കൽക്കണ്ടം
മധുര പലഹാരം
(Rock candy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽക്കണ്ടം എന്നതു ഒരു മധുര പദാർത്ഥമാണ്. ഖണ്ഡശർക്കര എന്ന സംസ്കൃത വാക്കാണ് ഇതിന്റെ മൂല പദം. ആംഗലേയത്തിൽ റോക്ക് കാന്ടി എന്ന് പറയും. പൂരിത പഞ്ചസാര ലായനി ക്രിസ്റ്റലൈസ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്.
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Rock sugar |
ഉത്ഭവ സ്ഥലം | ഇറാൻ |
പ്രദേശം/രാജ്യം | Iran |
വിഭവത്തിന്റെ വിവരണം | |
Course | 3 |
തരം | മധുര പലഹാരം |
പ്രധാന ചേരുവ(കൾ) | Sugar, water |
വ്യതിയാനങ്ങൾ | About 10 |
ഏകദേശ കലോറി per serving | 223-400 |
മറ്റ് വിവരങ്ങൾ | 450-225 |
പണ്ടു ചില വീടുകളിൽ കൽക്കണ്ടത്തെ ഒരു ഔഷധക്കൂട്ടായി ഉപയോഗിച്ചിരുന്നു. കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്.
ഉപയോഗങ്ങൾ
തിരുത്തുകചെറിയ കുട്ടികൾക്ക് പഞ്ചസാരയ്ക്കു പകരം വെള്ളത്തിലും പാലിലും കൽക്കണ്ടം അലിയിച്ചു നൽകാറുണ്ട്. ജലദോഷവും ചുമയും അകറ്റാൻ കൽക്കണ്ടം ചെറിയ ഉള്ളിയും കൂട്ടി കഴിക്കുന്നത് ഉത്തമമാണ് എന്ന് വാദിക്കുന്നവരുണ്ട്. തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചലിച്ചു കഴിക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. വായിലെ ദുർഗന്ധം അകറ്റാൻ ജീരകവും കൽക്കണ്ടവും ചേർത്തു കഴിക്കുന്നവരുണ്ട്.
ചിത്രശാല
തിരുത്തുകഇതും കാണുക
തിരുത്തുക- Hard candy
- Jaggery, an early form of sugar
അവലംബം
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Hadi, Saiyid Muhammad (1902). The sugar industry of the United Provinces of Agra and Oudh. Printed by F. Luker at the Government Press. Retrieved 9 August 2011.
പുറം കണ്ണികൾ
തിരുത്തുകRock candy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Recipe for rock candy". Exploratorium.edu. An educational exercise in crystal and candy making.