എസ്.പി. വെങ്കിടേഷ്
സംഗീതരാജൻ[1][2] എന്നറിയപ്പെടുന്ന തെന്നിന്ത്യൻ സംഗീത സംവിധായകനാണ് എസ്.പി.വെങ്കിടേഷ് എന്നറിയപ്പെടുന്ന എസ്.പി.വി.(ജനനം : 5 മാർച്ച് 1955)[3] [4]1985-2000 കാലയളവിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഇദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി മാറി.[5][6][7][8][9]
എസ്.പി.വെങ്കിടേഷ് | |
---|---|
ജനനം | തമിഴ്നാട് | 5 മാർച്ച് 1955
തൊഴിൽ | തെന്നിന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകൻ |
സജീവ കാലം | 1980-2015 |
ജീവിതരേഖ
തിരുത്തുകസംഗീത രാജൻ എന്നറിയപ്പെടുന്ന തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്.പി.വെങ്കിടേഷ് 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ചു. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി.വിയും ഉണ്ടായിരുന്നു. ഓർക്കസ്ട്രയിലുള്ള അപാരമായ മികവ് അങ്ങനെ നേടിയതാണ്.
1971-ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച എസ്.പി.വി 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. അതിനു മുൻപേ തന്നെ മലയാളവുമായി എസ്.പി.വിക്ക് അടുപ്പമുണ്ടായിരുന്നു.
കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന അദ്ദേഹം മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും ഓർക്കസ്ട്രകനായും ഇവർക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചു.
1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ച് എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.
1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിൻ്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്.പി.വിയുടെ തുടക്കം. സിനിമ പോലെ തന്നെ അതിലെ സംഗീതവും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് എസ്.പി.വിയുടെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുകയായിരുന്നു.
ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതം മലയാളത്തിൽ എസ്.പി.വിക്ക് പ്രശസ്തി നൽകി.
1985-2000 കാലയളവിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.പി.വി മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു. എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്ക് ഈണം പകർന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു.[10][11]
ശ്രദ്ധേയമായ മലയാള ചലച്ചിത്ര ഗാനങ്ങൾ
തിരുത്തുകരാജാവിൻ്റെ മകൻ 1986
- ദേവാംഗനെ...
- വിണ്ണിലെ ഗന്ധർവ്വ...[12]
വഴിയോരക്കാഴ്ചകൾ 1987
- യദുകുല ഗോപികെ...
- പവിഴമല്ലി പൂവുറങ്ങി...
നായർസാബ് 1988
- പഴയൊരു പാട്ടിലെ...
- പുഞ്ചവയലു കൊയ്യാൻ...
- ഹേ ഗിരിധരനെ...
ഇന്ദ്രജാലം 1990
- പായുന്ന യാഗാശ്വം ഞാൻ...
- കുഞ്ഞിക്കിളിയെ കൂടെവിടെ...
കിലുക്കം 1991
- പനിനീർ ചന്ദ്രികെ...
- കിലുകിൽ പമ്പരം...
- മീനവേനലിൽ...
കൂടിക്കാഴ്ച 1991
- ശാരോണിൽ വിരിയും...
- പുതിയ കുടുംബത്തിൻ...
തുടർക്കഥ 1991
- മഴവില്ലാടും...
- മാണിക്യക്കുയിലെ നീ...
- ആതിര വരവായി...
- ശരറാന്തൽ പൊന്നും പൂവും...
- അളകാപുരിയിൽ...
ജോണിവാക്കർ 1991
- ചാഞ്ചക്കം തെന്നിയും...
- പൂമാരിയിൽ...
- ശാന്തമീ രാത്രിയിൽ...
കൗരവർ 1992
- മാരിക്കുളിരിൽ നീലത്തുളസി..
- കനകനിലാവെ...
- മുത്തുമണി തൂവൽ തരാം...
കിഴക്കൻ പത്രോസ് 1992
- വേനൽച്ചൂടിൽ ഉരുകിയ മണ്ണിൽ..
- പാതിരാക്കിളി...
നാടോടി 1992
- ദൂരെ ദൂരെ ദൂരെ പാടും..
