പുൽവാമ ജില്ല

ഇന്ത്യയിലെ ജമ്മു-കാശ്മീറിലെ ഒരു ജില്ല
(Pulwama District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുൽവാമ ജമ്മു കാശ്മീരിലെ ഒരു ജില്ലയാണ്. ക്രമസമാധാനം നിലനിർത്താനുള്ള വലിയ താൽപ്പര്യത്തോടൊപ്പം സൂക്ഷ്മമായ നിരീക്ഷണം, മേഖലയുടെ മേൽ കൂടുതൽ ഫലപ്രദമായ നിയന്ത്രണം, അതിലുമുപരി പ്രദേശത്തിന്റെ സമതുലിതമായ വികസനം ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് 1979 ൽ പുൽവാമ ജില്ല നിലവിൽ വന്നത്. കാശ്മീർ താഴ്വരയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ ജില്ല, ജലലഭ്യതയും ആതിഥ്യ മര്യാദയുള്ള നാട്ടിൻപുറവും കാരണമായി സാഹസിക വിനോദസഞ്ചാരികളുടെ ഒരു ഇഷ്ട വിശ്രമ കേന്ദ്രം കൂടിയാണ്. ഒരു പ്രമുഖ നെല്ലുത്പാദന കേന്ദ്രമായ ഈ ജില്ല കാശ്മീരിൻറെ നെല്ലറ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. കൂടാതെ പാമ്പോർ, കാക്കപ്പോറ, പുൽവാമ ബ്ലോക്കുകളിൽ പ്രധാനമായും വളരുന്ന കുങ്കുമ കൃഷിയുടെ പേരിലും പുൽവാമ ജില്ല ലോക പ്രശസ്തമാണ്. ഉയർന്ന ക്ഷീരോത്പാദനത്തിൻറെ ഫലമായി പുൽവാമയെ പലപ്പോഴും 'ആനന്ദ് ഓഫ് കാശ്മീർ' അഥവാ 'ദൂധ-കുൽ ഓഫ് കശ്മീർ' എന്നു വിളിക്കുന്നു. ശ്രീനഗറിനേയും ജമ്മുവിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത NH1 പുൽവാമയിലൂടെ കടന്നുപോകുന്നു. 2019 ഫെബ്രുവരി 14 ന് ജെയ്ഷെ ഇ മുഹമ്മദിന്റെ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ ഇവിടെവച്ചു കൊല്ലപ്പെട്ടിരുന്നു.

പുൽവാമ ജില്ല
Pulwama District shown within Jammu & Kashmir state
Pulwama District shown within Jammu & Kashmir state
പുൽവാമ ജില്ല is located in Jammu and Kashmir
പുൽവാമ ജില്ല
പുൽവാമ ജില്ല
Location within Jammu & Kashmir
Coordinates: 33°52′25″N 74°53′56″E / 33.873538°N 74.899019°E / 33.873538; 74.899019
Country India
StateJammu and Kashmir
HeadquartersPulwama
വിസ്തീർണ്ണം
 • ആകെ1,398 ച.കി.മീ.(540 ച മൈ)
ഉയരം
1,630 മീ(5,350 അടി)
ജനസംഖ്യ
 (2011)
 • ആകെ570,060
 • ജനസാന്ദ്രത410/ച.കി.മീ.(1,100/ച മൈ)
 • Literacy
65%
വെബ്സൈറ്റ്http://pulwama.nic.in
"https://ml.wikipedia.org/w/index.php?title=പുൽവാമ_ജില്ല&oldid=3533601" എന്ന താളിൽനിന്ന് ശേഖരിച്ചത്