പോൾ ഓഫിറ്റ്

അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റ്
(Paul Offit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ശിശുരോഗവിദഗ്ദ്ധനാണ് പോൾ അലൻ ഓഫിറ്റ് (ജനനം: മാർച്ച് 27, 1951). പകർച്ചവ്യാധികൾ, വാക്സിനുകൾ, രോഗപ്രതിരോധശാസ്ത്രം, വൈറോളജി എന്നിവയിൽ വിദഗ്ധനായ അദ്ദേഹം റോട്ടവൈറസ് വാക്‌സിന്റെ സഹ-കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നു. ഓഫിറ്റ് പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ പെരെൽ‌മാൻ സ്കൂൾ ഓഫ് മെഡിസിനിൽ പീഡിയാട്രിക്സ് പ്രൊഫസറും ഡിവിഷൻ ഓഫ് ഇൻഫെക്ഷീയസ് ഡിസീസ് മുൻ മേധാവിയും (1992–2014), ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ വാക്സിൻ എഡ്യൂക്കേഷൻ സെന്ററിന്റെ ഡയറക്ടറുമാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ പ്രാക്ടീസ് അംഗമായിരുന്നു.[4] എവേരി ചൈൽഡ് ബൈ റ്റു ബോർഡ് അംഗവും[5] ഓട്ടിസം സയൻസ് ഫൗണ്ടേഷന്റെ (എ എസ് എഫ്) സ്ഥാപക ബോർഡ് അംഗവുമാണ്. [6]

പോൾ ഓഫിറ്റ്
ജനനം
പോൾ അലൻ ഓഫിറ്റ്

(1951-03-27) മാർച്ച് 27, 1951  (73 വയസ്സ്)[1]
ദേശീയതഅമേരിക്കൻ
തൊഴിൽശിശുരോഗവിദഗ്ദ്ധൻ
അറിയപ്പെടുന്നത്Developing a rotavirus vaccine, public advocacy for vaccines
ജീവിതപങ്കാളി(കൾ)ബോണി ഓഫിറ്റ്[3]
പുരസ്കാരങ്ങൾ
വെബ്സൈറ്റ്Children's Hospital of Philadelphia - Vaccine Education Center

റോട്ടവൈറസ് സ്പെസെഫിക് ഇമ്മ്യൂൺ റെസ്പോൺസ്, വാക്സിൻ സുരക്ഷ എന്നീ മേഖലകളിൽ മെഡിക്കൽ, ശാസ്ത്ര ജേണലുകളിൽ 130 ലധികം പ്രബന്ധങ്ങൾ ഓഫിറ്റ് പ്രസിദ്ധീകരിച്ചു. [4] അദ്ദേഹം വാക്സിനുകൾ, വാക്സിനേഷൻ, ആൻറിബയോട്ടിക്കുകൾ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവോ സഹ-രചയിതാവോ ആണ്. വാക്‌സിനുകൾക്ക് ഓട്ടിസവുമായി യാതൊരു ബന്ധവുമില്ലെന്ന ശാസ്ത്രീയ സമവായത്തിന്റെ ഏറ്റവും പൊതുമുഖങ്ങളിൽ ഒരാളാണ് അദ്ദേഹം. തൽഫലമായി, വിദ്വേഷ മെയിലുകളുടെയും മരണ ഭീഷണികളുടെയും പതിവ് ലക്ഷ്യമായിരുന്നു അദ്ദേഹം.[7][8][4]

ഷർട്ട് നിർമ്മാതാവിന്റെ മകനായ ഓഫിറ്റ് ബാൾട്ടിമോറിലാണ് വളർന്നത്. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓഫിറ്റ് ബിരുദവും ബാൾട്ടിമോറിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്ന് എംഡിയും നേടി. ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാളാണ് മൗറീസ് ഹിൽമാൻ. ഇന്ന് ഉപയോഗത്തിലുള്ള പ്രധാന വാക്സിനുകൾ ഹിൽമാൻ വികസിപ്പിച്ചെടുത്തു.[9]

