രക്തനെല്ലി
മധ്യഅമേരിക്കൻ വംശനായ ഒരു കുറ്റിച്ചെടിയാണ് രക്തനെല്ലി. (ശാസ്ത്രീയനാമം: Rivina humilis). ചെടിത്തക്കാളി എന്നും അറിയപ്പെടുന്നു. [2]പല സ്ഥലത്തും ഇതിനെ ഒരു അധിനിവേശസസ്യമായാണ് കരുതിപ്പോരുന്നത് [3]. 1700 മീറ്റർ വരെ ഉയരമുള്ള കാടിനകത്തും പുറത്തും വഴിയോരങ്ങളിലും എല്ലാം ഈ ചെടി കണ്ടുവരുന്നു. കുറച്ചു സൂര്യപ്രകാശമേ വേണ്ടൂ. മുഴുവൻ തണലാണെങ്കിലും ഉപ്പുരസമുള്ള മണ്ണിലുമെല്ലാം വളരാൻ കഴിവുണ്ട്. [4] വെള്ളയും പിങ്കും പൂക്കളും, പച്ച ഇലകളും, ഓറഞ്ചും ചുവപ്പും പഴങ്ങളും ഒരുമിച്ച് തന്നെ കാണുന്ന ഈ ചെടി ഒരു നല്ല കാഴ്ചയാണ്. പക്ഷികളെ ആകർഷിക്കാൻ ഉദ്യാനങ്ങളിൽ വച്ചുപിടിപ്പിക്കാറുണ്ട്. റെഡ് ഇന്ത്യക്കാർ ഇതിനെ വസ്ത്രങ്ങൾക്ക് നിറം കൊടുക്കാൻ ഉപയോഗിക്കുന്നു. മെക്സിക്കോയിൽ മുറിവിനെ ചികിൽസിക്കാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്. [5] ചെടി മുഴുവൻ വിഷമാണ്, പ്രത്യേകിച്ചും ഇലകൾ. പക്ഷികൾ ഇവയുടെ പഴം തിന്നുമെങ്കിലും അവയ്ക്കും ഇതു വിഷം തന്നെ. [6] പലവിധ രോഗങ്ങൾക്കും ഔഷധമായി ഇതുപയോഗിക്കുന്നു. ഇന്ത്യയിൽ ചിലയിടങ്ങളിൽ മണിത്തക്കാളിയ്ക്കു പകരം ഈ ചെടിയാണ് ഉപയോഗിച്ചുവരുന്നത്. [7] Cyanophrys goodsoni എന്ന പുഴുവിന്റെ ഭക്ഷണം ഇതിന്റെ ഇലയാണ്. [8]
രക്തനെല്ലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Petiveriaceae |
Genus: | Rivina |
Species: | R. humilis
|
Binomial name | |
Rivina humilis | |
Synonyms | |
Rivina laevis L.[1] |
ചിത്രശാല
തിരുത്തുക-
രക്തനെല്ലിയുടെ പൂക്കുല, കായയും കാണാം
-
രക്തനെല്ലി ചെടി
-
കായകൾ
കുറിപ്പ്
തിരുത്തുകഈ ചെടിയ്ക്ക് ചിലയിടത്ത് മണിത്തക്കാളി എന്നും (തെറ്റായി)പറഞ്ഞു കാണുന്നു. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ solanum nigrum (യഥാർത്ഥ മണിത്തക്കാളി) എന്ന ചെടിയ്ക്കു പകരം ഈ ചെടിയുടെ ചിത്രം നൽകി കാണാറുണ്ട്.
അവലംബം
തിരുത്തുക- ↑ രക്തനെല്ലി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-12-09.
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=40&key=7[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-18. Retrieved 2012-10-24.
- ↑ http://aggie-horticulture.tamu.edu/ornamentals/coastalplants/rivina.html
- ↑ http://www.flowersofindia.net/catalog/slides/Blood%20Berry.html
- ↑ http://www.fireflyforest.com/flowers/2262/rivina-humilis-rougeplant/
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=40&key=7&hit=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.butterfliesandmoths.org/species/Cyanophrys-goodsoni
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ [1] Archived 2010-09-03 at the Wayback Machine.
- ചിത്രങ്ങൾ [2]
- http://www.wildflower.org/plants/result.php?id_plant=RIHU2
- http://www.discoverlife.org/mp/20q?search=Rivina+humilis
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Rivina_humilis.htm Archived 2013-09-11 at the Wayback Machine.
- http://www.hear.org/species/rivina_humilis/ Archived 2012-11-20 at the Wayback Machine.