എച്ച്.എ.എൽ രുദ്ര
കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് രുദ്ര. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമ്മാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. [1]പകലും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താനുള്ള പ്രഹരശേഷിയാണ് രുദ്രയുടെ പ്രത്യേകത.
എച്ച്എഎൽ രുദ്ര | |
---|---|
പ്രമാണം:Weaponised Dhruv.JPG | |
ധ്രുവ് (രുദ്ര) ഹെലികോപ്റ്റർ | |
Role | ഹെലികോപ്റ്റർ |
National origin | ഇന്ത്യ |
Manufacturer | ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് |
Introduction | 2012 |
Status | Approved for induction |
Primary users | ഇന്ത്യൻ കരസേന ഇന്ത്യൻ വായു സേന ഇന്ത്യൻ നാവിക സേന |
Developed from | ധ്രുവ് എം.കെ-4 |
2013 ഫെബ്രുവരി 08ന് ബാംഗളൂരുവിനടുത്തുള്ള യെലഹങ്ക വ്യോമസേന താവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ 2013ൽ വച്ച് [[ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ചെയർമാൻ ഡോ. ആർ. കെ. ത്യാഗി, കരസേന ഉപമേധാവി (Deputy Chief of Army Staff - DCOAS) ലെഫ്റ്റനന്റ് ജനറൽ നരേന്ദ്രസിങ്ങിന് കൈമാറി.[2]
രൂപകല്പന
തിരുത്തുകറോട്ടറി വിങ്ങ് ഗവേഷണ രൂപകല്പന കേന്ദ്രമാണ്(RWR & DC) രൂപകല്പന ചെയ്തത്. ഈസ്രായേൽ, ഫ്രാൻസ്, ബെൽജിയം, തെക്കേ ആഫ്രിക്ക, ജർമനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹകരണവുമുണ്ട്. [2]
ഇത് സ്വയം പ്രതിരോധശേഷിയുള്ളതാണ്. ഇതിൽ മൂന്ന് കാഴ്ച സംവിധാനങ്ങളുണ്ട്. ഇലക്ട്രോ- ഓപ്റ്റിക് പോഡ്, ഹെൽമെറ്റിൽ പിടിപ്പിച്ചിട്ടുള്ള കാഴ്ച്ച സമിധാനം, സ്ഥിരം സംവിധാനം.
തടസ്സം ഒഴിവാക്കാനുള്ള സംവിധാനം, ഐ.ആർ ജാമർ, ഡാറ്റാ ലിങ്ക് മുതലയവയുമുണ്ട്.
സ്വയം പ്രതിരോധം
തിരുത്തുകഇതിൽ സമഗ്ര പ്രതിരോധ സഹായ സംവിധാനം (integrated defensive aids system- IDAS 3) ഉണ്ട്. മിസൈലുകൾ അടുത്തുവരുമ്പോൾ അപായസൂചന സംവിധാനം, ലേസർ അപായസൂചന സംവിധാനം(LWS-310), റഡാർ അപായസൂചന സംവിധാനം(RWS-300) എന്നിവ ഉൾപ്പെടുത്തിയിട്ടൂണ്ട്. [2]
ആയുധശേഷി
തിരുത്തുക700 എം.എം.റോക്കറ്റുകൾ, 20 എം.എം. തോക്ക്, ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ, ടാങ്ക് വേധ മിസൈലുകൾ എന്നിവയുണ്ട്[3].
ആയുധമില്ലാതെ
തിരുത്തുക- സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കൽ
- സൈനികരംഗ നിരീക്ഷണം
- ആകാശ നിരീക്ഷണം
- അപകട സമയത്ത് ആളെ ഒഴിപ്പിക്കാൻ
- പരിശീലനം
ആയുധത്തോടെ
തിരുത്തുക- ടാങ്ക്‌വേധ മിസൈലുകൾ(Anti-tank warfare - ATW)
- ആകാശ പിന്തുണ
- അന്തർവാഹിനി പ്രതിരോധ യുദ്ധ മുറ (Anti-Submarine Warfare (ASW)
- ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ (Anti-Surface Vessel (ASV)
- റഡാർ ലേസർ മിസൈൽ മുന്നറിയിപ്പുസംവിധാനം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-06. Retrieved 2013-02-06.
- ↑ 2.0 2.1 2.2 http://www.dnaindia.com/india/report_india-s-first-indigenous-weaponised-helicopter-rudra-handed-over-to-army_1797924t
- ↑ "Armed dhruv" (PDF). HAL. Archived from the original (PDF) on 2012-10-19. Retrieved 31 July 2012.
- http://www.dnaindia.com/india/report_india-s-first-indigenous-weaponised-helicopter-rudra-handed-over-to-army_1797924
- http://www.ainonline.com/aviation-news/ain-defense-perspective/2013-02-08/hals-rudra-heads-helicopter-showings-aero-india Archived 2013-02-11 at the Wayback Machine.
- http://timesofindia.indiatimes.com/india/Army-gets-its-first-indigenously-made-Rudra-attack-chopper/articleshow/18401358.cms
- http://defense-update.com/20130207_rudra-growing-its-claws.html
- http://www.thehindubusinessline.com/industry-and-economy/hal-hands-over-indigenously-built-weaponised-helicopter-to-indian-army/article4393984.ece
പുറം കണ്ണികൾ
തിരുത്തുക- തദ്ദേശീയ യുദ്ധഹെലികോപ്റ്റർ 'രുദ്ര' കരസേനയ്ക്ക് കൈമാറി Archived 2013-02-09 at the Wayback Machine.
- WSI (Weapons Systems Integrated) Dhruv
- Image of ALH-WSI
- HAL Rudra Archived 2013-06-14 at Archive.is