സ്കാറ്റ്സാറ്റ്-1

(SCATSAT-1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാറ്റ്സറ്റ്-1 ഓഷൻസാറ്റ്-2ന്റെ തുടർച്ചയാണ്.ഇത് കു-ബൻഡ് സ്കാറ്റോമ്മീറ്റർ വഹിക്കുന്നു. ഉപഗ്രഹത്തിന്റെ തൂക്കം 371 കി.ഗ്രം ആണ്. ഇതിന്റെ കാലാവധി 5 വർഷമാണ്.[1]

SCATSAT-1
ഓപ്പറേറ്റർഇന്ത്യ ISRO
ദൗത്യദൈർഘ്യം5 years (planned)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്IMS-2
നിർമ്മാതാവ്ISRO
വിക്ഷേപണസമയത്തെ പിണ്ഡം371 കിലോഗ്രാം (13,100 oz)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി26 September, 2016
റോക്കറ്റ്PSLV-C35
വിക്ഷേപണത്തറSatish Dhawan Space Centre (Sriharikota)
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeLow Earth at 720 km altitude
Period100 minutes

ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (PSLV-C35) മുപ്പത്തി ഏഴാമത്തെ പറക്കലിൽ കാലാവസ്ഥ സംബന്ധിയായ പഠനങ്ങക്കുള്ള 371 കി.ഗ്രാം തൂക്കമുള്ള സ്കാറ്റ് സാറ്റ്1 (SCATSAT-1)ഉം7 മറ്റു ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. അവ പോളാർ സൺ സിങ്ക്രണസ് ഭ്രമണ പഥത്തിലേക്കുള്ളവയായിരുന്നു. (SSO). മറ്റു ഉപഗ്രഹങ്ങൾ അൾജീരിയയുടെ അൽസാറ്റ്-1ബി, അൽസാറ്റ്-2ബി, അൽസാറ്റ്-1എൻ, കാനഡയുടെ എൻഎൽഎസ്19, അമേരിക്കയുടെ പാത്ത് ഫൈൻഡർ-1 ഉം ഐഐടി, ബോംബെയുടെ പ്രഥം, ബാംഗളൂരുവിലെ പിഇഎസ് സർവകലാശാലയുടെ പിസാറ്റ് എന്നിവയായിരുന്നു.


സ്കാറ്റ് സാറ്റ്-1 720 കി.മീ പോളാർ sso യിലും മറ്റു ഉപഗ്രഹങ്ങൾ 670 കി.മീ പോളാർ sso യിലും എത്തിച്ചു. ഇത് ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ(PSLV) രണ്ടു വ്യത്യസ്ത ഭ്രമണ പഥത്തിലേക്കുള്ള ഉപഗ്രഹങ്ങൾ ഒരുമിച്ചു വിക്ഷേപിച്ച ആദ്യത്തെ ഉദ്യമമായിരുന്നു.


ഇത് വിക്ഷേപിച്ചത് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറ(First Launch Pad –FLP)യിൽ നിന്ന്2016 സെപ്തംബർ 26 ന് തിങ്കളാഴ്ച 9:12(IST) നായിരുന്നു.

http://www.isro.gov.in/Spacecraft/scatsat-1 Archived 2016-10-02 at the Wayback Machine. | ഐ.എസ്. ആർ.ഓയുടെ ഔദ്യോഗികസൈറ്റ്

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-02. Retrieved 2016-10-10.
"https://ml.wikipedia.org/w/index.php?title=സ്കാറ്റ്സാറ്റ്-1&oldid=3792924" എന്ന താളിൽനിന്ന് ശേഖരിച്ചത്