റാസൽഖൂർ വന്യജീവി സങ്കേതം
(Ras Al Khor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൻതോതിൽ ദേശാടനപക്ഷികൾ സന്ദർശകരായി എത്താറുള്ള ദുബൈലെ റാസൽഖൂറിലുള്ള ഒരു തണ്ണീർതടമാണ് റാസൽഖൂർ (അറബിക്: رأس الخور) വന്യജീവി സങ്കേതം. നിരവധി പക്ഷികൾ ,ചെറു ഉരഗങ്ങൾ,മത്സ്യങ്ങൾ,ക്രസ്റ്റാഷ്യൻസ് എന്നിവ ഉൾകൊള്ളുന്നതാണ് ഈ തണ്ണീർതടം. നഗരജീവിതത്തിന്റെ എല്ലാ തിരക്കുകളുമുള്ള ദുബൈ പട്ടണത്തിനകത്തായി സ്ഥിതിചെയ്യുന്ന ഈ വന്യജീവിസങ്കേതം, ലോകത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവം ചില പട്ടണപ്രദേശങ്ങളിലൊന്നാണ്. റാസൽഖൂർ എന്ന അറബി പേരിനു ജലപാതയുടെ മുനമ്പ് എന്നാണ് അർഥം. ദുബൈയിലെ ജലപാതയായ ദുബായ് ക്രീക്ക് അവസാനിക്കുന്നത് റാസൽഖൂറിലാണ്.
—— United Arab Emirates community —— | |
Ras Al Khor رأس الخور | |
നിരീക്ഷകർക്കായി നിർമ്മിച്ച ഹൈഡവുട്ടുകളിൽ ഒന്ന് | |
രാജ്യം | United Arab Emirates |
എമിറേറ്റ് | Dubai |
നഗരം | Dubai |
Community number | 411 |
Community statistics | |
സ്ഥലം | 13 km² |
Neighbouring communities | Ras Al Khor Industrial Area, Nad Al Hammar, Umm Ramool, Al Garhoud |
അക്ഷാംശരേഖാംശം | 25°11′44″N 55°20′38″E / 25.19562°N 55.34380°E |
ചിത്രശാല
തിരുത്തുക-
റാസൽ ഖൂറിലെ വന്യജീവി സങ്കേതത്തിൽ നിന്നുള്ള പക്ഷികൾ
-
റാസൽ ഖൂറിലെ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു ദൃശ്യം