മഴവെള്ളസംഭരണം

പൃധാനം
(Rainwater harvesting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുകയാണ്‌ മഴവെള്ള സംഭരണം എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇത് ധാരാളം മഴ ലഭിക്കുകയും എന്നാൽ പരമ്പരാഗത ജലസ്രോതസ്സുകൾ തീരെ കുറവായിരിക്കുകയോ അല്ലെങ്കിൽ ഉള്ളവ ജനങ്ങൾക്ക് തികയാതിരിക്കുകയും ചെയ്യുന്ന വിവിധയിടങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മാർഗ്ഗമാണ്‌. ചൈനയിലും ബ്രസീലിലും പുരപ്പുറത്തു നിന്നും ശേഖരിക്കുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. ചൈനയിലെ ഗാൻസു പ്രവിശ്യ, ബ്രസീലിലെ താരതമ്യേന വരണ്ട വടക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളാണ്‌ പുരപ്പുറത്തു നിന്നുള്ള മഴവെള്ള സംഭരണം വളരെ വിപുലമായി നടത്തുന്ന മേഖലകൾ.

മഴവെള്ള സംഭരണി

ജലം സംഭരിക്കുന്ന രീതികൾ

തിരുത്തുക

മഴവെള്ളം സംഭരിക്കുന്നതിന്‌ വിവിധരീതികളുണ്ട്. ഇവയിൽ താഴെപ്പറയുന്ന രണ്ടു രീതികൾ പ്രാധാന്യമർഹിക്കുന്നു.[അവലംബം ആവശ്യമാണ്]

ഫെറൊസിമന്റ്‌ ടാങ്കുകളിലുള്ള ശേഖരണം

തിരുത്തുക

അല്‌പം ചെലവു കൂടുമെന്നതൊഴിച്ചാൽ എളുപ്പത്തിൽ നിർമ്മിക്കാവുന്ന സംവിധാനമാണിത്. ഇന്ത്യയിലെ കണക്കനുസരിച്ച് ഈ രീതിയിൽ ഒരു ലിറ്റർ വെള്ളം ശേഖരിക്കാൻ 1 രൂപ മുതൽ 5 രൂപ വരെ ചെലവുവരും.

ചെറിയ കുഴികളിൽ പ്ലാസ്റ്റിക്‌ ഷീറ്റുകൾ വിരിച്ചുള്ള ശേഖരണം

തിരുത്തുക

ചെറിയ കുഴികളിൽ പ്ലാസ്റ്റിക്‌ ഷീറ്റുകൾ വിരിച്ച്‌ അതിൽ മഴവെള്ളം ശേഖരിക്കുന്ന രീതിയാണിത്. ഈ രീതിയിൽ ഒരു ലിറ്റർ വെള്ളം ശേഖരിക്കാൻ 6 പൈസ മുതൽ 20 പൈസ വരെ ഇന്ത്യയിൽ ചെലവുവരും. സ്വകാര്യ മേഖലയിൽ ഈ രീതിയിൽ 2.5 കോടി ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കുകൾ വരെ നിർമ്മിചിട്ടുണ്ട്‌.[എവിടെ?]

പുരപ്പുറത്തെ ‘മഴവെള്ളകൊയ്‌ത്ത്‌

തിരുത്തുക
 
Simple Diagram to show Rainwater Harvesting

വളരെ എളുപ്പവും പ്രയോജനപ്രദവുമാണ്‌ 'പുരപ്പുറത്തെ മഴവെള്ളകൊയ്‌ത്ത്‌'. ശുദ്ധമായ മഴവെള്ളം ശേഖരിച്ച് കുടിവെള്ളമായി ഉപയോഗിക്കാം എന്ന നേട്ടമുണ്ട് [1]

സംഭരണികൾ

തിരുത്തുക

ആവശ്യകതയും ലഭ്യതയും അടിസ്ഥാനമാക്കി വിവിധതരം സംഭരണികൾ മഴവെള്ളം സംഭരിക്കുന്നതിന് ഉപയോഗിക്കാംഃ

  1. ഫെറോസിമന്റ് ടാങ്ക്
  2. കോൺക്രീറ്റ് ടാങ്കു്
  3. റെഡിമെയ്ഡ് ടാങ്കുകൾ
  4. വെള്ളം കിട്ടാത്ത കിണർ [2]
 
തടയണ

ഒഴുകിപ്പോകുന്ന മഴവെള്ളം തടഞ്ഞുനിറുത്തി മണ്ണിലേക്കിറക്കുന്നതിന് തടയണകൾ സഹായിക്കുന്നു [3]

ചിത്രശാല

തിരുത്തുക
  1. [1] Archived 2016-07-11 at the Wayback Machine.|Mathrubhumi.com_പരിഹാരം മഴവെള്ളസംഭരണം
  2. [2]|Manoramaonline_മഴവെള്ളക്കൊയ്ത്ത്
  3. [3]|Desabhimani.com_മഴവെള്ളക്കൊയ്ത്തിന് തടയണകൾ

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഴവെള്ളസംഭരണം&oldid=3926506" എന്ന താളിൽനിന്ന് ശേഖരിച്ചത്