റിക്ഷാവണ്ടി
ആദ്യകാലങ്ങളിൽ രണ്ടോ മൂന്നോ ചക്രങ്ങളോടു കൂടിയ, ആളുവലിക്കുന്ന വണ്ടിയായിരുന്നു റിക്ഷാവണ്ടി. 1887 മുതലാണ് റിക്ഷ എന്ന പദം പ്രചാരത്തിൽ വന്നത്.[1] കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിൽ ഏഷ്യൻ രാജ്യങ്ങളിൽ ആൾറിക്ഷകൾ ഒരു പ്രധാന ഗതാഗതോപാധിയും സാധാരണക്കാർക്ക് പ്രധാന ഉപജീവനമാർഗ്ഗവും ആയിരുന്നു. ആൾറിക്ഷകളിൽ നിന്നാണ് ആധുനിക റിക്ഷകൾ ഉരുത്തിരിഞ്ഞത്. കാറുകളുടേയും തീവണ്ടിയുടേയും മറ്റും കടന്നുകയറ്റം റിക്ഷകളുടെ പ്രചാരം കുറയാനിടയായി. 21ാം നൂറ്റാണ്ടിലും യാത്രാചെലവ് കുറവായതിനാൽ ചില നഗരങ്ങളിൽ ഓട്ടോറിക്ഷകൾ ടാക്സികൾക്ക് പകരമായി ഉപയോഗിച്ചു വരുന്നു.
പദോൽപത്തി
തിരുത്തുകമനുഷ്യന്റെ കായബലത്താൽ ഓടുന്ന വാഹനം എന്നർത്ഥം വരുന്ന ജിൻറികിഷ ( jinrikisha , 人力車, 人 jin = human, 力 riki = power or force, 車 sha = vehicle) എന്ന ജപ്പനീസ് പദത്തിൽ നിന്നാണ് റിക്ഷ എന്ന പദം ഉത്ഭവിച്ചത്.[2]
ചരിത്രം
തിരുത്തുകഉത്ഭവം
തിരുത്തുകറിക്ഷകൾ ആദ്യമായി നിർമിച്ചത് 1869 ൽ ജപ്പാനിലാണ്,[3][4] സാങ്കേതിക രംഗത്ത് ജപ്പാന്റെ മുന്നേറ്റത്തിന്റെ ആരംഭകാലത്താണ് റിക്ഷകൾ വന്നത്.[4][5]
വിവരണം
തിരുത്തുകറിക്ഷകൾ വലിയ രണ്ട് ചക്രങ്ങളിൽ ഓടുന്ന മരംകൊണ്ടുണ്ടാക്കിയ ഒരു കൂടോടു കൂടിയതായിരുന്നു. മുമ്പുണ്ടായിരുന്ന രീതികളേക്കാൾ വളരെ മികച്ച രൂപകൽപനയായിരുന്നു ഇത്. അക്കാലത്ത് മൃഗങ്ങൾ വലിച്ചിതുന്ന വണ്ടികളും ഒറ്റച്ചക്രകൈവണ്ടികളും മറ്റുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്.[4]
ഓസ്ട്രേലിയയിലെ പവർഹൗസ് മ്യൂസിയത്തിൽ 1880 ൽ നിർമിച്ചെന്നു കരുപ്പെടുന്ന ഒരു ജാപ്പനീസ് റിക്ഷ പ്രദർശിപ്പിച്ചിരുന്നു. വാതിലുകളില്ലാത്ത ഇതിന് രണ്ട് ചക്രങ്ങളും കസേരപോലുള്ള കൂടയും വലിക്കാനുള്ള രണ്ട് കൈകളുമുണ്ടായിരുന്നു. ഭാരം കുറഞ്ഞ ഈ റിക്ഷ ഒരാൾക്കുവലിക്കാൻ പാകത്തിനുള്ളതായിരുന്നു..[6]
19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ
തിരുത്തുകറിക്ഷ ഏഷ്യയിലെ ചെലവുകുറഞ്ഞതും, പ്രശസ്തമായ ഗതാഗതമാർഗ്ഗമായി മാറി.[4] വലിയ ഏഷ്യൻ പട്ടണങ്ങളിൽ കുടിയേറിയ കർഷകർ പലരും റിക്ഷാക്കാരൻ ആയി ജോലിചെയ്തവരായിരുന്നു.[7][8]
20ാം നൂറ്റാണ്ട്
തിരുത്തുകരണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആൾറിക്ഷയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവു വന്നു. 1880കളിലാണ് സൈക്കൾറിക്ഷ നിർമ്മിക്കപ്പെട്ടതെങ്കിലും 1929 ൽ സിംഗപ്പൂരിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 1950 ആയപ്പോഴേക്കും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും റിക്ഷകൾ പ്രചാരത്തിൽ വന്നു. 1980 ന്റെ ആവസാനത്തോടു കൂടി ലോകത്താമാനം 4 ദശലക്ഷം സൈക്കിൾ റിക്ഷകൾ ഉണ്ടായിരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.[9]
