നീഗ്രോ നദി (ആമസോൺ)

(Rio Negro (Amazon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആമസോൺ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് നീഗ്രോ നദി. തെക്കു കിഴക്കൻ കൊളംബിയയിൽനിന്നും ഉദ്ഭവിക്കുന്ന നീഗ്രോ നദി തുടക്കത്തിൽ ഗ്വൈനിയ (Guainia) എന്ന പേരിലാണറിയപ്പെടുന്നത്. നീളം: സു. 2253 കി.മീ.

നീഗ്രോ നദി
Negro
Guainía
River
Sunset over the Rio Negro, a couple of kilometers upstream from Manaus
രാജ്യങ്ങൾ കൊളംബിയ, വെനെസ്വേല, ബ്രസീൽ
സ്രോതസ്സ് unnamed
 - സ്ഥാനം Department of Guainía, Amazon Region of Colombia, കൊളംബിയ
അഴിമുഖം ആമസോൺ നദി
 - സ്ഥാനം മനാസ്, Amazonas State, ബ്രസീൽ
 - നിർദേശാങ്കം 3°08′00″S 59°54′30″W / 3.13333°S 59.90833°W / -3.13333; -59.90833
നീളം 2,230 കി.മീ (1,390 മൈ) approx.
നദീതടം 691,000 കി.m2 (267,000 ച മൈ)
Discharge mouth
 - ശരാശരി 28,000 m3/s (988,800 cu ft/s) [1]
Map showing the Rio Negro in the Amazon River basin.

ഉദ്ഭവസ്ഥാനത്തുനിന്നും കിഴക്കോട്ടൊഴുകുന്ന ഗ്വൈനിയ നദി കൊളംബിയയുടെയും വെനിസ്വേലയുടെയും അതിർത്തിയിലൂടെ ഒഴുകുമ്പോഴാണ് 'നീഗ്രോ നദി' എന്നു വിളിക്കപ്പെടുന്നത്. തുടർന്ന് തെക്കോട്ടൊഴുകി ബ്രസീലിൽ പ്രവേശിക്കുന്ന നദി പിന്നീട് തെക്ക് കിഴക്ക് ദിശയിലൊഴുകി മനാസിൽ (Manaus) വച്ച് ആമസോണിൽ സംഗമിക്കുന്നു.

പടിഞ്ഞാറുനിന്നും ഒഴുകിവരുന്ന ഉവാവ്പസ് (Uaupes), വടക്കു നിന്നും ഒഴുകിവരുന്ന ബ്രാങ്കോ (Branco) എന്നിവ നീഗ്രോ നദിയുടെ പ്രധാന പോഷക നദികളാണ്. ബ്രാസോ കാസിക്വയർ (Brazo Casiquiare) എന്ന മറ്റൊരു ചെറുനദി നീഗ്രോനദിയെ ഓറിനോകോ നദി(Orinocco)യുമായി ബന്ധിപ്പിക്കുന്നു. ഏതാണ്ട് 720 കി.മീറ്ററോളം ദൂരം നീഗ്രോ നദി ഗതാഗതയോഗ്യമാണ്. മനാസാണ് ഈ നദിയുടെ കരയിലുള്ള ഏകപ്രധാന പട്ടണം.

അവലംബം തിരുത്തുക

  1. Seyler, Patrick; Laurence, Maurice-Bourgoin; Jean, Loup Guyot. "Hydrological Control on the Temporal Variability of Trace Element Concentration in the Amazon River and its Main Tributaries". Geological Survey of Brazil (CPRM). ശേഖരിച്ചത് 24 July 2010.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നീഗ്രോ നദി (ആമസോൺ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നീഗ്രോ_നദി_(ആമസോൺ)&oldid=3635525" എന്ന താളിൽനിന്ന് ശേഖരിച്ചത്