പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിന് അടുത്തുള്ള ചരിത്രപ്രസിദ്ധമായ ഇടമാണ് പുരന്റെ കിണർ(Puran's Well).

സ്ഥാനം തിരുത്തുക

സിയാൽകോട്ട് കന്റോൺമെന്റിൽ നിന്നും ചർപ്രാർ ഗ്രാമത്തിലേക്കുള്ള പ്രധാന പാതയിൽ ഏതാനും കിലോ മീറ്ററിനുള്ളിലാണ് പുരൻ കിണർ സ്ഥിതിചെയ്യുന്നത്.

രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന വായിരുന്ന രാജ സൽബന് ആദ്യ ഭാര്യയായ ഇച്ചിറ രാജ്ഞിയിൽ ജനിച്ച മകനാണ് പുരൻ.[1] ജ്യോതിഷ്യൻമാരുടെ നിർദ്ദേശപ്രകാരം സൽവ രാജാവിന് തന്റെ മകന് 12 വയസ്സാകുന്നത് വരെ അവന്റെ മുഖം കാണാൻ പാടില്ലെന്ന് നിർദ്ദേശിച്ചു. ഇതു പ്രകാരം പുരൻ രാജ കൊട്ടാരത്തിൽ നിന്ന് മാറിനിന്നു. ഇതിനിടക്ക്, രാജാവ് താഴ്ന്ന ജാതിയിൽ നിന്നുള്ള ചെറുപ്പകാരിയായ ലൂന എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. 12 വർഷത്തെ ഏകാന്ത വാസത്തിന് ശേഷം പുരൻ രാജകൊട്ടാരത്തിലേക്ക് മടങ്ങിയെത്തി. കൊട്ടാരത്തിലെത്തിയ പുരനിൽ തന്റെ അതേ പ്രായത്തിലുള്ള ലൂനയ്ക്ക് പ്രണയം തോന്നി. ലൂനയുടെ പ്രേമാഭ്യർത്ഥന പുരൻ നിരസിച്ചു. ഇതിൽ നീരസം തോന്നിയ ലൂന പുരനെതിരെ ആരോപണം ഉന്നയിച്ചു, പുരൻ തന്റെ മാനം ഭംഗപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ, പുരനെ അംഗച്ഛേദം ചെയ്ത് കൊലപ്പെടുത്താൻ രാജാവ് ഉത്തരവിട്ടു.[2]രാജ ഭടൻമാർ പുരന്റെ കൈകാലുകൾ ച്ഛേദിച്ച് കാട്ടിലെ ഒരു കിണറിൽ ഉപേക്ഷിച്ചു. ഈ കിണറാണ് പിന്നീട് പുരൻ കിണർ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. [3] ഒരു ദിവസം അതുവഴി കടന്നുപോയ ഗുരു ഗോരക്‌നാഥും സംഘവും കിണറ്റിൽ നിന്ന് പുരന്റെ ശബ്ദം കേട്ടു. ഗുരു ഒരു ചരടും ചുട്ടെടുക്കാത്ത ഒരു മൺപാത്രവും ഉപയോഗിച്ച് പുരനെ പുറത്തെടുക്കുകയും അദ്ദേഹത്തെ ദത്തെടുക്കുകയും ചെയ്തു. പിന്നീട് പുരൻ ഒരു സന്യാസിയായി.

അവലംബം തിരുത്തുക

  1. Ram, Laddhu. Kissa Puran Bhagat. Lahore: Munshi Chiragdeen.
  2. Miraj, Muhammad Hassan (2012-10-08). "Pooran Bhagat". www.dawn.com. Retrieved 2016-01-22.
  3. Tareekh-i-Sialkot
"https://ml.wikipedia.org/w/index.php?title=പുരൻ_കിണർ&oldid=2823519" എന്ന താളിൽനിന്ന് ശേഖരിച്ചത്