റെഡ് ആൻഡ് വൈറ്റ് പ്ലം ബ്ലോസംസ്
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാല ജാപ്പനീസ് റിൻപ ആർട്ടിസ്റ്റ് ഒഗാറ്റ കോറിൻ (1658–1716) വരച്ച രണ്ട് മടക്കുകളുള്ള ബൈബു (മടക്കാവുന്ന സ്‌ക്രീനുകൾ) എന്നറിയപ്പെടുന്ന മടക്കാവുന്ന ഒരു പാനൽ ചിത്രമാണ് റെഡ് ആൻഡ് വൈറ്റ് പ്ലം ബ്ലോസംസ്. [1] ലളിതവും മനോഹരവുമായ രചനയിൽ പാറ്റേൺ ചെയ്ത ഒഴുകുന്ന നദിയുടെ ഇടതുവശത്ത് വെളുത്ത പ്ലം മരവും വലതുവശത്ത് ചുവപ്പും കാണപ്പെടുന്നു. പ്ലം പുഷ്പങ്ങൾ വസന്തകാലത്ത് വിരിയുന്നതായി സൂചിപ്പിക്കുന്നു.
ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. [2] ഇവിടെ ഇത് രജിസ്റ്റർ ചെയ്ത ഒരു ദേശീയ നിധിയാണ്. ഷിജുവോക പ്രിഫെക്ചറിലെ അറ്റാമി നഗരത്തിലെ MOA മ്യൂസിയം ഓഫ് ആർട്ടിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. [1]
വിവരണം
തിരുത്തുകചുവപ്പും വെള്ളയും പ്ലം പുഷ്പങ്ങളുടെ ലളിതവും മനോഹരവുമായ ഘടന [3] ഇടതുവശത്ത് വെളുത്ത പ്ലം മരവും വലതുവശത്ത് ചുവന്ന പ്ലം മരവുമുള്ള ഒരു ഒഴുകുന്ന നദിയുടെ പാറ്റേൺ ചിത്രീകരിക്കുന്നു. [4] പ്ലം പുഷ്പങ്ങൾ വസന്തകാലത്ത് വിരിയുന്നതായി സൂചിപ്പിക്കുന്നു.[1]
ഈ ചിത്രം കാലനിശ്ചയമില്ലാത്തതാണെന്നും എന്നാൽ ഒഗാറ്റയുടെ പിന്നീടുള്ള കാലഘട്ടത്തിൽ നിന്നുള്ളതാണെന്നും വിശ്വസിക്കുന്നു.[4] ഒരുപക്ഷേ അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലൊന്നായിരിക്കാം.[5] ഒപ്പ്, സാങ്കേതികത, രചന തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, കലാചരിത്രകാരനായ യാസെ യമാനേ (山根有三) കലാകാരന്റെ മരണത്തിന് തൊട്ടുമുമ്പ് 1714-1715 നും ഇടയിലുള്ളതാണെന്ന് ഈ ചിത്രം രേഖപ്പെടുത്തുന്നു. രണ്ട് സ്ക്രീനുകളിലും ഹാഷുകു {{efn|方祝 എന്ന മുദ്ര കാണപ്പെടുന്നു. പക്ഷേ ഓരോന്നിലും വ്യത്യസ്ത ഒപ്പ് കാണപ്പെടുന്നു. ഇടതുവശത്ത് ഹോക്കിയോ കൊറിൻ {{efn|法橋光琳, ഉപയോഗിച്ഛ ഒപ്പും വലതുവശത്ത് സെയ് സെയ് കോറിൻ {{efn|青々光琳 എഡോ വിട്ടുപോയതിനുശേഷം 1704 നും 1709 നും ഇടയിൽ അദ്ദേഹത്തിന്റെ സന്ദർശത്തിനു ശേഷം അദ്ദേഹം ഉപയോഗിക്കാൻ തുടങ്ങിയ ഒപ്പും കാണപ്പെടുന്നു. [6]
രണ്ട് പാനൽ ബൈബു മടക്കാവുന്ന സ്‌ക്രീനുകളിൽ സ്ഥാപിച്ചിരിക്കുന്ന കടലാസിൽ നിറമുള്ള പിഗ്മെന്റുകളിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഓരോ സ്ക്രീനും 156.5 × 172.5 സെന്റീമീറ്റർ (61.6 × 67.9 ഇഞ്ച്) വലിപ്പം കാണുന്നു. ആദ്യത്തെ പാളി ഉണങ്ങുന്നതിനുമുമ്പ് ചിത്രകാരൻ പിഗ്മെന്റ് അല്ലെങ്കിൽ മഷിയുടെ രണ്ടാമത്തെ പാളി പ്രയോഗിക്കുന്ന സാങ്കേതിക വിദ്യയായ താരാഷിക്കോമി ഉപയോഗിച്ചാണ് കൊറിൻ മരങ്ങളിൽ മോട്ലിങ് ടെക്സ്ചർ നടത്തിയിരിക്കുന്നത്. [1] കോറിൻ സംയോജിപ്പിച്ച റിൻപ സ്കൂളിന്റെ മാതൃകയാണ് ഈ ചിത്രം.[3]
