പെനാങ്ങ് ടൈംസ് സ്ക്വയർ

(Penang Times Square എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേഷ്യയിലെ Coordinates: 5°24′44″N 100°19′31″E / 5.4123°N 100.3254°E / 5.4123; 100.32545°24′44″N 100°19′31″E / 5.4123°N 100.3254°E / 5.4123; 100.3254ജോർജ്ജ് ടൗൺ പെനാങ്ങിൽ നടക്കുന്ന ഒരു നാഗരിക പുനർ വികസന പദ്ധതിയാണ് പെനാങ്ങ് ടൈംസ് സ്ക്വയർ. ഡാറ്റോ കെറമറ്റ് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഓഫീസ് മന്ദിരങ്ങളും ഷോപ്പിംഗ് മാളുകളും വിനോദ കേന്ദ്രങ്ങളും എല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐവറി പ്രോപ്പർട്ടി ഗ്രൂപ്പാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളും പൂർത്തിയായി മൂന്നും നാലും അഞ്ചും ഘട്ടങ്ങളുടെ പണി പുരോഗമിക്കുന്നു.[1][2]

പെനാങ്ങ് ടൈംസ് സ്ക്വയർ, ജോർജ്ജ് ടൗൺ പെനാങ്ങ്


2016 ൽ എം മാൾ ഒ2ഒ എന്ന പേരിൽ ഒരു ഷോപ്പിംഗ് മാൾ പെനാംഗ് ടൈംസ് സ്ക്വയർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തുറന്നുകൊടുത്തു. [3]

ചരിത്രം

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലം വരെ ഈ പദ്ധതിപ്രദേശം ഒരു ടിൻ ഉരുക്കുകേന്ദ്രമായിരുന്നു. ഈസ്റ്റേൺ സ്മെൽറ്റിംഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. 1897 മുതൽ ഇവിടെ കമ്പനിയുടെ ഒരു ടിൻ ഉരുക്കു ഫാക്ടറി പ്രവർത്തിച്ചിരുന്നു[4][5]. തെക്കൻ തായ്‍ലാന്റിലെ പെറാകിൽ നിന്നും ടിൻ ഇറക്കുമതി ചെയ്യുകയും അത് ഉരുക്കി ടിന്നിന്റെ ഇൻഗോട്ടുകളാക്കി പെനാങ്ങിലെ തുറമുഖം വഴി കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ഇങ്ങനെയായിരുന്നു പെനാംങ്ങിലെ ടിൻ വ്യവസായം പ്രവർത്തിച്ചിരുന്നത്.

മലേഷ്യയിലെ ടിൻ വ്യവസായത്തിന് കാലക്രമേണ ഇടിവ് സംഭവിക്കുകയും ഈ ടിൻ ഫാക്ടറിയുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. പിന്നീട് ഈ പ്രദേശം ഐവറി പ്രോപ്പർട്ടീസ് ഏറ്റെടുക്കുകയും പെനാങ്ങ് ടൈംസ് സ്ക്വയർ പദ്ധതി എന്ന ഒരു പദ്ധതി തുടങ്ങുകയും ചെയ്തു. അഞ്ച് ഘട്ടങ്ങളുള്ള പെനാങ്ങ് ടൈംസ് സ്ക്വയർ പദ്ധതി 2005 ലാണ് നിർമ്മാണം ആരംഭിച്ചത്.[6][7]


2016 ൽ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും പൂർത്തിയായി[1]. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എം മാൾ ഒ2ഒ ഔദ്യോഗികമായി 2016 ൽ പ്രവർത്തനമാരംഭിച്ചു[3]. 2020 ആകുമ്പോഴേക്കും ബാക്കിയുള്ള മൂന്ന് ഘട്ടങ്ങളും കൂടി പൂർത്തിയാകുമന്ന് പ്രതീക്ഷിക്കപ്പെടുന്നു[2][6][8]

ഷോപ്പിംഗ്

തിരുത്തുക

ബിർച്ച് ദ പ്ലാസ

തിരുത്തുക

പെനാംഗ് ടൈംസ് സ്ക്വയർ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ബിർച്ച് ദ പ്ലാസയുടെ ഉള്ളിൽ ഒരു ഷോപ്പിംഗ് മാൾ പ്രവർത്തനമാരംഭിച്ചു. ഓഫീസുകളും വ്യാവസായിക കെട്ടിടങ്ങളുമുള്ള ഒരു പോഡിയവും ഇതിലുണ്ടായിരുന്നു[1]. ആദ്യത്തെ മൂന്ന് നിലകളിലായി ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നു.

