ഉപ്പൂറ്റിവേദന

(Plantar fasciitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉപ്പൂറ്റി വേദന വളരെ സാധാരണമായ ഒരു രോഗമാണ്. പൊതുവേ സാരമില്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായി മാറി ഒടുവിൽ നടക്കുന്നതിനോ നില്കുന്നതിനോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം. ഇംഗ്ലീഷിൽ ഈ അസുഖത്തിന് ഹീൽ പെയിൻ അഥവാ പ്ലാന്ടാർ ഫസിയിറ്റിസ് (Plantar fasciitis‌) എന്നു പറയുന്നു. മിക്കവാറും ഇതു കാണപ്പെടുന്നത് കായിക താരങ്ങളിലും, സൈനികരിലും, ശരീരഭാരം കൂടിയവരിലുമാണ്. ശരീരത്തിന്റെ ഭാരം താങ്ങുന്നത് കാലുകളാണ്. ഉപ്പൂറ്റിയിൽ അവസാനിക്കുന്ന കാൽ എല്ലുകൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവയെ തറയിൽ നിന്നുള്ള ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നത് കാൽ പാദത്തിൽ കാണപ്പെടുന്ന കട്ടി കൂടിയ ചർമ്മമാണ്. ഇവ ആഘാതാഗീരണികളായ ഷോക്ക് അബ്സോർബർ അല്ലെങ്കിൽ 'കുഷൻ' പോലെ പ്രവർത്തിക്കുന്നു. ഈ ചർമ്മം ഏഴു പ്ലേറ്റുകളാൽ നിർമ്മിച്ചിരിക്കുന്നു. ഇവയെ പ്ലാന്ടാറുകൾ (Plantars) എന്നു വിളിക്കുന്നു. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോൾ ഉപ്പൂറ്റിയിലെ എല്ല് കാൽ ചർമ്മത്തിൽ കുത്തിയിറങ്ങുന്നു. ഇങ്ങനെയാണ് ഈ വേദന ഉണ്ടാകുന്നത്.[7]

Plantar fasciitis
മറ്റ് പേരുകൾPlantar fasciosis, plantar fasciopathy, jogger's heel
Most common areas of pain in plantar fasciitis
സ്പെഷ്യാലിറ്റിOrthopedics, sports medicine, plastic surgery, podiatry
ലക്ഷണങ്ങൾPain in the heel and bottom of the foot[1]
സാധാരണ തുടക്കംGradual[2]
കാരണങ്ങൾUnclear[1]
അപകടസാധ്യത ഘടകങ്ങൾOveruse (long periods of standing), obesity, inward rolling of the foot[1][3]
ഡയഗ്നോസ്റ്റിക് രീതിBased on symptoms, ultrasound[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Osteoarthritis, ankylosing spondylitis, heel pad syndrome, reactive arthritis[4][5]
TreatmentConservative management[3][6]
ആവൃത്തി~4%[1][4]

ലക്ഷണങ്ങൾ

തിരുത്തുക
  • രാവിലെ ഉറക്കമെഴുന്നെൽക്കുമ്പോൾ ഉപ്പൂറ്റിയിൽ വേദന അനുഭവപെടുന്നു
  • തുടർന്ന് അൽപനേരം നടക്കുമ്പോൾ വേദന മാറുന്നു . ഇതാണ് ആദ്യമായി പ്രത്യക്ഷപെടുന്ന ലക്ഷണം.
  • ക്രമേണ എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന അനുഭവപ്പെടുന്നു .
  • തുടർന്ന് അധികനേരം നിൽക്കുമ്പോഴും,നടക്കുമ്പോഴും, ഓടുമ്പോഴും വേദന കൂടുന്നു.
  • രോഗത്തിൻറെ അവസാന ഘട്ടമാകുമ്പോൾ, സഹിക്കാനാകാത്ത വേദന നിരന്തരമായി, കാൽ തറയിൽ തൊടാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.

ചികിത്സ

തിരുത്തുക

പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരവസ്ഥയാണിത്. രോഗത്തിന്റെ പുരോഗതി പ്രാരംഭഘട്ടം മുതൽ അവസാനഘട്ടം വരെ ഒന്നു മുതൽ മൂന്നു വരെ വർഷമെടുത്താണ്. അതിനിടെ ഓരോ ഘട്ടത്തിലും ചെയ്യാവുന്ന വിവിധയിനം ചികിത്സാമുറകളുണ്ട്. "എം.സി.ആർ പാദരക്ഷകൾ" അഥവാ സിലിക്കൺ സോൾ രോഗലക്ഷണം കണ്ടാലുടനേ ഉപയോഗിക്കാവുന്നവയാണ്. ഇവ എല്ലാ ചെരുപ്പു കടകളിലും ഇവ ലഭ്യമാണ്. പട്ടാളക്കാർ, കായിക താരങ്ങൾ തുടങ്ങി, ഷൂ അല്ലെങ്ങിൽ ബൂട്ട് ഉപയോഗിക്കുന്നവർ അതിനുള്ളിൽ സിലിക്കൺ സോൾ (ഒരു തരം റബ്ബർ കുഷൻ) ഉപയോഗിക്കണം. ഇവ രണ്ടും ഉപ്പൂറ്റിക്ക്‌ മൃദുലത നൽകുന്നു. ഒരു വർഷത്തെ ഉപയോഗം കൊണ്ട് വേദന നിശ്ശേഷം മാറാൻ സാദ്ധ്യതയുണ്ട്.