ഏഷ്യ
തിരുത്തുകജപ്പാനിൽ റിക്ഷകളുടെ ജനപ്രീതി 1930 കളിൽ കുറഞ്ഞു തുടങ്ങി ഇതിന് കാരണമായത് യന്ത്രക്കാറുകളുടേയും തീവണ്ടികളുടേയും കടന്നുകയറ്റമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇന്ധനത്തിനും യന്ത്രവൽകൃത വാഹനങ്ങൾക്കും ക്ഷാമം നേരിട്ടപ്പോൾ റിക്ഷകൾ താത്കാലികമായി തിരിച്ചു വരവു നടത്തി.
വിവിധതരം റിക്ഷകൾ
തിരുത്തുക- ആൾറിക്ഷ-- ഒരാൾ വലിക്കുന്ന തരത്തിലുള്ള ഇരു ചക്ര റിക്ഷ.
- സൈക്കിൾറിക്ഷ-- സൈക്കിളിനേടു ഘടിപ്പിച്ച റിക്ഷ.
- ഓട്ടോറിക്ഷ-- യന്ത്രവൽകൃതമായ മൂന്നുചക്രറിക്ഷ
- ഇലക്ട്രിക്റിക്ഷ--വൈദ്യുതവൽകൃത റിക്ഷ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Rickshaw". Merriam-Webster, Incorporated. Retrieved April 10, 2013.
- ↑ Chamberlain, Basil Hall (1891). Things Japanese: being notes on various subjects connected with Japan for the use of travellers and others. K. Paul, Trench, Trübner & Co., Ltd. pp. 241–242.
- ↑ Hanchao Lu. Beyond the Neon Lights: Everyday Shanghai in the Early Twentieth Century. 1999: University of California Press. p. 348. ISBN 0520215648.
{{cite book}}
: CS1 maint: location (link) - ↑ 4.0 4.1 4.2 4.3 James Francis Warren. Rickshaw Coolie: A People's History of Singapore, 1880-1940. NUS Press. p. 14. ISBN 997169266X.
- ↑ David Diefendorf (2007). Amazing . . . But False!: Hundreds of "Facts" You Thought Were True, But Aren't. Sterling Publishing Company. p. 223. ISBN 1402737912.
- ↑ "Japanese rickshaw". Powerhouse Museum. Retrieved April 11, 2013.
- ↑ Boye De Mente (2010). Demetra De Ment (ed.). The Bizarre and the Wondrous from the Land of the Rising Sun!. Cultural-Insight Books. p. 95. ISBN 1456424750.
- ↑ Leo Suryadinata (1992). Chinese Adaptation and Diversity: Essays on Society and Literature in Indonesia, Malaysia & Singapore. NUS Press. p. 37. ISBN 9971691868.
{{cite book}}
: Unknown parameter|agency=
ignored (help) - ↑ David Edgerton (2011). The Shock of the Old: Technology and Global History Since 1900. Oxford University Press. p. 46. ISBN 0199832617.