പോർട്ട് ബ്ലെയർ
(Port Blair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർട്ട് ബ്ലെയർ | |
11°40′N 92°46′E / 11.67°N 92.76°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | {{{ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി}}} |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
ഭരണസ്ഥാപനങ്ങൾ | മുനിസിപ്പാലറ്റി |
മെയർ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 100,186[1] |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ആന്തമാൻ നിക്കോബാറിന്റെ തലസ്ഥാനമാണ് പോർട്ട് ബ്ലെയർ(ഹിന്ദി: पोर्ट ब्लेयर)(ഇപ്പോൾ "ശ്രീ വിജയപുരം") ആന്തമാൻ ജില്ലയിൽ തെക്കൻ ആന്തമാൻ ദ്വീപിന്റെ കിഴക്കൻ തീരത്തായാണ് ഒരു മുനിസിപ്പാലറ്റിയായ പോർട്ട് ബ്ലെയർ സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നാവികസേനയുടേയും താവളങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.
1789-ൽ ഇവിടെ ഒരു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനിയുണ്ടാക്കാനായി വിഫലശ്രമമം നടത്തിയ ലെഫ്റ്റനന്റ് ആർചിബാൾഡ് ബ്ലെയറിന്റെ പേരിൽനിന്നുമാണ് ഈ നഗരത്തിന് പോർട്ട് ബ്ലെയർ എന്ന പേരുണ്ടായത്. പിന്നീട് 1858-ൽ ഇത് ഒരു ബ്രിട്ടീഷ് കോളനിയായി. വൈപ്പർ ദ്വീപ് എന്നായിരുന്നു ഈ ദ്വീപിനെ നേരത്തെ വിളിച്ചിരുന്നത്, ലെഫ്റ്റനന്റ് ബ്ലെയറിന്റെ കപ്പലായിരുന്ന ദ വൈപർ എന്നതിൽനിന്നുമുണ്ടായ പേരാണിത്.