  • ഐസ് ചികിത്സ
  1. ഐസ് കൊണ്ട് വേദനയുള്ള ഭാഗം വട്ടത്തിൽ കറക്കി തിരുമ്മുക.
  2. ഒരു ബക്കറ്റിൽ ഐസിട്ട വെള്ളവും മറ്റൊരു ബക്കറ്റിൽ ചൂടു വെള്ളവുമെടുക്കുക. എന്നിട്ട് ആദ്യം ചൂട് വെള്ളത്തിൽ ഉപ്പൂറ്റി മുക്കുക. അതിനു ശേഷം ഐസ് വെള്ളത്തിൽ മുക്കുക .ഏകദേശം ഇരുപതു മിനിറ്റു നേരം ഇത് ആവർത്തിക്കുക - തണുപ്പും ചൂടും കാലിനു തങ്ങാവുന്നത് വരെ. ഏകദേശം മൂന്നു -നാല് മാസം ഇത് ആവർത്തിക്കുക.
  • ഫിംഗർ മസ്സാജ്

കയ്യുടെ തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗത്ത്‌ കറക്കി തിരുമ്മുക

  • സ്ട്രെച്ചിംഗ് വ്യായാമം

കാല്പാദത്തിനു വലിവ് കിട്ടത്തക്ക രീതിയിൽ സ്ട്രെച്ചിംഗ് വ്യായാമം ചെയ്യുക. ഉരുണ്ട ബോളിനു പുറത്തു കാലു വച്ച് ഓടിക്കണം. ഉരുണ്ട ലോഹ ദണ്ടിനു മുകളിൽ കൂടിയും കാല് നിരക്കുക. ഈ സമയത്ത് ബോളും ദണ്ടും ഉരുളുന്നുണ്ടോ എന്ന് പ്രത്യേകം നോക്കണം.

  • കുത്തി വയ്പ്

രോഗത്തിൻറെ മൂർദ്ധന്യാവസ്തയിലാണ് സാധാരണ ഗതിയിൽ ഡോക്ടർമാർ ഇതു നിർദ്ദേശിക്കാറുള്ളത്. ഏറെ വേദന തരുന്ന കുത്തിവയ്പാണിത്. ഉപ്പൂറ്റിക്കുള്ളിൽ നേരിട്ടാണിതിന്റെ പ്രയോഗം. ഒന്നോ രണ്ടോ കുത്തിവയ്പോടെ അസുഖം ഭേദമാകാം. ഇല്ലെങ്കിൽ ഒരു അസ്ഥിരോഗ വിദഗ്ദ്ധനെ കാണേണ്ടിവരും.

ഈ അസുഖത്തിന് പല നാട്ടു ചികിത്സകളും നിലവിലുണ്ടെങ്കിലും അവ എത്രത്തോളം പ്രയോജനം ചെയ്യുമെന്നുറപ്പില്ല. ചുടുകട്ട ചൂടാക്കിയ ശേഷം ഉപ്പൂറ്റി അതിൽ ചിവിട്ടുക, നാളികേരത്തൊണ്ട് ചൂടാക്കി ചവിട്ടുക, ഉപ്പു വെള്ളത്തിൽ കാലു മുക്കുക, ആലം വെള്ളത്തിൽ ഇട്ടു ചൂടാക്കി കാലു മുക്കി വയ്ക്കുക തുടങ്ങിയവ ഇത്തരം ചികിത്സകളിൽ പെടുന്നു. കൂടാതെ നിരവധി ആയൂർവേദ ചികിത്സകളും നിലവിലുണ്ട്.

മുൻകരുതൽ

തിരുത്തുക

നല്ല ചെരുപ്പുകളും, ബൂട്ടുകളും, ഉപയോഗിക്കുക, ഉപ്പൂറ്റി ഇടിച്ചു ഓടാതെ സൂക്ഷിക്കുക. കായിക താരങ്ങളും പട്ടാളക്കാരും പോലീസുകാരും മറ്റും മേന്മയേറിയ ഷൂ ഉപയോഗിക്കണം. വണ്ണം കൂടിയ സ്ത്രീപുരുഷന്മാർ കഴിവതും ഹീലുള്ള ചെരുപ്പ് ഉപയോഗിക്കരുത് .[8]

  1. 1.0 1.1 1.2 1.3 1.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Bee2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Rosenbaum2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Goff2011 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Cutts2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tu2011 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tahririan2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Plantar faciitis Patient.co.uk Archived 2012-07-19 at the Wayback Machine.
  8. കാൽ വേദന
"https://ml.wikipedia.org/w/index.php?title=ഉപ്പൂറ്റിവേദന&oldid=3982729" എന്ന താളിൽനിന്ന് ശേഖരിച്ചത്