പ്രോട്ടിയേസീ

(Proteaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പ്രോട്ടിയേസീ (Proteaceae). സാധാരണയായി തെക്കേ അർദ്ധഗോളത്തിന്റെ ഉഷ്ണമിതോഷ്ണ മേഖലകളിലാണ് സാധാരണയായി ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ കാണുന്നത്.  ഈ സസ്യകുടുംബത്തിൽ 80 ജീനസ്സുകളിലായി ഏകദേശം 1600 സ്പീഷിസുകളും ഉൾപ്പെടുന്നു. ചെടികളും മരങ്ങളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പ്രോട്ടിയേസീ. ഓസ്ട്രേലിയയിലും തെക്കേ ആഫ്രിക്കയിലും ഈ സസ്യകുടുംബത്തിലെ കൂടുതൽ സ്പീഷിസുകൾ വളരാറുണ്ട്.

പ്രോട്ടിയേസീ
സിൽവർ ഓക്ക്'
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Proteaceae

Genera

About 80, see text

സവിശേഷതകൾ

തിരുത്തുക
  • ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസവുമാണ്.പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.
  • മിക്ക സ്പീഷിസുകളിലും പൂങ്കുലകളിലാണ് ഇവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. സാധാരണ ഇവയുടെ പൂക്കൾ പ്രസമത (actinomorphy) അല്ലെങ്കിൽ ഏകവ്യാസസമമിതി (zygomorphic) പാലിക്കുന്നവയാണ്. ദളമണ്ഡലത്തിൽ രണ്ട് വർത്തുള മണ്ഡലങ്ങളിലായാണ് ക്രമീകരിച്ചുരിക്കുന്ന ദളങ്ങളും വിദളങ്ങളും വേർതിരിക്കാൻ പറ്റാത്തരീതിയിലുള്ള (3-)4(-8) ടെപ്പൽസ് (Tepals) ആണ് ഉള്ളത്. ചില സ്പീഷിസുകളിൽ ടെപ്പൽസിന്റെ അടിഭാഗം കൂടിച്ചേർന്ന് കുഴൽ രൂപത്തിലും കാണപ്പെടാറുണ്ട്. ഇവയുടെ കേസരപുടത്തിൽ (3-)4(-5) പുംബീജപ്രധാനമായ കേസരങ്ങൾ(stamen) കാണപ്പെടുന്നു, അവ ടെപ്പലുകൾക്ക് വിപരീതമായി വിന്യസിച്ചിരിക്കുന്നവയും മിക്കസ്പീഷിസുകളിലും എല്ലാ കേസരങ്ങളും പ്രത്യുൽപാദന ശേഷിയുള്ളവയുമാണ്, എന്നാൽ വിരളമായി ചില സ്പീഷിസുകളിൽ ഒന്നോ രണ്ടോ പ്രത്യുൽപാദന ശേഷിയില്ലാത്ത കേസരങ്ങൾ കാണപ്പെടാറുണ്ട്. ഇവയുടെ സ്ത്രീബീജപ്രധാനമായ ജനിപുടത്തിൽ (Gynoecium) രണ്ട് അറകളോടുകൂടിയ അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു. അണ്ഡാശയത്തിലെ ഓരോ അറയിലും 1-100 ഓ അതിൽ കൂടുതലോ അണ്ഡകോശങ്ങളും കാണപ്പെടുന്നു.
  • അകത്തു വിത്തോടുകൂടിയ മാംസളമായ പഴങ്ങളും (drupe), ഒരു വശം പൊളിഞ്ഞ് വിത്തുകൾ പുറത്തുവരുന്ന ഉണക്കപ്പഴം ( follicle) അങ്ങനെ പിളരുന്നതും പിളരാത്തതുമായ പലതരത്തിലുള്ള പഴങ്ങൾ കാണപ്പെടാറുണ്ട്. ചില സസ്യങ്ങളിൽ ഒരുപൂങ്കുലയിൽ നിന്നുണ്ടാകുന്ന പഴങ്ങൾ പരസ്പരം കൂടിച്ചേർന്നും പഴങ്ങളുണ്ടാകാറുണ്ട്.

ജീനസ്സുകൾ

തിരുത്തുക


  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. "Proteaceae". The Plant List. The Plant List. Retrieved 15 മാർച്ച് 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രോട്ടിയേസീ&oldid=3970440" എന്ന താളിൽനിന്ന് ശേഖരിച്ചത്