ആർ.എൻ.എ. വൈറസ്

(RNA virus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൈബോന്യൂക്ലിക് ആസിഡ് ജനിതകപദാർത്ഥമായിട്ടുള്ള വൈറസാണ് ആർ. എൻ. എ. വൈറസ്[1] . ഇവ നിരവധി രോഗങ്ങൾക്ക് കാരണമാകാറുണ്ട്. സാർസ്, എബോള, റാബീസ്, ജലദോഷം, ഇൻഫ്ലുവെൻസ, വെസ്റ്റ്‌ നൈൽ പനി, പോളിയോ, അഞ്ചാംപനി, നിപ തുടങ്ങിയവ ആർ. എൻ. എ. വൈറസ് മൂലമുണ്ടാകുന്നവയാണ്. ഡി. എൻ. എ. വൈറസിനേക്കാൾ തീവ്രമായ തോതിൽ ആർ. എൻ. എ. വൈറസിൽ ഉൽപരിവർത്തനം നടക്കുന്നു[2]. ഇക്കാരണത്താൽത്തന്നെ ഇവ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് എതിരെ വാക്സിൻ നിർമ്മിക്കുക എളുപ്പമല്ല[3]. ഈ വൈറസുകളെ തരംതിരിച്ച് പട്ടികപ്പെടുത്തലും അത്ര എളുപ്പമല്ലാത്തതിനും ഉൽപരിവർത്തനം കാരണമാകുന്നു.

എബോള വൈറസ്

ചിത്രശാല

തിരുത്തുക
  1. MeSH, retrieved on 12 April 2008.
  2. Sanjuan, R.; Nebot, M. R.; Chirico, N.; Mansky, L. M.; Belshaw, R. (2010). "Viral Mutation Rates". Journal of Virology. 84 (19): 9733–9748. doi:10.1128/JVI.00694-10. ISSN 0022-538X. PMC 2937809. PMID 20660197.
  3. Steinhauer DA, Holland JJ (1987). "Rapid evolution of RNA viruses". Annu. Rev. Microbiol. 41: 409–33. doi:10.1146/annurev.mi.41.100187.002205. PMID 3318675.
"https://ml.wikipedia.org/w/index.php?title=ആർ.എൻ.എ._വൈറസ്&oldid=3151701" എന്ന താളിൽനിന്ന് ശേഖരിച്ചത്