മുന അൽ ഹുസൈൻ
ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവിന്റെ മാതാവും ഹുസൈൻ രാജാവിന്റെ രണ്ടാമത്തെ ഭാര്യയുമായിരുന്നു മുന അൽ ഹുസൈന് - English: Princess Muna al-Hussein (born Antoinette Avril Gardiner;[1]. ജനനം കൊണ്ട് ബ്രിട്ടീഷ് പൗരയാണ്. ആന്റോയിനെറ്റ് അവ്രിൽ ഗാർഡിനര്‍ (Antoinette Avril Gardiner) എന്നാണ് പഴയ പേര്. ജോർദാനിലെ ഹുസൈൻ രാജാവ് വിവാഹം ചെയ്തതിന് ശേഷം മുന അൽ ഹുസൈൻ എന്ന് പേരു മാറ്റുകയായിരുന്നു.
മുന | |
---|---|
മുന രാജ്ഞി മക്കളായ ഫൈസൽ, അബ്ദുള്ള (വലത്ത്) എന്നിവരെയുമെടുത്ത് (1964) | |
Tenure | 25 May 1961 – 21 December 1972 |
ജീവിതപങ്കാളി | |
മക്കൾ | |
Abdullah II of Jordan Prince Faisal Princess Aisha Princess Zein | |
രാജവംശം | Hashemite (by marriage) |
പിതാവ് | Walter Percy Gardiner |
മാതാവ് | Doris Elizabeth Sutton |
ആദ്യകല ജീവിതം
തിരുത്തുക1941 ഏപ്രിൽ 25ന് ഇംഗ്ലണ്ടിലെ ചെൽമോൺഡിസ്റ്റണിൽ ജനിച്ചു. ഡോറിസ് എലിസബത്ത്, വാൾട്ടർ പേർസി ഗാർഡിനർ എന്നിവരുടെ മകളാണ്. മലേഷ്യയിലെ കോലാലാംപൂരിലുള്ള ബ്രൂണെ സ്‌കൂളിൽ പഠിച്ചു. ഇവരുടെ മുത്തച്ഛൻ ബ്രിട്ടീഷ് ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു..[2]
വിവാഹം, കുടുംബം
തിരുത്തുകലോറൻസ് ഓഫ് അറേബ്യ എന്ന സിനിമയുടെ സെക്രട്ടേറിയൻ അസിസ്റ്റന്റായിരുന്ന ഗാർഡിനർ സിനിമ സെറ്റിൽ വെച്ചാണ് ഹുസൈൻ രാജാവുമായി കണ്ടുമുട്ടുന്നത്. ഗാർഡിനറുടെ പിതാവ് ജോർദാനിൽ മിലിട്ടറി ഉപദേശകനായ പ്രവർത്തിക്കുന്ന സമയത്താണ് ഇവർ തമ്മിൽ കണ്ടുമുട്ടിയതെന്നും റിപ്പോർട്ടുണ്ട്. 1961 മെയ് 25ന് ജോർദാനിലെ അമ്മാനിൽ വെച്ച് ഹുസൈൻ രാജാവും ഗാർഡിനറും വിവാഹിതരായി. ഇവർക്ക് നാലു മക്കളുണ്ട്
ഹുസൈൻ രാജാവും മുന രാജ്ഞിയും 1972ൽ വിവാഹ മോചിതരായി.
പ്രവർത്തനങ്ങൾ
തിരുത്തുകജോർദാനിലെ നഴ്‌സുമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. നഴ്‌സുമാർക്കായി പ്രിൻസസ് മുന സ്‌കോളർഷിപ്പ് ഏർപ്പെടുത്തി.[3] 1962ൽ പ്രിൻസസ് മുന കോളേജ് ഓഫ് നഴ്‌സിങ് എന്ന സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനം ഇപ്പോൾ പ്രിൻസസ് മുന കോളേജ് ഓഫ് നഴ്‌സിങ് ആൻഡ് അല്ലൈഡ് ഹെൽത്ത് സയൻസ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.[4]
അവലംബം
തിരുത്തുക- ↑ Princess Muna al-Hussein. hamgallery.com
- ↑ Ewing, Richard (5 February 1999). "Prince's secretary mum who married a king". Coventy Evening Telegraph. Retrieved 29 June 2013.
- ↑ Princess Muna Scholarship Fund for Nursing Archived 2009-01-22 at the Wayback Machine.. Kafd.jo. Retrieved on 28 July 2015.
- ↑ "Princess Muna College". jrms.gov.jo. Archived from the original on 2014-02-22. Retrieved 2017-07-14.