യൂബ സിറ്റി
യൂബ സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലെ ഒരു നഗരവും കാലിഫോർണിയയിലെ സറ്റർ കൌണ്ടിയുടെ കൌണ്ടിസീറ്റ് ആസ്ഥാനവുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 64,925 ആയിരുന്നു. സറ്റർ കൌണ്ടിയുടെ യൂബ കൌണ്ടിയും മുഴുവനായും ഉൾക്കൊള്ളുന്ന യൂബ സിറ്റി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിലെ ഒരു പ്രധാന നഗരമാണ് യൂബ സിറ്റി. ഈ മെട്രോ മേഖലയിലെ ആകെ ജനസംഖ്യ 164,138 ആണ്.[8][9] റെഡ്ഢിംഗ്, ചിക്കോ എന്നിവയ്ക്കു പിന്നിലായി കാലിഫോർണിയിയിലെ 21-ആം റാങ്കുള്ള വലിയ മെട്രോപോളിറ്റൻ പ്രദേശമാണിത്. ഇതിന്റെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഗ്രേറ്റർ സക്രാമെന്റോ CSA യുടെ ഭാഗമാണ്.
City of Yuba City | |
---|---|
Yuba City, from the air | |
Location in Sutter County and the state of California | |
Coordinates: 39°8′5″N 121°37′34″W / 39.13472°N 121.62611°W | |
Country | United States |
State | California |
County | Sutter |
Incorporated | January 23, 1908[1] |
• Mayor | Stanley Cleveland, Jr.[2] |
• ആകെ | 15.00 ച മൈ (38.86 ച.കി.മീ.) |
• ഭൂമി | 14.93 ച മൈ (38.66 ച.കി.മീ.) |
• ജലം | 0.08 ച മൈ (0.20 ച.കി.മീ.) 0.53% |
ഉയരം | 59 അടി (18 മീ) |
• ആകെ | 64,925 |
• കണക്ക് (2016)[6] | 66,845 |
• ജനസാന്ദ്രത | 4,478.43/ച മൈ (1,729.17/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95991–95993[7] |
Area code | 530 |
FIPS code | 06-86972 |
GNIS feature ID | 1660222 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകയൂബ സിറ്റി സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 39° 8'5 "വടക്ക്, 121° 37'34" പടിഞ്ഞാറ് (39.134792, −121.626201) എന്നിങ്ങനെയാണ്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം നഗരത്തിന്റെ ആകെ വിസ്തീർണ്ണം 14.7 ചതുരശ്ര മൈൽ (38 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 14.6 ചതുരശ്ര മൈൽ (38 ചതുരശ്ര കിലോമീറ്റർ) കരഭാഗവും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ ) ഭാഗം ജലവുമാണ്. മൊത്തം വിസ്തീർണ്ണത്തിൻറെ 0.53% വെള്ളമാണ്.
സാക്രമെന്റോയിൽ നിന്ന് 40 മൈൽ വടക്കായി സാക്രമെന്റോ താഴ്‌വരയിലാണ് യൂബ സിറ്റി പ്രദേശം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ പർവതനിരയായ സട്ടർ ബട്ട്‌സ് ഇവിടെയാണ്. ഫെതർ നദി നഗരത്തിന്റെ കിഴക്കുഭാഗത്തെ അതിർത്തി പങ്കിടുന്നു. ഈ പ്രദേശത്തെ "ഫെതർ റിവർ വാലി" എന്നും വിളിക്കാറുണ്ട്, ഇത് നഗരത്തെ അയൽപക്കമായ മേരീസ്വില്ലിൽ നിന്ന് വിഭജിക്കുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "Meet the City Council". Yuba City, CA. Retrieved April 16, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Yuba City". Geographic Names Information System. United States Geological Survey. Retrieved November 9, 2014.
- ↑ "Yuba City (city) QuickFacts". United States Census Bureau. Archived from the original on 2015-03-23. Retrieved March 11, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 9, 2014.
- ↑ "Yuba County 2007 Census Estimate". Archived from the original on 2020-02-11. Retrieved 2017-07-21.
- ↑ "Sutter County 2007 Census Estimate". Archived from the original on 2020-02-11. Retrieved 2017-07-21.