റെഡ് സോർഗം
ചൈനയിലെ പ്രശസ്ത സിനിമ സംവിധായകനായ ഴാങ് യിമോ സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ ചലചിത്രമാണ് റെഡ് സോർഗം(ലഘൂകരിച്ച ചൈനീസ്: 红高粱; പരമ്പരാഗത ചൈനീസ്: 紅高粱; പിൻയിൻ: ഹോങ് ഗാവോലിയാങ്). 2012 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മോ യാൻ എന്നറിയപ്പെടുന്ന ഗുവാൻ മോയെ 1986 ൽ എഴുതിയ ആദ്യ നോവലിന്റെ ചലചിത്രാവിഷ്കാരം.ചുവപ്പ് ചോളപ്പാടം എന്നാണ് വാക്കിനർത്ഥം
റെഡ് സോർഗം | |
---|---|
സംവിധാനം | ഴാങ് യിമോ |
നിർമ്മാണം | വൂ ടിയാന്മിങ് |
രചന | ചെൻ ജിയാന്യു ഝൂ വെയ് നോവൽ: മോ യാൻ |
അഭിനേതാക്കൾ | ഗോങ് ലി ജിയാങ് വെൻ റ്റെൻ റുജുൻ |
സംഗീതം | ഝാവോ ജിപിങ് |
ഛായാഗ്രഹണം | ഗു ചങ്വെയ് |
സ്റ്റുഡിയോ | ഷിയാൻ ഫിലിം സ്റ്റുഡിയോ |
വിതരണം | അമേരിക്കൻ ഐക്യനാടുകൾ: ന്യൂ യോർക്കർ ഫിലിംസ് |
റിലീസിങ് തീയതി | ചൈന: 1987 അമേരിക്കൻ ഐക്യനാടുകൾ: ഒക്ടോബർ 10, 1988 |
രാജ്യം | ചൈന |
ഭാഷ | മൻഡാരിൻ |
സമയദൈർഘ്യം | 95 മിനിറ്റുകൾ |
കഥാസംഗ്രഹം
തിരുത്തുകഷിവാലിപ്പോ ഗ്രാമത്തിൽ തനിച്ച് താമസിക്കുന്ന കുഷ്ടരോഗിയും,വൃദ്ധനുമായ ഡിസ്റ്റിലറി ഉടമ ലി ദാത്തോ സുന്ദരിയായ പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുന്നു.അവളുടെ അച്ഛന് ഒരു കോവർകഴുതയെ പകരം നൽകിയാണ് ഈ വിവാഹം അയാൾ ഉരപ്പിക്കുന്നത്. വധുവിനെ പല്ലക്കിൽ ചുമന്നാണ് ആദ്യമായി വരന്റെ ഗ്രാമത്തിലേക്ക് കൊണ്ടു വരുന്നത്..കാട്ടുചോളം വളരുന്ന വെളിമ്പറമ്പിൽ വച്ച് കൊള്ളക്കാരൻ ആ സംഘത്തിന്റെ പാമത്തിൽ പണം അപഹരിച്ച് വധുവുമായി ചോളക്കാട്ടിനുള്ളിലേക്ക് രക്ഷപ്പെടുന്നു.എന്നാൽ പല്ലക്ക് ചുമക്കുന്ന ജോലിക്കാരിലൊരാളായ യു സാഹസികമായി അവളെ രക്ഷിച്ച് ഗ്രാമത്തിൽ എത്തിക്കുന്നു.