പ്രേം കുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Prem Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്ര ഹാസ്യനടനും, ടെലിവിഷൻ സീരിയൽ അഭിനേതാവുമാണ് പ്രേം കുമാർ (Prem Kumar ). പല ജനപ്രിയ സീരിയലുകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 100 ലധികം ചിത്രങ

പ്രേം കുമാർ

ചലച്ചിത്രജീവിതം

തിരുത്തുക

തന്റെ കോളേജ് കാലഘട്ടത്തിൽ തന്നെ പ്രേം കുമാർ കലയിലും സാഹിത്യത്തിലും തൽപ്പരനായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ കോളേജ് വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ ഓൾ ഇന്ത്യ റേഡിയോയുടേയും ദൂരദർശന്റേയും പാനൽ ലിസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യചിത്രം സഖാവ് സംവിധാനം ചെയ്തത് പി.എ. ബക്കർ ആയിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളിൽ പ്രേം കുമാർ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തിൽ ഇദ്ദേഹം ജനപ്രിയനായിത്തീർന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രേം_കുമാർ&oldid=3670069" എന്ന താളിൽനിന്ന് ശേഖരിച്ചത്