ചുണ്ടപ്പാർവതി

ചെടിയുടെ ഇനം
(Petalidium barlerioides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്കാന്തേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പി കുറ്റിച്ചെടിയാണ് ചുണ്ടപ്പാർവതി (ശാസ്ത്രീയനാമം: Petalidium barlerioides). ഒന്നര മീറ്റർ വരെ ഉയരത്തിൽ കുത്തനെ വളരുന്ന ഈ ചെടി ഹിമാലയത്തിൽ കുമയൂൺ മുതൽ നേപ്പാൾ വരെയുള്ള പ്രദേശത്തും പശ്ചിമഘട്ടത്തിലെ ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്നു. അറ്റം കൂർത്ത് അണ്ഡാകൃതിയിലുള്ള ഇലകളുടെ തണ്ടുകൾക്ക് 4 മുതൽ 10 സെമീ വരെ നീളമുണ്ട്. മങ്ങിയ നീലയോ വെള്ളയോ നിറമുള്ള പൂക്കളുടെ ഉൾഭാഗം രോമിലമാണ്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് പൂക്കൾ വിരിയുന്നത്. [1][2]

Barleria Petal-Bush
Petalidium barlerioides
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. barlerioides
Binomial name
Petalidium barlerioides

അവലംബങ്ങൾ

തിരുത്തുക
  1. https://www.flowersofindia.net/catalog/slides/Barleria%20Petal-Bush.html
  2. https://indiabiodiversity.org/species/show/266076
"https://ml.wikipedia.org/w/index.php?title=ചുണ്ടപ്പാർവതി&oldid=3105210" എന്ന താളിൽനിന്ന് ശേഖരിച്ചത്