- കുഞ്ഞു പാവക്കിന്നല്ലോ...
ധ്രുവം 1993
- തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ...
- തുമ്പിപ്പെണ്ണെ വാവാ...
ഗാന്ധർവ്വം 1993
- മാലിനിയുടെ തീരങ്ങൾ...
- നെഞ്ചിൽ കഞ്ചബാണം...
ഇഞ്ചക്കാടൻ മത്തായി & സൺസ് 1993
- പാതിരാ കൊട്ടാരങ്ങളിൽ...
പൈതൃകം 1993
- സീതാകല്യാണ വൈഭോഗമെ...
- വാൽക്കണ്ണെഴുതിയ മകരനിലാവിൽ...
- നീലാഞ്ജന പൂവിൽ...
- സ്വയം വരമായ് മനോഹരിയായ്...
സരോവരം 1993
- അമ്പിളിച്ചങ്ങാതി എൻ അമ്പാടിക്കണ്ണനെ നീ...
സൗഭാഗ്യം 1993
- ഒന്നുരിയാടാൻ കൊതിയായി...
വാത്സല്യം 1993
- അലയും കാറ്റിൻ ഹൃദയം...
- താമരക്കണ്ണനുറങ്ങേണം...
കാബൂളിവാല 1994
- പാൽനിലാവിനും...
- പുത്തൻപുതുക്കാലം...
- തെന്നൽ വന്നതും...
- പിറന്നൊരീ മണ്ണും...
സോപാനം 1994
- താരനൂപുരം ചാർത്തി...
- പൊൻമേഘമെ..
ഭാര്യ 1994
- കണ്ണീർപ്പുഴയുടെ കടവത്ത്...
ഭീഷ്മാചാര്യ 1994
- ചന്ദനക്കാറ്റെ...
ചുക്കാൻ 1994
- അന്തിമാനം പൂത്ത പോലെൻ...
- മലരമ്പൻ തഴുകുന്ന കിളിമകളെ...
- ഇനി യാത്ര...
മിന്നാരം 1994
- നിലാവെ മായുമൊ...
- ഒരു വല്ലം പൊന്നും പൂവും...
- ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന...
സൈന്യം 1994
- ബാഗി ജീൻസും ടോപ്പുമണിഞ്ഞ്....
- നെഞ്ചിൽ ഇടനെഞ്ചിൽ...
വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി 1994
- ലില്ലി വിടരും...
- നീലക്കണ്ണാ നിന്നെ കണ്ടു...
ചേട്ടൻ ബാവ, അനിയൻ ബാവ 1994
- പുലരി പൂക്കളാൽ
- മഴവിൽക്കൊടിയിൽ...
- മിഴിനീരിൻ കായൽ കുഞ്ഞോളങ്ങൾ...
ഹൈവേ 1995
- ഒരു തരി കസ്തൂരി...
- കുഞ്ഞിക്കുറുമ്പൂയലാടി വാ...
മാന്ത്രികം 1995
- കേളി വിപിനം വിജനം...
- മോഹിക്കും നീൾമിഴിയോടെ...
മാന്നാർ മത്തായി സ്പീക്കിംങ്ങ് 1995
- ആറ്റിറമ്പിലാൽമരത്തിൽ...
- ഓളക്കയ്യിൽ നീരാടി...
മിന്നാമിനുങ്ങിനും മിന്നുകെട്ട് 1995
- മഞ്ഞിൽ പൂത്ത സന്ധ്യേ...
പ്രായിക്കര പപ്പൻ 1995
- കൊക്കും പുഞ്ചിറകും...
സ്ഫടികം 1995
- ഏഴിമല പൂഞ്ചോല...
- പരുമല ചെരുവിലെ...
- ഓർമ്മകൾ...
ഹിറ്റ്ലർ 1996
- വാർത്തിങ്കളെ...
- സുന്ദരിമാരെ...
- മാരിവിൽ പൂങ്കുയിലെ...
- നീയുറങ്ങിയോ നിലാവെ...
- അക്കരെ നിൽക്കണ...
