റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക്

(Rani Jhansi Marine National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക് ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ ഇനം സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുവേണ്ടി 1996 ൽ സ്ഥാപിതമായ ഈ മറൈൻ നാഷണൽ പാർക്കിന്റെ ആകെ വിസ്തീർണ്ണം 256.14 ചതുരശ്ര കിലോമീറ്റർ ആണ്.[1]

റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക്
ആൻഡമാൻ ദ്വീപുകൾ;
Location Map
Locationആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ
Coordinates11°47′N 92°40′E / 11.783°N 92.667°E / 11.783; 92.667
Area256.14 km2 (98.90 sq mi)
Established1996

ബറാടങ് ദ്വീപിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഈ പാർക്ക്.

ചരിത്രം തിരുത്തുക

പല ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമായ റിറ്റ്ചി ദീപസമൂഹത്തിലെ മൂന്ന് ദ്വീപുകളിലായി (ജോൺ ലോറൻസ് ദ്വീപ്, ഔട്ട്റാം ദ്വീപ്, ഹെൻറി ലോറൻസ് ദ്വീപ്) ഈ പാർക്ക് വ്യാപിച്ചു കിടക്കുന്നു. റിറ്റ്ചി ദീപസമൂഹത്തിലെ ഈ ദ്വീപുകൾ 1857-ലെ ഇന്ത്യൻ കലാപക്കാലത്ത് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് ജനറൽമാരുടെയും സിവിൽ ഉദ്യോഗസ്ഥരുടെയും പേരിലാണ് അറിയപ്പെടുന്നത്.

കാലാവസ്ഥ തിരുത്തുക

തെക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ മൺസൂൺ കാലങ്ങളിൽ ശരാശരി മഴ 3800 മില്ലീമീറ്ററാണ്. ജനുവരി മുതൽ ഏപ്രിൽ വരെ താരതമ്യേന വരണ്ട കാലാവസ്ഥയാണ്.

സസ്യജന്തുജാലങ്ങൾ തിരുത്തുക

സസ്യജന്തുജാലങ്ങളുടെ ഒരു ആവാസവ്യവസ്ഥ ഇവിടെയുണ്ട്. പവിഴപ്പുറ്റുകൾ[2], നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, ചതുപ്പുവനങ്ങൾ എന്നിവ പാർക്കിൽ കാണപ്പെടുന്നു.

ഈ പാർക്കിന്റെ പ്രധാന ആകർഷണം ഫ്രൂട്ട് ഈറ്റിംഗ് ബാറ്റ് ആണ്.[3]

വിനോദസഞ്ചാരം തിരുത്തുക

ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

അവലംബം തിരുത്തുക

  1. https://www.hindustantimes.com/mumbai-news/two-mangroves-from-mumbai-region-on-list-the-12-unique-wetlands-in-india/story-EiVR3zcmlQBL2y19wYLMiJ.html
  2. https://www.thehindu.com/sci-tech/energy-and-environment/Invasion-by-soft-coral-threatens-reef-ecosystem/article11753683.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-09. Retrieved 2019-01-08.

പുറം കണ്ണികൾ തിരുത്തുക