പ്രകാശ് പദുകോൺ

(Prakash Padukone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ നിന്നുള്ള ലോകപ്രശസ്ത ബാഡ്മിന്റൺ താരമായിരുന്നു പ്രകാശ് പദുകോൺ. മുൻ ലോകചാമ്പ്യനുമായ പ്രകാശ് പദുകോൺ 1955 ജൂൺ 10-ന് ജനിച്ചു. കോമൺ‌വെൽത്ത് ഗെയിംസ്, തോമസ് കപ്പ്, ഏഷ്യൻ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് തുടങ്ങി പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1980-ൽ ഓൾ ഇംഗ്ലണ്ട് ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

Prakash Padukone at the Tata Open championship
വ്യക്തി വിവരങ്ങൾ
ജനനനാമംപ്രകാശ് പദുക്കോണ്
രാജ്യം ഇന്ത്യ
ജനനം (1955-06-10) ജൂൺ 10, 1955  (69 വയസ്സ്)
Bangalore
ഉയരം1.85 മീ (6 അടി 1 ഇഞ്ച്)
കൈവാക്ക്Right
Men's singles
ഉയർന്ന റാങ്കിങ്1
}} BWF profile

മത്സരാധിഷ്ഠിത ബാഡ്മിന്റണിൽനിന്നു വിരമിച്ചശേഷം അദ്ദേഹം ഉയർന്ന് വരുന്ന താരങ്ങൾക്ക് വേണ്ടി ബാംഗ്ലൂരിൽ ഒരു അക്കാദമി സ്ഥാപിച്ചു. ഇന്നുള്ള മിക്ക ബാഡ്മിൻറൺ പ്രതിഭകളും ഈ അക്കാദമിയുടെ സൃഷ്ടികളാണ്‌[അവലംബം ആവശ്യമാണ്]‍. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ പ്രകാശിന്‌‍ അർജ്ജുന അവാർഡും, പദ്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

"മൈസൂർ ബാഡ്മിന്റൺ അസോസിയേഷന്റെ" സെക്രട്ടറിയായിരുന്ന പിതാവ് രമേശ് പദുകോണാണ് പ്രകാശിനെ കളിയിലേക്ക് നയിച്ചത്.

1962 ൽ കർണാടക സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പായിരുന്നു പദുകോണിന്റെ ആദ്യ ടൂർണമെന്റ്. ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടെങ്കിലും രണ്ട് വർഷത്തിന് ശേഷം സംസ്ഥാന ജൂനിയർ കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1971 ൽ തന്റെ കളിക്കുന്ന രീതി കൂടുതൽ ആക്രമണാത്മക ശൈലിയിലേക്ക് മാറ്റി, 1972 ൽ ഇന്ത്യൻ ദേശീയ ജൂനിയർ കിരീടം നേടി. അതേ വർഷം തന്നെ സീനിയർ കിരീടവും നേടി. അടുത്ത ഏഴു വർഷത്തേക്ക് തുടർച്ചയായി ദേശീയ കിരീടം നേടി. 1978 ൽ കാനഡയിലെ എഡ്‌മോണ്ടണിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾസ് സ്വർണ്ണ മെഡൽ നേടി. 1979 ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്ന "ഈവനിംഗ് ഓഫ് ചാമ്പ്യൻസ്" നേടി.

1980 ൽ ഡാനിഷ് ഓപ്പൺ, സ്വീഡിഷ് ഓപ്പൺ നേടിയ അദ്ദേഹം ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. തന്റെ അന്താരാഷ്ട്ര കരിയർ പരിശീലനത്തിന്റെ ഭൂരിഭാഗവും ഡെൻമാർക്കിൽ ചെലവഴിച്ചു, മോർട്ടൻ ഫ്രോസ്റ്റിനെപ്പോലുള്ള യൂറോപ്യൻ കളിക്കാരുമായി അടുത്ത സുഹൃദ്‌ബന്ധം വളർത്തി.

സ്വകാര്യ ജീവിതം

തിരുത്തുക

1955 ജൂണ് 10 ന് ഉടുപ്പിയിലെ കുന്തപുരയ്ക്കടുത്തുള്ള പദുക്കോണ് എന്ന ഗ്രാമത്തിലാണ് പ്രകാശ് പദുക്കോണ് ജനിച്ചത്.

ഇന്ത്യൻ ഹിന്ദു വിവാഹ രീതി പ്രകാരം പദുക്കോണ് ഉജ്ജലയെ വിവാഹം ചെയ്തു.അദ്ദേഹത്തിന് രണ്ട് പെണ്മക്കളാണ്,പ്രശസ്ത ബോളിവുഡ് നടി ദീപികയും ഇന്ത്യൻ ഗോൾഫ് താരം അനീഷ പദുക്കോണും


  1. http://www.theworldgames.org/the-world-games/results-history#edition=0&category=0&country=IND
"https://ml.wikipedia.org/w/index.php?title=പ്രകാശ്_പദുകോൺ&oldid=3317716" എന്ന താളിൽനിന്ന് ശേഖരിച്ചത്