പൊൻ രാധാകൃഷ്ണൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Pon Radhakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ ഭാരതീയ ജനതാ പാർട്ടി നേതാവും മോദി സർക്കാരിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രിയുമാണ് പൊൻ രാധാകൃഷ്ണൻ (ജനനം: 1952 മാർച്ച് 1). കന്യാകുമാരിയിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.[2]

പൊൻ രാധാകൃഷ്ണൻ
സംസ്ഥാന ചുമതലയുള്ള മന്ത്രി
Shipping [1]
ഓഫീസിൽ
26 May 2014 – 24 May 2019
പാർലമെന്റ് അംഗം
ഓഫീസിൽ
2014–2019
മണ്ഡലംകന്യാകുമാരി
Minister of State for Road Transport and Highways
ഓഫീസിൽ
ജനുവരി 24, 1999 – മേയ് 2004
വ്യക്തിഗത വിവരങ്ങൾ
ജനനംനാഗർകോവിൽ, തമിഴ്‌നാട്
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
വസതിsനാഗർകോവിൽ, ഇന്ത്യ

ജീവിതരേഖ

തിരുത്തുക

1952ൽ ജനിച്ചു.[3] രാജാക്കമംഗലത്തിനടുത്ത് ഒരു നാടാർകുടുംബത്തിൽ നിന്നാണ് വന്നത്. ബി.എ പഠിച്ചിട്ടുണ്ട്. ശേഷം 1990-റുകളിൽ ഹിന്ദു മുന്നണിയിൽ ചേർന്നു. ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ് പൊൻ രാധാകൃഷ്ണൻ.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റാണ്. കന്യാകുമാരിയിൽ നിന്നും 1999ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.[4]

വാജ്പേയ് മന്ത്രിസഭ

തിരുത്തുക

1999ൽ ആദ്യമായി വിജയിച്ചശേഷം 1999 മുതൽ 2004 വരെ എ.ബി. വാജ്പേയ് നേതൃത്വത്തിലായിരുന്ന എൻ.ഡി.എ മന്ത്രിസഭയിൽ യൂത്ത് അഫയേർസ് വകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രിയായിരുന്നു.[5]

മോദി മന്ത്രിസഭ

തിരുത്തുക

1999ൽ വിജയിച്ചങ്കിലും 2004ലും 2009ലും സീറ്റ് നഷ്ടപ്പെട്ടു. എന്നാൽ 2014ൽ നടന്ന പതിനാറാം ലോക്സഭാ തിരഞ്ഞടുപ്പിൽ വിജയിച്ചു. ശേഷം നരേന്ദ്ര മോദി മന്ത്രിസഭയിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല[അവലംബം ആവശ്യമാണ്] ചുമതലുള്ള മന്ത്രിയായി 2014 മെയ് 26ന് സത്യപ്രതിജ്ഞ ചെയ്തു.

  1. http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-06-02.
  3. http://www.mathrubhumi.com/thiruvananthapuram/news/2940459-local_news-nagarkovil-%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D.html[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-17. Retrieved 2014-06-02.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-23. Retrieved 2014-06-02.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൊൻ_രാധാകൃഷ്ണൻ&oldid=4092769" എന്ന താളിൽനിന്ന് ശേഖരിച്ചത്