സ്വപ്നലോകത്തെ ബാലഭാസ്കർ 1996
- കളഹംസം നീന്തും രാവിൽ...
കിരീടമില്ലാത്ത രാജാക്കന്മാർ 1996
- തീപ്പൊരി പമ്പരങ്ങൾ...
സൂപ്പർമാൻ 1997
- ഓണത്തുമ്പി പാടൂ...
- ആവാരം പൂവിൻമേൽ...
മാസ്മരം 1997
- ഏഴേഴു സാഗരങ്ങൾ...
ഒന്നാമൻ 2002
പശ്ചാത്തല സംഗീതം നൽകിയ മലയാള സിനിമകൾ
തിരുത്തുക- മുളമൂട്ടിലടിമ 1985
- രാരീരം 1986
- ശ്യാമ 1986
- ആട്ടക്കഥ 1987
- നാരദൻ കേരളത്തിൽ 1988
- അധോലോകം 1988
- ഊഹക്കച്ചവടം 1988
- മഹായാനം 1989
- ദൗത്യം 1989
- വ്യൂഹം 1990
- അപ്പു 1990
- ഇന്ദ്രജാലം 1990
- കുട്ടേട്ടൻ 1990
- നമ്പർ 20 : മദ്രാസ് മെയിൽ 1990
- അഗ്നിനിലാവ് 1991
- ചക്രവർത്തി 1991
- സൂര്യമാനസം 1992
- കാഴ്ചക്കപ്പുറം 1992
- ജോണിവാക്കർ 1992
- വളയം 1992
- കവചം 1992
- കിഴക്കൻ പത്രോസ് 1992
- മഹാനഗരം 1992
- മാന്യന്മാർ 1992
- നാടോടി 1992
- ഡാഡി 1992
- മിഥുനം 1992
- സരോവരം 1993
- ഗാന്ധാരി 1993
- ബട്ടർഫ്ലൈസ് 1993
- ഇഞ്ചക്കാടൻ മത്തായി & സൺസ് 1993
- കസ്റ്റംസ് ഡയറി 1993
- സിറ്റി പോലീസ് 1993
- യാദവം 1993
- ചെപ്പടിവിദ്യ 1993
- ജനം 1993
- ദേവാസുരം 1993
- ഉപ്പുകണ്ടം ബ്രദേഴ്സ് 1993
- ജേർണലിസ്റ്റ് 1993
- ധ്രുവം 1993
- വാർധക്യപുരാണം 1994
- ഭരണകൂടം 1994
- സൈന്യം 1994
- ഡോളർ 1994
- വിഷ്ണു 1994
- സുഖം സുഖകരം 1994
- വാരഫലം 1994
- ദി സിറ്റി 1994
- കാശ്മീരം 1994
- തേന്മാവിൻ കൊമ്പത്ത് 1994
- കമ്പോളം 1994
- ചുക്കാൻ 1994
- വരണമാല്യം 1994
- നെപ്പോളിയൻ 1994
- തക്ഷശില 1995
- ഹൈവേ 1995
- മഴയെത്തും മുൻപെ 1995
- ടോം & ജെറി 1995
- കളമശേരിയിൽ കല്യാണയോഗം 1995
- കീർത്തനം 1995
- അഗ്രജൻ 1995
- പ്രായിക്കര പപ്പൻ 1995
- കിടിലോൽക്കിടിലം 1995
- അനിയൻ ബാവ ചേട്ടൻ ബാവ 1995
- കുസൃതിക്കാറ്റ് 1995
- ബോക്സർ 1995
- ശിപായി ലഹള 1995
- മാന്നാർ മത്തായി സ്പീക്കിംഗ് 1995
- ഹിറ്റ്ലർ 1996
- കെ.എൽ 7/95 എറണാകുളം, നോർത്ത് 1996
- യുവതുർക്കി 1996
- മിസ്റ്റർ ക്ലീൻ 1996
- മാന്ത്രികക്കുതിര 1996
- കിരീടമില്ലാത്ത രാജാക്കന്മാർ 1996
- ഹിറ്റ്ലർ ബ്രദേഴ്സ് 1997
- കിള്ളിക്കുറിശിയിലെ കുടുംബമേള 1997
- ലേലം 1997
- രാജതന്ത്രം 1997
- ഉല്ലാസപ്പൂങ്കാറ്റ് 1997
- അഞ്ചരകല്യാണം 1997
- ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം 1998
- കന്മദം 1998
- ആലിബാബയും ആറര കള്ളന്മാരും 1998
- മലബാറിൽ നിന്നൊരു മണിമാരൻ 1998
- അമേരിക്കൻ അമ്മായി 1998
- മന്ത്രിമാളികയിൽ മനസമ്മതം 1998
- അമ്മ അമ്മായിയമ്മ 1998
- പഞ്ചലോഹം 1998
- ഇളമുറ തമ്പുരാൻ 1998
- പഞ്ചാബി ഹൗസ്
- കലാപം 1998
- ഓരോ വിളിയും കാതോർത്ത് 1998
- ആലോലം 1998
- ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ 1998
- ക്യാപ്റ്റൻ 1999
- മൈ ഡിയർ കരടി 1999
- വാഴുന്നോർ 1999
- തച്ചിലേടത്ത് ചുണ്ടൻ 1999
- ഭാര്യ വീട്ടിൽ പരമസുഖം 1999
- ജെയിംസ് ബോണ്ട് 1999
- ജോക്കർ 2000
- റാപ്പിഡ് ആക്ഷൻ ഫോഴ്സ് 2000
- കണ്ണാടിക്കടവത്ത് 2000
- ആയിരം മേനി 2000
- കോരപ്പൻ ദി ഗ്രേറ്റ് 2000
- ദി വാറൻ്റ് 2000
- ആനമുറ്റത്തെ ആങ്ങളമാർ 2000
- മാർക്ക് ആൻറണി 2000
- ഇന്ത്യഗേറ്റ് 2000
- സ്രാവ് 2001
- റെഡ് ഇന്ത്യൻസ് 2001
- ദോസ്ത് 2001
- ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് 2001
- സൂത്രധാരൻ 2001
- ഈ നാട് ഇന്നലെ വരെ 2001
- കാക്കക്കുയിൽ 2001
- ജഗതി ജഗദീഷ് ഇൻ ടൗൺ 2002
- മത്സരം 2003
- സി.ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് 2003
- വജ്രം 2004
- അഗ്നിനക്ഷത്രം 2004
- വെട്ടം 2004
- ഫ്രീഡം 2004
- ഉദയം 2004
- റൺവേ 2004
- ഇരുവട്ടം മണവാട്ടി 2005
- ജൂനിയർ സീനിയർ 2005
- വിദേശി നായർ സ്വദേശി നായർ 2005
- പാണ്ടിപ്പട 2005
- കിലുക്കം കിലുകിലുക്കം 2006
- മധുചന്ദ്രലേഖ 2006
- പതാക 2006
- റോമിയോ 2006
- മാജിക് ലാമ്പ് 2006
- ഡിറ്റക്ടീവ് 2007
- ഭാര്യ ഒന്ന് മക്കൾ മൂന്ന് 2009
- പത്താം നിലയിലെ തീവണ്ടി 2009
- കൂട്ടുകാർ 2010
- നമ്പർ 9 കെ.കെ.റോഡ് 2010
- ജിഞ്ചർ 2013
- സാമ്രാജ്യം II 2015[15]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "എസ്.പി വെങ്കിടേഷ് – കാലം മായ്ക്കാത്ത സംഗീതം | PravasiExpress" https://www.pravasiexpress.com/sp-venkatesh-and-100-songs-a-musical-history/
- ↑ "List of Malayalam Songs by Musician SP Venkitesh" https://malayalasangeetham.info/songs.php?musician=SP%20Venkitesh&tag=Search&limit=563
- ↑ "ശാന്തമീ രാത്രിയുടെ 'സംഗീതരാജന്' പിറന്നാൾ ആശംസകൾ, S. P. Venkatesh, S. P. Venkatesh hit songs, malayalam hit songs, malayalam movie songs" https://www.mathrubhumi.com/amp/movies-music/music/s-p-venkatesh-superhit-malayalam-movie-songs-1.7317384
- ↑ "ഡെന്നിസ് മോഹിച്ചു, വെങ്കിടേഷിന്റെ ഗിറ്റാറിൽ കുയിലും കിളിയും പിറന്നു, Dennis Joseph SP Venkatesh Hits Thudarkkatha Kizhakkan Pathrose Movie songs" https://www.mathrubhumi.com/amp/movies-music/columns/dennis-joseph-sp-venkatesh-hits-thudarkkatha-kizhakkan-pathrose-movie-songs-1.5657534
- ↑ "എവിടെയാണ് എസ്.പി വെങ്കിടേഷ്? | SP Venkitesh talks | SP Venkitesh about malayalam movies | Interviews | Malayalam Music | Manorama Online" https://www.manoramaonline.com/music/interviews/2018/03/27/sp-venkitesh-interview.amp.html
