പുരൻ ഭഗത്
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള പ്രധാന പട്ടണമായ സിയാൽകോട്ടിലെ ഭരണാധികാരിയും ഒരു സന്യാസിയുമായിരുന്നു പുരൻ ഭഗത്. ബാബ സഹജ് നാഥ് ജി എന്ന പേരിൽ ഇദ്ദേഹം ഇപ്പോൾ ആരാധിക്കപ്പെടുന്നുണ്ട്.
കുടുംബപശ്ചാത്തലം
തിരുത്തുകരണ്ടാം നൂറ്റാണ്ടിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന രാജ സൽബൻ എന്ന രാജാവിന് ആദ്യ ഭാര്യയായ ഇച്ചിറ രാജ്ഞിയിൽ ജനിച്ച മകനാണ് പുരൻ.[1] ജ്യോതിഷ്യൻമാരുടെ നിർദ്ദേശപ്രകാരം സൽവ രാജാവിന് തന്റെ മകന് 12 വയസ്സാകുന്നത് വരെ അവന്റെ മുഖം കാണാൻ പാടില്ലെന്ന് നിർദ്ദേശിച്ചു. ഇതു പ്രകാരം പുരൻ രാജ കൊട്ടാരത്തിൽ നിന്ന് മാറിനിന്നു. ഇതിനിടക്ക്, രാജാവ് താഴ്ന്ന ജാതിയിൽ നിന്നുള്ള ചെറുപ്പകാരിയായ ലൂന എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. 12 വർഷത്തെ ഏകാന്ത വാസത്തിന് ശേഷം പുരൻ രാജകൊട്ടാരത്തിലേക്ക് മടങ്ങിയെത്തി. കൊട്ടാരത്തിലെത്തിയ പുരനിൽ തന്റെ അതേ പ്രായത്തിലുള്ള ലൂനയ്ക്ക് പ്രണയം തോന്നി. ലൂനയുടെ പ്രേമാഭ്യർത്ഥന പുരൻ നിരസിച്ചു. ഇതിൽ നീരസം തോന്നിയ ലൂന പുരനെതിരെ ആരോപണം ഉന്നയിച്ചു, പുരൻ തന്റെ മാനം ഭംഗപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ, പുരനെ അംഗച്ഛേദം ചെയ്ത് കൊലപ്പെടുത്താൻ രാജാവ് ഉത്തരവിട്ടു.[2] ഇതോടെ, പുരനെ അംഗച്ഛേദം ചെയ്ത് കൊലപ്പെടുത്താൻ രാജാവ് ഉത്തരവിട്ടു. രാജ ഭടൻമാർ പുരന്റെ കൈകാലുകൾ ച്ഛേദിച്ച് കാട്ടിലെ ഒരു കിണറിൽ ഉപേക്ഷിച്ചു.ഈ കിണർ ഇപ്പോഴും പുരൻ കിണർ എന്നാണ് അറിയപ്പെടുന്നത്. [3] ഒരു ദിവസം അതുവഴി കടന്നുപോയ ഗുരു ഗോരക്‌നാഥും സംഘവും കിണറ്റിൽ നിന്ന് പുരന്റെ ശബ്ദം കേട്ടു. ഗുരു ഒരു ചരടും ചുട്ടെടുക്കാത്ത ഒരു മൺപാത്രവും ഉപയോഗിച്ച് പുരനെ പുറത്തെടുക്കുകയും അദ്ദേഹത്തെ ദത്തെടുക്കുകയും ചെയ്തു. പിന്നീട് പുരൻ ഒരു സന്യാസിയായി.
ആരാധന
തിരുത്തുകഹിന്ദു മതവിഭാഗത്തിലെ ജന്ദിയൽസ് (മഹാജൻ) ജാതിക്കാരുടെ പരമോന്നത തലവനായിട്ടാണ് ഇന്ന് പുരൻ പരിഗണിക്കപ്പെടുന്നത്. ബാബ സൻഹജ് നാഥ് ജി എന്ന പേരിലാണ് ഇദ്ദേഹം ആരാധിക്കപ്പെടുന്നത്. ജന്ദിയൽസ് ജാതിക്കാർ വർഷത്തിൽ രണ്ടു തവണ ഗുരു പൂർണിമ ആഘോഷിക്കുകയും പുരൻ ഭഗതിനെ ആരാധിക്കുകയും ചെയ്യുന്നു. ബാവ സഹജ് നാഥ് ജി ക്ഷേത്രം പാകിസ്താനിൽ സ്ഥിതിചെയ്യുന്നുണ്ട്. ഇന്ത്യ -പാക്ക് വിഭജനത്തിന് ശേഷം ജമ്മുവിലെ ഹീരനഗറിന് സമീപം ജന്ദി എന്ന സ്ഥലത്ത് ജന്ദിയൽസ് വിഭാഗക്കാർ ക്ഷേത്രം നിർമ്മിച്ചു. ദിന്നാൻഘറിലെ താരഗഢിലും ദോരാങ്കഌഎന്ന സ്ഥലത്തുമാണ് ഇന്ത്യയിലുള്ള സഹജ് നാഥ് ജി ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ Ram, Laddhu. Kissa Puran Bhagat. Lahore: Munshi Chiragdeen.
- ↑ Miraj, Muhammad Hassan (2012-10-08). "Pooran Bhagat". www.dawn.com. Retrieved 2016-01-22.
- ↑ Tareekh-i-Sialkot