രാജു പരിയാർ

നേപ്പാളിൽ നിന്നുള്ള ഒരു ഗായകന്‍
(Raju Pariyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേപ്പാളിൽ നിന്നുള്ള ഒരു ഗായകനാണ് രാജു പരിയാർ. नेपाली लोक दोहोरी गायक(Nepali: राजु परियार): (ജനനം: 30 ജൂൺ 1980) 2015 ലെ കണക്കനുസരിച്ച് 13,000-ത്തിലധികം ഗാനങ്ങൾ റെക്കോർഡു ചെയ്‌ത അദ്ദേഹം "നേപ്പാളിലെ ജസ്റ്റിൻ ബീബർ" എന്നറിയപ്പെടുന്നു.[2]

രാജു പരിയാർ
ജന്മനാമംരാജു പരിയാർ
ജനനം (1980-06-30) 30 ജൂൺ 1980  (44 വയസ്സ്)[1]
ഉത്ഭവംലാംജംഗ്, നേപ്പാൾ
വിഭാഗങ്ങൾനാടോടി & പരമ്പരാഗത ഗാനങ്ങൾ,
Pop & Modern songs
തൊഴിൽ(കൾ)ഗായകൻ
ഉപകരണ(ങ്ങൾ)വോക്കൽ

ആദ്യകാല ജീവിതം

തിരുത്തുക

1980 ജൂൺ 30 ന് ലാംജംഗ് ജില്ലയിലുള്ള ഗൗസഹാർ ഗ്രാമത്തിലാണ് മംഗൽ സിംഗ് പരിയാർ, സാന്താ മായ പരിയാർ എന്നിവരുടെ മകനായി പരിയാർ ജനിച്ചത്.[1] 2015 സെപ്റ്റംബറിൽ കാഠ്മണ്ഡുവിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ പരിയാർ ബിഷ്ണു പരിയാറിനെ കണ്ടുമുട്ടി. ഭരത്പൂരിൽ നിന്നുള്ള ക്രിസ്ത്യൻ പാസ്റ്ററായ ബിഷ്ണു വിമാന യാത്രയ്ക്കിടെ പരിയാറുമായി സംഭാഷണം നടത്തി. ഒരു മാസത്തിനുശേഷം പരിയറും ഭാര്യയും രണ്ട് മക്കളും ഭരത്പൂരിലെ ബിഷ്ണുവിന്റെ പള്ളിയിൽ പോയി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.[2]

നേപ്പാളിലെ വളരെ ജനപ്രിയ ഗായകനാണ് പരിയാർ. പ്രിയ ഭണ്ഡാരിക്കൊപ്പം അദ്ദേഹം ചെയ്ത ഒരു ഗാനം, വെബിൽ ഏറ്റവുമധികം ആളുകൾ കണ്ട നേപ്പാളിലെ ഗാനങ്ങളിലൊന്നാണ്.[3] പരിയാർ സ്വന്തം ജില്ലയായ ലാംജംഗിൽ ലാംജംഗ് മഹോത്സവത്തിൽ പങ്കെടുത്തിരുന്നു.[4]

ഡിസ്കോഗ്രഫി

തിരുത്തുക

സംഗീത ആൽബങ്ങൾ

തിരുത്തുക
  • പൊയില ജന പാം (2008)

പ്രശസ്ത ഗാനങ്ങൾ

തിരുത്തുക
  • ലാലുപേറ്റ് നുഗിയോ (2008)
  • ഹത്മാ റാറ്റോ ഝൊല (2009)
  • ധാഗോ റാംറോ രേഷം കിരകോ (2009)
  • ബലപാൻലേ ബായി ഭന്യോ (2010)
  • ടിംലായ് ചിനോ (2011)
  • ഹായ് ബരയ് (2011)
  • ആതി ഖോല അർലെറ ആയോ (2009[5])
  • ഫൂൽ മാ മഹുരി
  • മാഫ് ഗരാ ഭുൽ ഭായെ
  • മിർമെരെകോ ഘാം
  • ദുര ഡെഡ് ദായ്
  • ദാലി പലായോ ടാർ മായ പാലീന
  • നായുലി ബരു ഡാലി മായ് നിഡായോ
  • रुदै रुदै जान्छु मेलामा
  1. 1.0 1.1 "Nepalese Singer Short Biography Video Songs". 13 March 2016. Retrieved 9 November 2017 – via YouTube.
  2. 2.0 2.1 Dorcas Cheng-Tozun (13 October 2015). "'Justin Bieber of Nepal' Converts to Christianity". Christianity Today. Retrieved 8 November 2017.
  3. Awale, Sonia (12–18 May 2017). "It's Party Time on the Internet". Nepali Times. Retrieved 9 November 2017.{{cite web}}: CS1 maint: date format (link)
  4. Gurung, Aash (14 December 2015). "Pariyar lights up Lamjung Mahotsav". The Kathmandu Post. Archived from the original on 2017-11-10. Retrieved 9 November 2017.
  5. https://www.youtube.com/watch?v=RRYS2WVblfI
"https://ml.wikipedia.org/w/index.php?title=രാജു_പരിയാർ&oldid=4342066" എന്ന താളിൽനിന്ന് ശേഖരിച്ചത്