പുഞ്ചവയൽ (കണ്ണൂർ)

കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ചെറിയ ഗ്രാമം ആണ് പുഞ്ചവയൽ
(Punchavayal (kannur) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമപ്രദേശം ആണ് പുഞ്ചവയൽ. കിഴക്ക് വെള്ളിക്കീൽ പുഴ മുതൽ പടിഞ്ഞാറ് ചുണ്ട വരെ നീണ്ടു കിടക്കുന്ന വയലിന്റെ ഒരു ഭാഗവും അതിന്റെ വയൽ കരയുമാണ് പുഞ്ചവയൽ. വയലുകളും കുന്നുകളും കുളങ്ങളും തോടും നിറഞ്ഞ മനോഹരമായ ഒരു പ്രദേശമാണ് പുഞ്ചവയൽ.ഇവിടെ പ്രധാനമായും നെൽകൃഷി ആണ്‌ കൂടാതെ കശുവണ്ടി,മാവ്,തെങ്ങ് മുതലായവയും ഇവിടെ കാണാം.കിഴക്ക് വെള്ളിക്കീൽ മുതൽ പടിഞ്ഞാറ് ചുണ്ട വരെ നീണ്ടുകിടക്കുന്ന തോടും ഇരുവശങ്ങളിലുമായി ഏക്കർ കണക്കിന് വയലുകളും ആണ്.‌കണ്ണപുരം പഞ്ചായത്തിലെ പ്രധാന പാട ശേഖരങ്ങളിൽ ഒന്നാണ് .

പ്രതേകതകൾ

തിരുത്തുക

ഇവിടെ പ്രധാന പെട്ട കുളം ആണ് "പെറോളം"

  • മൊട്ടമ്മൽ-പുഞ്ചവയൽ റോഡ്.
  • പുഞ്ചവയൽ-ചുണ്ട റോഡ്.
  • പുഞ്ചവയൽ-കാരക്കുന്ന് റോഡ്.
  • വെള്ളിക്കീൽ റോഡ്.
  • പാന്തോട്ടം റോഡ്.

സമീപപ്രദേശങ്ങൾ

തിരുത്തുക
  • പാന്തോട്ടം
  • കാരക്കുന്ന്
  • കീഴറ
  • മൊട്ടമ്മൽ
  • ചുണ്ട
  • തൃക്കൊത്ത്

എത്തിച്ചേരാൻ

തിരുത്തുക

കണ്ണപുരം റെയിൽവേ സ്റ്റേഷൻ

കണ്ണപുരം- ധർമശാല റോഡ്

"https://ml.wikipedia.org/w/index.php?title=പുഞ്ചവയൽ_(കണ്ണൂർ)&oldid=3981307" എന്ന താളിൽനിന്ന് ശേഖരിച്ചത്