ആനത്തൊണ്ടി

ചെടിയുടെ ഇനം
(Pterygota alata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് ആനത്തൊണ്ടി (ശാസ്ത്രീയനാമം: Pterygota alata). നിത്യഹരിതമായ ഇവ ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബർമ, ആൻഡമാൻ എന്നിവിടങ്ങളിലും വളരുന്നു.

ആനത്തൊണ്ടി
Pterygota alata
ആനത്തൊണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Pterygota
Species:
P. alata
Binomial name
Pterygota alata
(Roxb.) R.Br.
Synonyms
  • Clompanus alata (Roxb.) Kuntze
  • Pterygota roxburghii Schott & Endl.
  • Sterculia alata Roxb.

ആനത്തൊണ്ടി ഏകദേശം 30 മുതൽ 35 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[1]. അനുപർണങ്ങളുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. ഏകദേശം 20 സെന്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയുമുള്ള ഇലകൾക്ക് ഹൃദയാകൃതിയാണ്[2]. ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് മരം പുഷ്പിക്കുന്നത്. മരത്തിന്റെ ശാഖയിലും തായ്ത്തടിയിലും പൂക്കൾ ഉണ്ടാകുന്നു. ഏഴു മാസത്തിനുള്ളിൽ ഫലം മൂപ്പെത്തുന്നു. വിത്തിന് ചിറകുകളുണ്ട്.

കഠിനമായ തണുപ്പും ചൂടും വൃക്ഷത്തിനു ഹാനികരമാണ്. നല്ല ഈർപ്പമുള്ള നിത്യഹരിതവനങ്ങളിൽ ഇവയുടെ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടികൾക്ക് ഈടും ഉറപ്പും കുറവായതിനാൽ കളിപ്പാട്ട നിർമ്മാണത്തിനും തീപ്പെട്ടി നിർമ്മാണത്തിനും വിറകിനുമായാണ് ഉപയോഗിക്കുന്നത്.

  1. Flora of Pakistan
  2. "Medicinal Plants of Bangladesh". Archived from the original on 2012-02-07. Retrieved 2012-03-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനത്തൊണ്ടി&oldid=3928550" എന്ന താളിൽനിന്ന് ശേഖരിച്ചത്