പ്രഭാസ്
തെലുഗു ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേതാവാണ് പ്രഭാസ് (പൂർണ്ണനാമം:വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി). [1] 2002-ൽ പുറത്തിറങ്ങിയ ഈശ്വർ എന്ന ചിത്രത്തിലൂടെ ആയിരിന്നു അരങ്ങേറ്റം. ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയിലെ നായകവേഷമാണ് ഇദ്ദേഹം ചെയ്തത്. സാഹോ, വർഷം, രാധേ ശ്യാം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റർ പെർഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിർച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം/നന്ദി അവാർഡ് ലഭിച്ചിട്ടുണ്ട്. 2014 ൽ ഇറങ്ങിയ ആക്ഷൻ ജാക്സൺ എന്ന ഹിന്ദി ചിത്രത്തിൽ പ്രഭാസ് ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.[2]
പ്രഭാസ് | |
---|---|
ജനനം | വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി ഒക്ടോബർ 23, 1979 മദ്രാസ് തമിഴ്നാട് |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ബി.ടെക്, ശ്രീ ചൈതന്യ കോളേജ്,ഹൈദരാബാദ് |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2002- മുതൽ |
അറിയപ്പെടുന്നത് | ബാഹുബലി, ഛത്രപതി |
ഉയരം | 6 അടി 1 ഇഞ്ച് (185 സെമി ) |
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം/നന്ദി അവാർഡ് |
വെബ്സൈറ്റ് | PRABHAS OFFICIAL WEBSITE |
ജീവിതരേഖ
തിരുത്തുകതെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിൻ്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനായി മദ്രാസ്സിൽ ജനനം. സ്കൂൾ വിദ്യാഭ്യാസം ഭീമവരത്തെ ഡിഎൻആർ വിദ്യാലയത്തിൽ ആയിരിന്നു. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്ന് ബി.ടെക് ബിരുദവും പ്രഭാസ് നേടിയിട്ടുണ്ട്. [3] തെലുങ്ക് നടൻ കൃഷ്ണം രാജു പ്രഭാസിന്റെ അമ്മാവൻ ആണ്.
ചലച്ചിത്രങ്ങൾ
തിരുത്തുകYear | Title | Role | Director(s) | Language | Notes/Ref. |
---|---|---|---|---|---|
2002 | ഈശ്വർ | ഈശ്വർ | ജയന്ത് സി | തെലുങ്ക് | |
2003 | രാഘവേന്ദ്ര | രാഘവേന്ദ്ര | സുരേഷ് കൃഷ്ണ | തെലുങ്ക് | |
2004 | വർഷം, അഡവി രാമുടു | വെങ്കട്, രാമുടു | ശോഭൻ, ബി ഗോപാൽ | തെലുങ്ക് | |
2005 | ചക്രം, ഛത്രപതി | ചക്രം, ശിവാ | കൃഷ്ണ വംശി, എസ് എസ് രാജമൗലി | തെലുങ്ക് | |
2006 | പൗർണമി | ശിവ കേശവ | പ്രഭു ദേവാ | തെലുങ്ക് | |
2007 | യോഗി, മുന്ന | ഈശ്വർ പ്രസാദ്/യോഗി, മുന്ന | വി വി വിനായക്, വംശി പൈദിപള്ളി | തെലുങ്ക് | |
2008 | ബുജ്ജിഗാഡു | ലിംഗ രാജു, ബുജ്ജി | പുരി ജഗന്നാഥ് | തെലുങ്ക് | |
2009 | ബില്ല, ഏക് നിരഞ്ജൻ | രംഗ/ബില്ല, ചോട്ടു | മെഹർ രമേശ്, പുരി ജഗനാഥ് | തെലുങ്ക് | |
2010 | ഡാർലിംഗ് | പ്രഭാസ് "പ്രഭാ" | എ കരുണാകരൻ, | തെലുങ്ക് | |
