പ്രധാനമന്ത്രി
(Prime minister എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പാർലമെന്ററി ഭരണസമ്പ്രദായത്തിൽ രാജ്യത്തെ ഭരണകൂടത്തിന്റെ തലവനും മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയുമാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രി പാർലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കും. സാധാരണ ജനാധിപത്യരീതിയിൽ തെരെഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളിൽ പാർലമെന്റിലെ ഭൂരിപക്ഷ പ്രകാരമാണ് പ്രധാനമന്ത്രിയെ തെരെഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രിയെ പുറത്താക്കുന്നതും പാർലമെന്റാണ്. എന്നാൽ കുടുംബാധിപത്യവും, ഏകാധിപത്യവും, രാജഭരണവും നിലനിൽക്കുന്ന നാടുകളിൽ അതത രാജ്യത്തെ രാഷ്ട്രത്തലവൻ പ്രധാനമന്ത്രിമാരെ നിയമിക്കുകയാണ് പതിവ്.
പ്രസിഡൻഷ്യൽ രീതിയിൽ സാധാരണ പ്രധാനമന്ത്രിമാർ ഉണ്ടാകില്ല. അത്തരം നാടുകളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരാൾ തന്നെയായിരിക്കും. അമേരിക്കൻ ഐക്യനാടുകൾ ഇതിനു ഉദാഹരണമാണ്.