ബജ്റ
ഭക്ഷ്യധാന്യമായി ലോകത്തിലെല്ലായിടത്തും കൃഷി ചെയ്തുവരുന്ന ഒരു പുൽവർഗ്ഗ സസ്യമാണ് ബജ്റ (ശാസ്തനാമം : പെന്നിസെറ്റം ടൈഫോയിഡെയ്) . ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമായ ഇതിനെ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വൻതോതിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു. ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണിത്. ഇംഗ്ലീഷിൽ പേൾ മില്ലറ്റ് എന്നു പേരുള്ള ഈ സസ്യത്തിന് കാറ്റ്ടെയിൽ മില്ലറ്റ്, ബുൾ റഷ് എന്നും പേരുകളുണ്ട്.
ബജ്റ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. glaucum
|
Binomial name | |
Pennisetum glaucum | |
Synonyms | |
Pennisetum americanum (L.) Leeke |
![](http://upload.wikimedia.org/wikipedia/commons/thumb/e/e2/Pennisetum_glaucum_MHNT.BOT.2013.22.56.jpg/200px-Pennisetum_glaucum_MHNT.BOT.2013.22.56.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/f/ff/Pearl_millet.png/200px-Pearl_millet.png)
ഘടന
തിരുത്തുകബലമുള്ള തണ്ടുകൾ ഉള്ളതും വേഗത്തിൽ വളരുന്നതുമായ ഒരു വേനൽക്കാലവിളയാണിത്. നല്ല പച്ചനിറത്തിലുള്ള ഇലകൾ നാരുകൾ നിറഞ്ഞതും മാർദ്ദവമുള്ളതുമാണ്. അഗ്രം കൂർത്ത ഇലകൾ തണ്ടിൽ ഒന്നിടവിട്ടാണ് നിൽക്കുന്നത്. തണ്ടിന്റെ അഗ്രത്തിലുള്ള പൂങ്കുലകൾ നാരുകൾ നിറഞ്ഞതും ഉരുണ്ടു നീണ്ട് ഏതാണ്ട് ത്രികോണാകൃതിയിലുള്ളതുമാണ്. ഒരു തണ്ടിൽ തന്നെ ചിലപ്പോൾ ഒന്നിലേറെ പൂങ്കുലകൾ കാണുന്നു. വിത്തുകൾ ഇളംമഞ്ഞനിറത്തിലോ സ്വർണ്ണനിറത്തിൽ കാപ്പിനിറം കലർന്നതോ ആയിരിക്കും. ചിലയിടത്ത് മഞ്ഞയിൽ ചുവപ്പു കലർന്നും കാണാറുണ്ട്.ആയിരത്തിലധികം വിത്തുകൾ ഒരു പൂങ്കുലയിൽ ഉൾകൊള്ളുന്നു. ഇതിന്റെ വിത്തുകൾ ചോളവിത്തുകളോടു സാമ്യമുള്ളവയാണ്