2008 ആയപ്പോഴേക്കും കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഒരു പ്രധാന വക്താവായി ഓഫിറ്റ് മാറി. വാക്സിൻ വിമർശകർ അദ്ദേഹത്തെ എതിർത്തു. അവരിൽ പലരും വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നു. ഇത് പ്രധാന മെഡിക്കൽ ജേണലുകളും പ്രൊഫഷണൽ സൊസൈറ്റികളും നിരസിച്ചു.[10][11][12]അദ്ദേഹത്തിന് വധഭീഷണി ഉണ്ടായതിനാൽ സിഡിസിയിലെ മീറ്റിംഗുകളിൽ സായുധ ഗാർഡിന്റെ സംരക്ഷണം ലഭിച്ചു. [4] 2008-ൽ അദ്ദേഹത്തിന്റെ ഓട്ടിസംസ് ഫാൾസ് പ്രോഫെറ്റ്സ് എന്ന പുസ്തകം യുഎസിലെ ആന്റിവാക്സിൻ പ്രസ്ഥാനത്തിനെതിരായ തിരിച്ചടിക്ക് കാരണമായി.[7] ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സെന്റർ ഫോർ ഓട്ടിസം റിസർച്ചിന് അദ്ദേഹം പുസ്തകത്തിൽ നിന്ന് റോയൽറ്റി സംഭാവന ചെയ്തതാണ്.[13]അമേരിക്കൻ കൗൺസിൽ ഓൺ സയൻസ് ആന്റ് ഹെൽത്തിന്റെ ബോർഡിൽ ഓഫിറ്റ് സേവനം ചെയ്യുന്നു.[14]2015 ൽ, ഡോ. ഓഫിറ്റ് കൗമാരക്കാരുടെ പ്രതിരോധ കുത്തിവയ്പ്പുകൾക്കായി വാദിച്ച റോബർട്ട് ടിൽ സൃഷ്ടിച്ച വാക്സിൻ ബോധവൽക്കരണ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[15]

  1. "Paul A. Offit 1951-". Contemporary Authors. 1 January 2008. Archived from the original on 24 September 2015. Retrieved 24 November 2014.
  2. "Paul A. Offit, MD" (PDF). Archived from the original (PDF) on 2016-03-04. Retrieved 2021-05-12.
  3. Mastrull, Diane (10 July 2012). "A doctor's new career prescription: Frozen yogurt at the Shore". Philly.com. Archived from the original on 2016-03-04. Retrieved 14 March 2014.
  4. 4.0 4.1 4.2 4.3 Kalb C (2008-11-03). "Stomping through a medical minefield". Newsweek. 152 (18): 62–3. PMID 18998447.
  5. "Scientific Advisory Board". Every Child by Two. Archived from the original on 2018-10-21. Retrieved 28 March 2016.
  6. "ASF Founding Board Member Dr. Paul Offit Elected to the Institute of Medicine". Autism Science Foundation. 2011-10-18. Retrieved 10 November 2011.
  7. 7.0 7.1 McNeil DG Jr (2009-01-12). "Book is rallying resistance to the antivaccine crusade". New York Times. Retrieved 2009-01-13.
  8. Avril T (2008-09-17). "Expert sees no link between vaccines and autism". Philadelphia Inquirer.
  9. Fagone J (June 2009). "Will this doctor hurt your baby?". Philadelphia. Archived from the original on 2009-06-08. Retrieved 2009-06-25.
  10. Boseley, Sarah (February 2, 2010). "Lancet retracts 'utterly false' MMR paper". The Guardian. Retrieved February 2, 2010.
  11. Taylor, Luke E.; Swerdfeger, Amy L.; Eslick, Guy D. (June 2014). "Vaccines are not associated with autism: An evidence-based meta-analysis of case-control and cohort studies". Vaccine. 32 (29): 3623–3629. doi:10.1016/j.vaccine.2014.04.085. PMID 24814559.
  12. Dietrich, Tamara (2019-09-08). "Doctor takes on the anti-vaccine movement". The Daile Press. Retrieved 2019-09-10.
  13. "Author royalties from autism book donated to autism research" (Press release). Children's Hospital of Philadelphia. 2008-11-03.
  14. "Meet the Team". American Council on Science and Health. 2012-06-02.
  15. MCIC (2015-11-23), Teen Vaccine Awareness Video | MCIC, retrieved 2016-04-26

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോൾ_ഓഫിറ്റ്&oldid=4137360" എന്ന താളിൽനിന്ന് ശേഖരിച്ചത്