രാജേന്ദ്ര യാദവ്

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(Rajendra Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഹിന്ദി എഴുത്തുകാരനായിരുന്നു രാജേന്ദ്ര യാദവ് (28 ആഗസ്റ്റ് 1929 – 28 ഒക്ടോബർ 2013). "നയീ കഹാനി" എന്ന സാഹിത്യ പ്രസ്ഥാനത്തിന് നേതൃത്ത്വം നൽകി.

രാജേന്ദ്ര യാദവ്
തൊഴിൽNovelist
ദേശീയതIndian
പൗരത്വംIndian

ജീവിതരേഖ തിരുത്തുക

ഉത്തർപ്രദേശിൽ ജനിച്ചു. മുൻഷി പ്രേം ചന്ദിന്റെ "ഹൻസ്" മാഗസിന്റെ എഡിറ്ററായും പ്രവർത്തിച്ചു. മാഗസിൻ 1953ൽ പ്രസിദ്ധീകരണം നിർത്തിയെങ്കിലും 1986ൽ യാദവ് പുനരാരംഭിക്കുകയായിരുന്നു.[1][2] "പ്രേത് ബോൽതെ ഹെ" ആണ് ആദ്യ നോവൽ. "ശര ആകാശ്" എന്ന പേരിൽ ഇത് ചലച്ചിത്രമായിട്ടുണ്ട്.[3] 1999-2001ൽ പ്രസാർ ഭാരതി അംഗമായിരുന്നു.

2002ൽ ഹൻസ് മാസികയിലെഴുതിയ അതിർത്തി കടന്നുള്ള തീവ്രവാദത്തെക്കുറിച്ചുള്ള മുഖപ്രസംഗം വിവാദമായിരുന്നു. ഹനുമാൻ രാവണന്റെ കാഴ്ചപാടിൽ തീവ്രവാദിയാണെന്നും ഭഗത്സിംഗ് ബ്രിട്ടീഷ് വീക്ഷണത്തിൽ തീവ്രവാദിയാണെന്നുമുള്ള ലേഖനത്തിലെ പരാമർശം വിഎച്ച്പി പ്രവർത്തകരെ പ്രകോപിപ്പിച്ചു.[4] പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ട് അവർ, ഹാൻസ് മാസികയുടെ പ്രതികൾ തെരുവിൽ കത്തിച്ചു.[5]

ഭാര്യ എഴുത്തുകാരിയായ മനു ഭണ്ഡാരി.

കൃതികൾ തിരുത്തുക

 • "പ്രേത് ബോൽതെ ഹെ" 1951.
 • ഉക്രേ ഹുയേ ലോഗ്, (The Rootless People)
 • കുൽത്ത (The Wayward Wife)
 • ഷാഹ് ഔർ മാറ്റ് (Check and Mate).
 • Strangers on the Roof, tr. by Ruth Vanita. 1994, Penguin, ISBN 0-14-024065-9.[6]
 • ഏക് ഇഞ്ച് മുസ്കാൻ (A Little Smile), മനു ഭണ്ഡാരിയോടൊത്ത്.

അവലംബം തിരുത്തുക

 1. Journals of resurgence Archived 2011-05-26 at the Wayback Machine. Frontline, The Hindu, 1 July 2005.
 2. "Swan's song: Celebrating 25 years of a landmark Hindi literary magazine". Mint (newspaper). 27 December 2011.
 3. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജേന്ദ്ര യാദവ്
 4. "ഹിന്ദി എഴുത്തുകാരൻ രാജേന്ദ്ര യാദവ് അന്തരിച്ചു". ദേശാഭിമാനി. 2013 ഒക്ടോബർ 30. ശേഖരിച്ചത് 2013 ഒക്ടോബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
 5. "Nilanjana S Roy: Rajendra Yadav, Delhi's last rebel". business-standard. ശേഖരിച്ചത് 2013 ഒക്ടോബർ 30. {{cite news}}: Check date values in: |accessdate= (help)
 6. "Indiaclub.com". Indiaclub.com. മൂലതാളിൽ നിന്നും 2013-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 October 2013.

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Yadav, Rajendra
ALTERNATIVE NAMES
SHORT DESCRIPTION Indian writer
DATE OF BIRTH 1929
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_യാദവ്&oldid=3656537" എന്ന താളിൽനിന്ന് ശേഖരിച്ചത്