സാക്രമെൻറോ താഴ്വര
സാക്രമെൻറോ താഴ്വര അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാക്രമെൻറൊ നദിയിലെ സാക്രമെൻറോ-സാൻ ജോയക്വിൻ നദി ഡെൽറ്റയിൽ കാണുന്ന മധ്യതാഴ്വര പ്രദേശമാണ്. വടക്കൻ കാലിഫോർണിയയിലെ പത്ത് കൗണ്ടികളിലായി ഈ താഴ്വര വ്യാപിച്ചുകിടക്കുന്നു. സാക്രമെൻറോ താഴ്വരയുടെ കൂടുതൽ പ്രദേശങ്ങളും ഗ്രാമങ്ങളാണ് എന്നാൽ കൂടുതൽ നഗരങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് സംസ്ഥാന തലസ്ഥാന നഗരമായ സാക്രമെൻറോ
സാക്രമെൻറോ താഴ്വര | |
---|---|
Geography | |
Location | California, United States |
Population centers | Redding, Chico, Yuba City, Sacramento |
Borders on | Sierra Nevada (east), Cascade Range, Klamath Mountains (north), Coast Range (west), Sacramento–San Joaquin River Delta (south) |
Coordinates | 39°00′N 121°30′W / 39°N 121.5°W |
Rivers | Sacramento River |
ഭൂമിശാസ്ത്രം
തിരുത്തുകസാക്രമെൻറോ നദിയും അതിന്റെ പോഷകനദികളും ചേർന്ന് സാക്രമെൻറോ താഴ്വരയിൽ ഭൂമിശാസ്ത്രപരമായി വലിയ പങ്കു നിർവ്വഹിക്കുന്നുണ്ട്. വിവിധതരം മലനിരകളുടെ ഉയർച്ച-താഴ്ച (നോർത്തേൺ കോസ്റ്റ് റെയ്ഞ്ചസ്, താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തേയ്ക്കും, തെക്ക് സിസ്ക്യൂ മലനിരകൾ, താഴ്വരയുടെ വടക്ക് ഭാഗത്തേയ്ക്കും, വടക്ക് സിയേറ നെവദ, താഴ്വരയുടെ കിഴക്ക് ഭാഗത്തേയ്ക്കും കിടക്കുന്നു.) എന്നിവയനുസരിച്ചാണ് താഴ്വരയുടെ ഘടന. നദികളിൽ വലിയ അണക്കെട്ടുകൾ നിർമ്മിച്ച് ജലസേചനത്തിനായി തിരിച്ചു വിട്ടിട്ടുണ്ട്. ഈ ജലം കൃഷിയ്ക്കും, വ്യവസായങ്ങൾക്കും വീട്ടാവശ്യങ്ങൾക്കും, പുനഃനിർമ്മാണ പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുന്നു.
സാക്രമെൻറോ താഴ്വരയിൽ പ്രാഥമികമായി പരന്ന പുൽപ്രദേശങ്ങൾ കാണപ്പെടുന്നു. യൂറോപ്യൻ പൂർവ്വികർ ഈ താഴ്വരയിൽ അധിവാസത്തിനെത്തുന്നതുവരെ ഇവിടെ വനപ്രദേശമായിരുന്നു. കാലിഫോർണിയ ഗോൾഡ് റഷിന്റെ വരവോടുകൂടി ഈ താഴ്വര അമേരിക്കൻ അധിനിവേശപ്രദേശമായി മാറി. കുന്നടിവാരത്തിൽ തെക്കെമൂലയിൽ ശാസ്ത ലേക്ക് സിറ്റി സ്ഥിതിചെയ്യുന്നു. ഇവിടെ ധാരാളം അറിയപ്പെടുന്ന താഴ്വരക്കുന്നുകളിൽ തെക്ക് മൂലയ്ക്കരികിൽ തെഹാമ-ഗ്ലെൻ കൗണ്ടി ലൈൻ തുടങ്ങുന്നു. അവിടെയുള്ള കുറച്ചുകുന്നുകളിൽ റെഡ് ബ്ലഫും സ്ഥിതിചെയ്യുന്നു.
സാക്രമെൻറോ താഴ്വരയിലെ എടുത്തുകാണിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് സട്ടർബട്ടെസ്. കത്തിതീർന്ന അഗ്നിപർവ്വതങ്ങളുടെ അവശിഷ്ടത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ വിഭജിച്ചിരിക്കുന്നു. സാക്രമെൻറോയുടെ 44 മൈൽ വടക്ക് യുബ നഗരത്തിനു പുറത്ത് ഇവ സ്ഥിതിചെയ്യുന്നു.[1]
അവലംബം
തിരുത്തുക- ↑ "Yuba City's Sutter Buttes". Retrieved 2014-03-04.