രചനയിലുടനീളമുള്ള സ്ക്വയർ ലാറ്റിസ് പാറ്റേണുകൾ വെള്ളി, സ്വർണ്ണ ഇല എന്നിവയുടെ താഴത്തെ പാളി ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചതെന്ന് അനുമാനിക്കാൻ കാരണമായി. [4] ചിത്രത്തിന്റെ താഴത്തെ പാളികൾക്ക് സ്വർണ്ണ നിറം കാണപ്പെടുന്നു. അത് സ്വർണ്ണ ഇല ഉപയോഗിച്ച് ചിത്രീകരിച്ചതാണെന്ന് കരുതപ്പെടുന്നു. എക്സ്-റേ ഫ്ലൂറസെൻസ് വിശകലനത്തിൽ ഓർഗാനിക് പിഗ്മെന്റുകളിൽ ചെറിയ അളവിൽ മാത്രമേ സ്വർണ്ണം കലർത്തിയിട്ടുള്ളൂ. [7] ചിത്രത്തിലെ കറുപ്പ് ഒന്നുകിൽ വെള്ളി ഇലയായി കണക്കാക്കപ്പെടുന്നു. ചിത്രത്തിലെ കറുപ്പ് സൾഫറുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്ന് കറുത്തിരിക്കുന്ന വെള്ളി ഇലയോ അല്ലെങ്കിൽ പിഗ്മെന്റിൽ അസുറൈറ്റ് വന്നതിനാൽ നീല പിഗ്മെന്റോ കറുത്തതായിരിക്കുന്നതായി കരുതപ്പെടുന്നു. [4] വീണ്ടും, എക്സ്ആർഎഫ് ഇമേജിംഗിൽ ജൈവ ചായങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. [7]വൃക്ഷങ്ങളുടെ വിശകലനം അവ്യക്തമാണ്. പക്ഷേ സിന്നാബാർ, കാൽസൈറ്റ് എന്നീ ധാതുക്കളുപയോഗിച്ച് നിർമ്മിച്ച പിഗ്മെന്റുകളും മുകുളങ്ങൾ പോലുള്ളവയിലും മറ്റിടങ്ങളിലും ജൈവ പിഗ്മെന്റുകളും ഉപയോഗിച്ചാണ് ഇവ വരച്ചതെന്ന് കണ്ടെത്തിയിരുന്നു.[7]
ഉത്ഭവം
തിരുത്തുകസ്ക്രീനുകളുടെ കമ്മീഷനോ തെളിവോ സംബന്ധിച്ച് ഇരുപതാം നൂറ്റാണ്ടിനുമുമ്പുള്ള ഒരു ഡോക്യുമെന്റേഷനും നിലവിലില്ല. [8]കോറിൻെറ കൃതികളെക്കുറിച്ച് എഡോ-കാലഘട്ട പ്രസിദ്ധീകരണങ്ങളിലൊന്നും അവ പരാമർശിക്കുന്നില്ല. അദ്ദേഹത്തിന്റെ അനുയായികൾ അവ പകർത്തിയിട്ടുമില്ല. ഇത് അവർ നന്നായി അറിയപ്പെട്ടിരുന്നില്ലെന്ന് സൂചിപ്പിക്കുന്നു. 1907 ലെ ഒരു ജേണൽ ലേഖനം അവരെക്കുറിച്ചുള്ള ആദ്യത്തെ പ്രസിദ്ധീകരണമാണ്. അവരുടെ ആദ്യത്തെ പൊതു പ്രദർശനം 1915-ൽ കോറിന്റെ സൃഷ്ടിയുടെ 200-ാം വാർഷിക എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.[9]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Nikoru 1997, p. 291.
- ↑ Hayakawa et al. 2007, p. 57.
- ↑ 3.0 3.1 Carpenter 2012, p. 146.
- ↑ 4.0 4.1 4.2 4.3 Hayakawa et al. 2007, p. 58.
- ↑ Daugherty 2003, p. 41.
- ↑ Daugherty 2003, p. 42.
- ↑ 7.0 7.1 7.2 Hayakawa et al. 2007, p. 62.
- ↑ Daugherty 2003, p. 39.
- ↑ Daugherty 2003, p. 43.
Works cited
തിരുത്തുക- Carpenter, John T. (2012). Designing Nature: The Rinpa Aesthetic in Japanese Art. Metropolitan Museum of Art. ISBN 9781588394712.
{{cite book}}
: Invalid|ref=harv
(help) - Daugherty, Cynthia (March 2003). "Historiography and Iconography in Ogata Korin's Iris and Plum Screens". Ningen Kagaku Hen (16). Kyushu Institute of Technology: 39–91.
{{cite journal}}
: Invalid|ref=harv
(help)
- Hayakawa, Yasuhiro; Shirono, Seiji; Miura, Sadatoshi; Matsushima, Tomohide; Uchida, Tokugo (2007). "Non-Destructive Analysis of a Painting, National Treasure in Japan" (PDF). Advances in X-ray Analysis. 50. JCPDS-International Centre for Diffraction Data: 57–63. ISSN 1097-0002. Archived from the original (PDF) on 2016-12-20. Retrieved 2019-11-07.
{{cite journal}}
: Invalid|ref=harv
(help) - Nikoru, C. W. (1997). Japan: The Cycle of Life. Kodansha International. ISBN 978-4-7700-2088-8.
{{cite book}}
: Invalid|ref=harv
(help)