2011 | മിസ്റ്റർ പെർഫെക്ട് | വിക്കി | ദശരഥ് | തെലുങ്ക് | |
2012 | റെബെൽ, | ഋഷി, | രാഘവ ലോറൻസ്, | തെലുങ്ക് | |
2013 | മിർച്ചി | ജെയ് | കൊറത്തല ശിവാ | തെലുങ്ക് | |
2014 | ആക്ഷൻ ജാക്സൺ | പ്രഭാസ് | പ്രഭുദേവ | ഹിന്ദി | |
2015 | ബാഹുബലി ദി ബിഗിനിംഗ് | ശിവുഡു/മഹേന്ദ്ര ബാഹുബലി & അമരേന്ദ്ര ബാഹുബലി | എസ് എസ് രാജമൗലി | തെലുങ്ക്, തമിഴ് | |
2017 | ബാഹുബലി 2 ദ കൺക്ലൂഷൻ | ശിവുഡു/മഹേന്ദ്ര ബാഹുബലി & അമരേന്ദ്ര ബാഹുബലി | എസ് എസ് രാജമൗലി | തെലുങ്ക്, തമിഴ് | |
2019 | സാഹോ | സിദ്ധാർത്ഥ് നന്ദൻ സാഹോ / അശോക് | സുജീത്ത് | തെലുങ്ക്, ഹിന്ദി (ഭാഗികമായി തമിഴ്) | |
2022 | രാധേ ശ്യാം | വിക്രമാദിത്യ | രാധാകൃഷ്ണ കുമാർ | തെലുങ്ക്, ഹിന്ദി | |
2023 | ആദിപുരുഷ് | രാഘവ | ഓം റൗട്ട് | തെലുങ്ക്, ഹിന്ദി | |
2023 | സലാർ: ഭാഗം 1 | സലാർ | പ്രശാന്ത് നീൽ | തെലുങ്ക് | |
2024 | കൽക്കി 2898 എ.ഡി | ഭൈരവ/ കർണ്ണൻ | നാഗ് അശ്വിൻ | തെലുങ്ക് | |
2025 | കണ്ണപ്പ | നന്തി | മുകേഷ് കുമാർ സിംഗ് | തെലുങ്ക് | അതിഥി വേഷം |
വെബ് സീരീസ്
തിരുത്തുകYear | Title | Role | Director(s) | Language | Notes/Ref. |
---|---|---|---|---|---|
2024 | ബുജ്ജി ആൻഡ് ഭൈരവ | ഭൈരവ | നാഗ് അശ്വിൻ | തെലുങ്ക് | ആമസോൺ പ്രൈം വീഡിയോ |
പുരസ്കാരങ്ങൾ
തിരുത്തുക- സന്തോഷം ബെസ്ററ് യങ് പെർഫോർമർ അവാർഡ് - വർഷം (മികച്ച പുതുമുഖ നടൻ: ജേതാവ്)
- ഫിലിം ഫെയർ അവാർഡ് തെലുങ്ക് - ഛത്രപതി (മികച്ച നടൻ: നോമിനേഷൻ)
- സിനി മാ ബെസ്ററ് ക്രിട്ടിക് ഹീറോ തെലുങ്ക് - ഡാർലിംഗ് (മികച്ച നടൻ: ജേതാവ്)
- ഫിലിം ഫെയർ അവാർഡ് തെലുങ്ക് - ഏക് നിരഞ്ജൻ (മികച്ച നടൻ: ജേതാവ്)[4]
- ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം/നന്ദി അവാർഡ് - മിർച്ചി (മികച്ച നടൻ: ജേതാവ്) 2013 [5]
- ഫിലിം ഫെയർ അവാർഡ് തെലുങ്ക് - മിസ്റ്റർ പെർഫെക്ട്(മികച്ച നടൻ: നോമിനേഷൻ) 2011
- ഐ ബി എൻ ലൈവ് മൂവി അവാർഡ്സ് - ബാഹുബലി: ദ ബിഗിനിംഗ് (മികച്ച നടൻ: നോമിനേഷൻ) 2015
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "15 Interesting Facts About Prabhas You Should Know Before Calling Yourself His Biggest Fan!". Indiatimes Lifestyle Network. Retrieved 21 സെപ്റ്റംബർ 2017.
- ↑ "ബാഹുബലിക്കായി ഇനിയും ഏഴുവർഷം നൽകുമെന്ന് പ്രഭാസ്". Asianet News Online Pvt Ltd. Retrieved 21 സെപ്റ്റംബർ 2017.
- ↑ "Prabhas". Forbes India. Retrieved 21 സെപ്റ്റംബർ 2017.
- ↑ "Prabhas records and awards in 10 years". Retrieved 21 സെപ്റ്റംബർ 2017.
- ↑ "Nandi Awards 2012-2013: Rajamouli bags Best Director, Prabhas wins Best Actor". IndiaToday.in. Retrieved 21 സെപ്റ്റംബർ 2017.