കൊല്ലം പിഷാരിക്കാവ് ക്ഷേത്രം
(Pisharikavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൊല്ലം ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഭഗവതിക്ഷേത്രമാണ് പിഷാരിക്കാവ് ക്ഷേത്രം. അത്യുഗ്രദേവതയായ ഭദ്രകാളി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, ദേവിയുടെ മുന്നിലായി തുല്യപ്രാധാന്യത്തോടെ ശിവനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, ക്ഷേത്രപാലൻ, ശാസ്താവ് എന്നീ ഉപദേവതകളും ഇവിടെയുണ്ട്. ഈ സ്ഥലം കോഴിക്കോടിൽ നിന്നും ദേശീയപാതയിൽ 30 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.