രഘുറാം രാജൻ

ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ
(Raghuram Rajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജൻ (Tamil: ரகுராம் கோவிந்த ராஜன்) (ജനനം :3 ഫെബ്രുവരി 1963) ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.[1] 2013 സെപ്റ്റംബർ 4നാണ് ഇദ്ദേഹം പദവിയിലെത്തിയത്.[2]

രഘുറാം രാജൻ
രഘുറാം രാജൻ, 2004ൽ
ജനനം (1963-02-03) 3 ഫെബ്രുവരി 1963  (61 വയസ്സ്)
ഭോപ്പാൽ, മദ്ധ്യപ്രദേശ്
ദേശീയതഇന്ത്യൻ
സ്ഥാപനംഷിക്കാഗോ സർവ്വകലാശാല
പ്രവർത്തനമേക്ഷലഫിനാൻഷ്യൽ ഇക്കണോമിക്സ്
പഠിച്ചത്ഐ.ഐ.റ്റി. ഡെൽഹി (ബി.ടെക്.)
ഐ.ഐ.എം. അഹമ്മദാബാദ് (എം.ബി.എ.)
എം.ഐ.റ്റി. (പി.എച്ച്.ഡി.)
പുരസ്കാരങ്ങൾ2003 ഫിഷർ ബ്ലാക്ക് പ്രൈസ്
2010 ഫിനാൻഷ്യൽ ടൈംസ് ആൻഡ് ഗോൾഡ്മാൻ സാക്സ് ബിസിനസ് ബുക്ക് ഓഫ് ദി ഇയർ അവാർഡ്
ഒപ്പ്
Information at IDEAS/RePEc

ജീവിതരേഖ

തിരുത്തുക

അഹമ്മദാബാദ് ഐഐഎമ്മിലും ഡൽഹി ഐഐടിയിലും പഠിച്ച രഘുറാം മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ ഇടയിൽ രഘുറാം പ്രശസ്തനാകുന്നത്. ധനകാര്യ മേഖലയിലെ പരിഷ്ക്കരണങ്ങൾക്കായി പ്ലാനിങ് കമ്മീഷന് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. 2013 ആഗസ്റ്റ് 6നു ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി പ്രഖ്യാപിക്കപ്പെട്ട[3] രഘുറാം രാജൻ 2013 സെപ്റ്റംബർ 4 മുതൽ പദവിയിലെത്തി.[2]

പൗരത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ

തിരുത്തുക

അമേരിക്കൻ പൗരനെ ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണർ ആയി സർക്കാർ നാമനിർദ്ദേശം ചെയ്തു എന്ന തലക്കെട്ടിൽ 2013 ആഗസ്റ്റ് 7ലെ 'മില്ലേനിയം പോസ്റ്റ്'ൽ വന്ന വാർത്ത രഘുറാമിന്റെ പൗരത്വത്തെക്കുറിച്ചു ചില സംശയങ്ങൾക്ക് കാരണമായി. ഇന്ത്യയുടെ താല്പര്യങ്ങളേക്കാൾ ഏറെ അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാകും പുതിയ ഗവർണർ ശ്രമിക്കുകയെന്നും പത്രം ആരോപണം ഉന്നയിച്ചിരുന്നു.[4] എന്നാൽ രാജൻ ആരോപണങ്ങൾ നിഷേധിക്കുകയും താൻ ഇന്ത്യൻ പൗരനാണെന്ന് വെളിപെടുത്തുകയും ചെയ്തു.[5][6]

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-13. Retrieved 2012-08-11.
  2. 2.0 2.1 ബാങ്ക് ഗവർണറായി രഘുറാം രാജൻ ചുമതലയേറ്റു - MB4 fin (4 സെപ്റ്റംബർ 2013)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-10. Retrieved 2013-08-07.
  4. ""Govt names US citizen Rajan RBI Governor"". Millennium Post. Retrieved 2013 ഓഗസ്റ്റ് 22. {{cite news}}: Check date values in: |accessdate= (help)
  5. "When Raghuram Rajan got angry on being questioned over citizenship, US Green Card, BJP byte". financialexpress.com. Archived from the original on 2014-01-24. Retrieved 2022-10-05.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "I am an Indian citizen: Raghuram Rajan". The Hindu. Archived from the original on 2014-01-24. Retrieved 2014-01-24.{{cite news}}: CS1 maint: bot: original URL status unknown (link)
  7. 7.0 7.1 Rajan, R.G.: Fault Lines: How Hidden Fractures Still Threaten the World Economy. Press.princeton.edu (2012-04-17). Retrieved on 2012-05-16.
  8. Ovide, Shira (28 October 2010). "The Best Business Book of 2010: 'Fault Lines'". The Wall Street Journal.
  9. Our Thinking Archived 2011-08-17 at the Wayback Machine.. Goldman Sachs. Retrieved on 2012-05-16.
  10. Business Book Of The Year Award 2010: Longlist announced for the Financial Times and Goldman Sachs | About us | FT.com Archived 2016-03-03 at the Wayback Machine.. Aboutus.ft.com (2010-08-09). Retrieved on 2012-05-16.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രഘുറാം_രാജൻ&oldid=4107946" എന്ന താളിൽനിന്ന് ശേഖരിച്ചത്