റെൻസെലയർ, ന്യൂയോർക്ക്

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിലെ ഒരു നഗരം
(Rensselaer, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെൻസെലയർ /rɛnsəˈlɪər/ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് റെൻസെലയർ കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് ഹഡ്സൺ നദിയുടെ കിഴക്ക് ഭാഗത്ത് അൽബാനിക്ക് നേരേ എതിർവശത്തായി സ്ഥിതിചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 9,392 ആയിരുന്നു.[3] റെൻസെലയർ കൗണ്ടിയുടെ പടിഞ്ഞാറൻ അതിർത്തിയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ റെൻസെലയർ നഗരം എന്നറിയപ്പെടുന്ന ഈ പ്രദേശം പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാർ സ്ഥിരതാമസമാക്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു പ്രധാന റെയിൽ‌വേ കേന്ദ്രമായി മാറിയ ഈ നഗരത്തിന് സമ്പന്നമായ വ്യാവസായിക ചരിത്രമുണ്ട്. തിരക്കേറിയ ആംട്രാക്ക് സ്റ്റേഷന്റെ സൈറ്റായതിനാൽ ഇത് ഇക്കാലത്തും ഒരു റെയിൽ‌വേ കേന്ദ്രമായി തുടരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഡൈ വ്യവസായത്തിന്റെ ആദ്യകാല സ്ഥലങ്ങളിൽ ഒന്നായിരുന്ന റെൻസെലയർ, ആസ്പിരിൻ ഉൽ‌പാദിപ്പിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രദേശംകൂടിയായിരുന്നു.

റെൻസെലയർ
City of Rensselaer
US 9 and 20 entering Rensselaer, with Albany's skyline looming across the Hudson River
US 9 and 20 entering Rensselaer, with Albany's skyline looming across the Hudson River
Official seal of റെൻസെലയർ
Seal
ശബ്ദോത്പത്തി: From Kiliaen van Rensselaer, patroon of the region
Motto(s): 
The home of "Yankee Doodle"
Location in Rensselaer County and the state of New York.
Location in Rensselaer County and the state of New York.
Location of New York in the United States
Location of New York in the United States
Coordinates: 42°38′48″N 73°44′01″W / 42.64667°N 73.73361°W / 42.64667; -73.73361
Country അമേരിക്കൻ ഐക്യനാടുകൾ
State New York
CountyRensselaer
Settled1630
Incorporation1897
ഭരണസമ്പ്രദായം
 • ഭരണസമിതി
  • President:
  • John DeFrancesco (D)
  • W1: James VanVorst Jr. (D)
  • W2: Dave Gardner (D)
  • W3: Bryan Leahey (D)
  • W4: James Casey (D)
  • W5: Eric Andres (D)
  • W6: Margaret VanDyke (D)
 • MayorMichael Stammel (R)
വിസ്തീർണ്ണം
 • ആകെ3.50 ച മൈ (9.08 ച.കി.മീ.)
 • ഭൂമി3.17 ച മൈ (8.21 ച.കി.മീ.)
 • ജലം0.33 ച മൈ (0.87 ച.കി.മീ.)
ഉയരം
16 അടി (5 മീ)
താഴ്ന്ന സ്ഥലം
0 അടി (0 മീ)
ജനസംഖ്യ
 (2010)
 • ആകെ9,392
 • കണക്ക് 
(2018)[2]
9,212
 • ജനസാന്ദ്രത2,945.44/ച മൈ (1,137.40/ച.കി.മീ.)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP Code
12144
Area codes518, 838
FIPS code36-083-61148
FIPS code36-61148
GNIS feature ID0962384
Wikimedia CommonsRensselaer, New York
വെബ്സൈറ്റ്http://www.rensselaerny.gov

അവലംബം തിരുത്തുക

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "U.S. Census website". United States Census Bureau. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=റെൻസെലയർ,_ന്യൂയോർക്ക്&oldid=3313285" എന്ന താളിൽനിന്ന് ശേഖരിച്ചത്