പൊഴുതന ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Pozhuthana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് പൊഴുതന. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 71.3 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ കിഴക്ക് കൽപ്പറ്റ മുനിസിപ്പാലിറ്റി, വെങ്ങപ്പിള്ളി പഞ്ചായത്ത്, പടിഞ്ഞാറ് കൂരാചുണ്ട് പുതുപ്പാടി പഞ്ചായത്ത്, തെക്ക്
പൊഴുതന ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°34′52″N 75°59′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് ജില്ല |
വാർഡുകൾ | ഇടിയംവയൽ, അത്തിമൂല, ആനോത്ത്, വയനാംകുന്ന്, മരവയൽ, കല്ലൂർ, സുഗന്ധഗിരി, പെരുങ്കോട, അച്ചൂർ നോർത്ത്, വലിയപാറ, പാറക്കുന്ന്, പൊഴുതന, കുറിച്ച്യർമല |
ജനസംഖ്യ | |
ജനസംഖ്യ | 16,229 (2001) |
പുരുഷന്മാർ | • 8,079 (2001) |
സ്ത്രീകൾ | • 8,150 (2001) |
സാക്ഷരത നിരക്ക് | 79.89 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 673575 |
LGD | • 221918 |
LSG | • G120405 |
SEC | • G12014 |
വൈത്തിരി പഞ്ചായത്ത്, വടക്ക് തരിയോട് പഞ്ചായത്ത് എന്നിവയാണ്. സമുദ്രനിരപ്പിൽ നിന്ന് 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൊഴുതന
2001 ലെ സെൻസസ് പ്രകാരം പൊഴുതന ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 16229 ഉം സാക്ഷരത 79.89% ഉം ആണ്.
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001