സാർലാൻഡ്
ജർമനിയിലെ ഒരു സംസ്ഥാനമാണ് സാർലാൻഡ് (ജർമ്മൻ: das Saarland, pronounced [das ˈzaːɐ̯lant]; ഇംഗ്ലീഷ്: Saarland). സാർബ്രുക്കൻ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. 2570 ച.കി.മീ. മാത്രം വിസ്തീർണ്ണമുള്ള സാർലാൻഡാണ് ജർമ്മനിയിലെ ഏറ്റവും ചെറിയ സംസ്ഥാനം (സിറ്റി സ്റ്റേറ്റുകൾ ഒഴിച്ചുനിർത്തിയാൽ). രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫ്രഞ്ച് അധീനതയിലായ സാർലാൻഡ് 1957-ൽ പശ്ചിമ ജർമ്മനിയുടെ ഭാഗമായി.
സാർലാൻഡ് | |||
---|---|---|---|
| |||
ദേശീയഗാനം: Ich rühm’ dich, du freundliches Land an der Saar | |||
Coordinates: 49°22′59″N 6°49′59″E / 49.38306°N 6.83306°E | |||
Country | ജർമ്മനി | ||
Capital | സാർബ്രുക്കൻ | ||
• ഭരണസമിതി | ലാൻഡ്ടാഗ് | ||
• ആകെ | 2,570 ച.കി.മീ.(990 ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | DE-SL | ||
GDP (nominal) | €35/ $39 billion (2015)[1] | ||
GDP per capita | €35,400/ $39,300 (2015) | ||
NUTS Region | DEC | ||
HDI (2017) | 0.929[2] very high · 8th of 16 | ||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകകെൽറ്റിക്ക് ഗോത്രങ്ങളായ ട്രെവേരി, മെഡിയോമാട്രിസി എന്നിവരാണ് സാർലാൻഡ്‍ പ്രദേശത്ത് അധിവസിച്ചിരുന്നത്. അവരുടെ കാലത്തെ ഏറ്റവും ആകർഷകമായ അവശിഷ്ടം സാർലാൻഡിന്റെ വടക്ക് ഭാഗത്തുള്ള ഒറ്റ്സെൻഹോസെൻ എന്ന അഭയകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളാണ്. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഈ പ്രദേശത്തെ അവരുടെ ബെൽജിക്ക പ്രവിശ്യയുടെ ഭാഗമാക്കി. കെൽറ്റിക് ജനസംഖ്യ റോമൻ കുടിയേറ്റക്കാരുമായി കൂടിച്ചേർന്നു. ഈ പ്രദേശം സമ്പത്തികമായി ഉന്നതി നേടിയിരുന്നു, അത് ഇപ്പോഴും റോമൻ വില്ലകളുടെയും ഗ്രാമങ്ങളുടെയും അവശിഷ്ടങ്ങളിൽ കാണാവുന്നതാണ്.
അവലംബം
തിരുത്തുക- ↑ "Regional GDP per capita in the EU28 in 2013". Retrieved 2015-09-10.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.