പട്രീഷ്യ ആലിസൺ

(Patricia Allison എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബ്രിട്ടീഷ് അഭിനയത്രിയാണ് പട്രീഷ്യ ആലിസൺ. നെറ്റ്ഫ്ലിക്സിലെ കോമഡി-നാടക പരമ്പരയായ സെക്സ് എഡ്യൂക്കേഷനിൽ ഓല നൈമാൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയമായത്.

പട്രീഷ്യ ആലിസൺ
2017ൽ എടുത്ത ചിത്രം
ജനനം (1994-12-07) 7 ഡിസംബർ 1994  (30 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
വിദ്യാഭ്യാസംകോൾചെസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്, ഈസ്റ്റ് 15 ആക്ടിങ് സ്കൂൾ
തൊഴിൽഅഭിനയത്രി
സജീവ കാലം2018–സജീവം
അറിയപ്പെടുന്നത്സെക്സ് എഡ്യുക്കേഷൻ

മുൻകാലജീവിതം

തിരുത്തുക

പത്താമത്തെ വയസ്സിൽ സ്കൂളിനെ പ്രതിനിധീകരിച്ച് റോയൽ ഓപ്പറ ഹൗസിൽ വെച്ച് നടന്ന ഒലിവർ ട്വിസ്റ്റ് എന്ന നോവലിന്റെ നാടകാവതരത്തിലൂടെയാണ് ആലിസൺ ആദ്യമായി അഭിനയരംഗത്തേക്ക് കടക്കുന്നത്.. [1] ലണ്ടനിലാണ് പട്രീഷ്യ ആലിസൺ വളർന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, കോൾ‌ചെസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ട് വർഷത്തെ വൊക്കേഷണൽ ആക്റ്റിംഗ് (മ്യൂസിക്കൽ തിയറ്റർ) കോഴ്‌സ് പഠിച്ചു. [2] തുടർന്ന് എസെക്സിലെ ലോഫ്റ്റണിൽ ഈസ്റ്റ് 15 ആക്ടിംഗ് സ്കൂളിൽ നിന്ന് നാല് വർഷത്തെ ആർട്സ് ബിരുദവും നേടി.

അഭിനയരംഗത്ത്

തിരുത്തുക

2018 ൽ, ആലിസൺ ബി‌ബി‌സി മിനിസീരീസായ ലെസ് മിസറബിൾസിൽ മാർ‌ഗൂറൈറ്റ് ആയി വേഷമിട്ടു. തുടർന്ന് 2019 ൽ നെറ്റ്ഫ്ലിക്സിലെ കോമഡി-നാടക പരമ്പരയായ സെക്സ് എഡ്യൂക്കേഷൻ സീരീസ് 1 ൽ ഓല നൈമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. [3] 2020 ൽ സഹതാരങ്ങളായ എമ്മ മാക്കി, ആസ ബട്ടർഫീൽഡ്, നുകുട്ടി ഗത്വ, ഗില്ലിയൻ ആൻഡേഴ്സൺ എന്നിവരോടൊപ്പം പ്രധാന കഥാപാത്രമായി സെക്സ് എഡ്യൂക്കേഷൻ സീരീസ് 2ൽ അഭിനയിച്ചു. [4] [5] [6]  

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2019 ടിനി കൗ വെറോണ്യൂക്ക

ടെലിവിഷൻ പരമ്പരകൾ

തിരുത്തുക
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2018 ലെസ് മിസറബിൾസ് മാർ‌ഗൂറൈറ്റ്
2019 മൂവിങ് ഓൺ ചാർലി
2019– നിലവിൽ സെക്സ് എഡ്യൂക്കേഷൻ ഓല നൈമാൻ പ്രധാന വേഷം (13 എപ്പിസോഡുകൾ)
2020 ബിഹൈന്റ് ദി ഫിൽട്ടർ ഷാർലറ്റ് ബിബിസി 3 നായി 15 മിനിറ്റ് സിറ്റ്കോം പൈലറ്റ് [7]
  1. "Interview with Patricia Allison". theitalianreve.com. 2019.
  2. "See former Essex student in this Netflix hit -Patricia Allison". eadt.co.uk. 2019. Archived from the original on 2020-01-26. Retrieved 2020-09-17.
  3. ""Sex Education" Star Patricia Allison on Ola's New Relationships and Her Favorite Suit". teenvogue.com. January 22, 2020.
  4. "'Sex Education' cast on season two: "I'd like people to watch the show and realise that they can come out fighting". nme.com. 2020.
  5. "Patricia Allison talks Season 2 of Netflix's SEX EDUCATION". crookesmagazine.com. January 8, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  6. ""Sex Education" Star Patricia Allison On Ola's New Relationships And Pansexual Visibility". vogue.co.uk. January 23, 2020.
  7. "Review: Behind The Filter, BBC Three". beyondthejoke.co.uk. June 30, 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_ആലിസൺ&oldid=4100119" എന്ന താളിൽനിന്ന് ശേഖരിച്ചത്