വാഴച്ചെങ്കണ്ണി

(Rounded Palm Redeye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറിയോനോട്ട ജനുസ്സിൽ പെട്ട ഒരു ശലഭമാണ് വാഴച്ചെങ്കണ്ണി(Banana Skipper).[1][2][3] വാഴച്ചെങ്കണ്ണി (ശാസ്ത്രീയനാമം: എറിയോനോട്ട ടോറസ്) എന്ന് വിളിക്കുന്ന ഈ പൂമ്പാറ്റയുടെ ലാർവ വാഴ, തെങ്ങ് തുടങ്ങിയവയെ ആക്രമിക്കുന്നു[3].

വാഴച്ചെങ്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
E. torus
Binomial name
Erionota torus
Evans, 1941

ജീവിതചക്രം

തിരുത്തുക

ശലഭം ഇടുന്ന മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവയുടെ നിറം വെളുപ്പാണ്. ലാർവകൾ വാഴയുടെ ഇല തിന്നും ബാക്കിഭാഗം ചുരുട്ടിയും കഴിഞ്ഞുകൂടുന്നു. 12 മുതൽ 25 വരെ മുട്ടകൾ ചിത്രശലഭം ഇടുന്നു. ശലഭത്തിന് തവിട്ടുനിറമാണ്[3] .

നിയന്ത്രണം

തിരുത്തുക

1980-ൽ പാപുവ ന്യൂ ഗിനിയയിൽ ഈ ലാർവ കൃഷിയെ ബാധിച്ചിരുന്നു. ലാർവയുടെ പ്രവർത്തനത്താൽ ഇല ചുരുട്ടിവെക്കുന്നതുകൊണ്ട് മരുന്നടിച്ചാൽ അവയെ നശിപ്പിക്കാൻ സാധിക്കില്ല. 10 വർഷത്തോളമുള്ള പ്രയത്‌നഫലത്താലാണ് ആ രാജ്യം ലാർവയെ നിയന്ത്രണത്തിലാക്കിയത്[3]. അതിനായി മറുകീടത്തെ ഇറക്കിയിരുന്നു.

മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഹവായ്, തായ്‌വാൻ എന്നീ രാജ്യങ്ങളും ലാർവയുടെ ആക്രണത്തിനിരയായിട്ടുണ്ട്. വാഴകളിൽ നിന്ന് തെങ്ങിലേക്കും ഇവ സംക്രമിക്കാറുണ്ട്.[3].

അവലംമ്പം

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 326.
  3. 3.0 3.1 3.2 3.3 3.4 "വാഴക്കൃഷിയുടെ അന്തക ശലഭം കേരളത്തിലും". മാതൃഭൂമി. Nov 26, 2013. Archived from the original on 2013-11-26. Retrieved 2013 നവംബർ 26. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാഴച്ചെങ്കണ്ണി&oldid=4010222" എന്ന താളിൽനിന്ന് ശേഖരിച്ചത്