ഈ മാളിൽ റെസ്റ്റോറന്റുകൾ, ഫാഷൻ ബുട്ടീക്കുകൾ, നെയിൽ പാർലറുകൾ, ബ്യൂട്ടി സലൂണുകൾ, ഇലക്ട്രോണിക് സ്റ്റോറുകൾ മുതലായവയുണ്ട്. ഒന്നിലധികം നൈറ്റ് ക്ലബ്ബുകളും ഇവിടെ പ്രവർത്തിക്കുന്നു[9][10]. ഇവിടത്തെ 'ഫുഡ് ഗാലറി' വിവിധ തരം ഭക്ഷണം നൽകുന്നു.

2016ൽ ഐവറി പ്രോപ്പർട്ടീസ് ബിർച്ച് ദ പ്ലാസക്ക് ആർഎം 10 മില്യൺ മുഖം മിനുക്കൽ പദ്ധതി നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.[1]

എം മാൾ ഒ2ഒ

തിരുത്തുക

ജോർജ്ജ് ടൗണിലെ ഏറ്റവും പുതിയ ഷോപ്പിംഗ് മാളാണ് എം മാൾ ഒ2ഒ. പെനാംഗ് ടൈംസ് സ്ക്വയർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ വിപണനകേന്ദ്രമാണിത്. 2016 ൽ പ്രവർത്തനമാരംഭിച്ച ഈ മാളിൽ പെനാംഗിലെ ആദ്യ വാക്സ് മ്യൂസിയം, വിവിധതരം സംസ്കാരിക ശൈലിയിലുള്ള നടപ്പാതകൾ എന്നിവയുണ്ട്[3][11].

എം എം മാൾ ഒ2ഒമാൾ ഒ2ഒഎം മാൾ ഒ2ഒഎം മാൾ ഒ2ഒഎം മാൾ ഒ2ഒ

എം മാൾ ഒ2ഒയിലും വിവിധതരം റെസ്റ്റോറന്റുകൾ, ഇലക്ട്രോണിക് സ്റ്റോറുകൾ സൗന്ദര്യവർദ്ധക ഷോപ്പുകൾ തുടങ്ങിയവയുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 "Penang Times Square". Retrieved 2016-11-20.
  2. 2.0 2.1 "Ivory targets completion of Penang Times Square by 2020 | theSundaily". www.thesundaily.my. Retrieved 2016-11-20.
  3. 3.0 3.1 3.2 "Queen graces opening of mall at Penang Times Square - Community | The Star Online". www.thestar.com.my. Retrieved 2016-11-20.
  4. Khoo, Salma Nasution (2007). Streets of George Town, Penang. Penang: Areca Books. ISBN 9789839886009.
  5. "Penang Times Square". Time Out Penang. Retrieved 2016-11-20.
  6. 6.0 6.1 "Milestone". ivory.com.my. Archived from the original on 2016-11-20. Retrieved 2016-11-20.
  7. "Penang Times Square, new landmark - Business News | The Star Online". www.thestar.com.my. Retrieved 2016-11-20.
  8. "Ivory Properties counting on Penang Times Square, WorldCity for better FY16". www.theedgeproperty.com.my. Retrieved 2016-11-20.
  9. "Top 10 Shopping Malls In Penang - Best places to shop in Penang". penang.ws. Retrieved 2016-11-20.
  10. "Directory". www.penangtimessquare.com. Retrieved 2016-11-20.
  11. "M Mall O2O". Retrieved 2016-11-20.
"https://ml.wikipedia.org/w/index.php?title=പെനാങ്ങ്_ടൈംസ്_സ്ക്വയർ&oldid=3778861" എന്ന താളിൽനിന്ന് ശേഖരിച്ചത്