- ↑ "ആ പാട്ടുവസന്തത്തിന് ഇന്ന് പിറന്നാൾ; എസ്.പി വെങ്കടേഷ് അഭിമുഖം" https://www.manoramaonline.com/music/interviews/2020/03/04/birthday-of-music-director-sp-venkatesh.amp.html
- ↑ "അദ്ദേഹത്തിന് ആശംസ നേരാൻ എനിക്ക് അർഹതയില്ല: എസ്.പി.വെങ്കടേഷ് | Music director S. P. Venkatesh opens up about K J Yesudas on his birthday" https://www.manoramaonline.com/music/music-news/2022/01/10/music-director-s-p-venkatesh-opens-up-about-k-j-yesudas-on-his-birthday.html
- ↑ "എസ്പിവിയെ പോലും അതിശയിപ്പിച്ച എഴുത്തഴക്! പക്ഷേ പാട്ട് കേട്ടവർ അറിഞ്ഞില്ല ആ എഴുത്തുകാരനെ | Lyricist Konniyoor Balachandran special story" https://www.manoramaonline.com/music/features/2022/09/24/lyricist-konniyoor-balachandran-special-story.html
- ↑ "എസ്പിവിയുടെ മധു പൊഴിയും ഈണത്തിൽ ചിത്രയുടെ നാദം; ഹൃദയങ്ങൾ തൊട്ട് ‘ഈശ്വരൻ’ | Eeswaran music album" https://www.manoramaonline.com/music/music-news/2022/10/24/eeswaran-music-album.html
- ↑ "എസ്.പി.വിയുടെ ഈണം വീണ്ടും മലയാളത്തിലേക്ക്; പ്രേക്ഷകശ്രദ്ധ നേടി 'ഈശ്വരൻ', ks chithra, sp venkitesh, eeswaran album" https://www.mathrubhumi.com/amp/movies-music/news/ks-chithra-sings-in-eeswaran-album-music-by-sp-venkitesh-1.8000121
- ↑ "എസ്.പി വെങ്കേടേഷ് വീണ്ടും; ഭക്തിയിൽ അലിയാൻ ചന്ദനചാർത്ത്, Chandanacharthu Narayana SP Venkatesh Devotional song" https://www.mathrubhumi.com/amp/movies-music/music/chandanacharthu-narayana-sp-venkatesh-devotional-song-1.5590533
- ↑ "എസ് പി വെങ്കിടേഷ് സംഗീതം നൽകിയ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക" https://www.malayalachalachithram.com/listsongs.php?md=44&ln=ml
- ↑ "'കഴിഞ്ഞ ഞായറാഴ്ച എന്റെ സംഗീതജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു', K.S.Chithra, Spadikam Movie, Spadikam Movie Songs, Bhadran, S.P. Venkitesh" https://www.mathrubhumi.com/amp/movies-music/music/k-s-chithra-shares-the-happy-moments-of-re-recording-of-spadikam-movie-songs-1.7474657
- ↑ "മൊഴികളിൽ സംഗീതമായ്| Mozhikalil Sangeethamyi | | Mathrubhumi Books" https://www.mbibooks.com/product/mozhikalil-sangeethamyi/
- ↑ "എസ് പി വെങ്കടേഷ് - S P Venkatesh | M3DB" https://m3db.com/s-p-venkatesh