പാറൊ
ഭൂട്ടാനിലെ പാറൊ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പാറൊ നഗരം (སྤ་རོ་) ഇതേ പേരിലുള്ള ജില്ലയുടെ ഭരണകേന്ദ്രമാണ്.[1] ചരിത്രപ്രാധാന്യമുള്ള ധാരാളം കെട്ടിടങ്ങളും സ്ഥലങ്ങളുമുള്ള ഈ നഗരത്തിലാണ് ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചിരിക്കുന്നത്. പ്രസിദ്ധമായ പാറൊ തക്ത്സാങ് ഈ നഗരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
പാറൊ སྤ་རོ་ | |
---|---|
ആകാശത്തുനിന്നുള്ള ദൃശ്യം | |
Country | ഭൂട്ടാൻ |
ജില്ല | പാറൊ ജില്ല |
ഗെവോഗ് | വാങ്ചുക് ഗെവോഗ് |
ത്രോംഡെ | പാറൊ |
ഉയരം ་ at Paro Airport | 7,200 അടി (2,200 മീ) |
• ആകെ | 15,000 |
സമയമേഖല | UTC+6 (BTT) |
ഏരിയ കോഡ് | +975-8 |
Climate | Cwb |
ഒരു പുരാതന വാച്ച് ടവറിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ ദേശീയ മ്യൂസിയം, പാറൊ സോങ് (കോട്ട) എന്നിവ മറ്റ് ആകർഷണങ്ങളാണ്. ഒലതാങ് ഹോട്ടൽ മറ്റൊരാകർഷണമാണ്.
ചരിത്രം
തിരുത്തുകഒരേ സമയം ഒരു കോട്ടയും ആശ്രമവുമായ റിൻപങ് സോങ് എന്ന കെട്ടിടം പാറൊ നദീതടത്തിന് അഭിമുഖമായാണ് സ്ഥിതി ചെയ്യപ്പെടുന്നത്. പദ്മ സംഭവ പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടെ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. 1644-ൽ നവാങ് നാംഗ്യാൽ ആണ് ഇത് വിപുലീകരിച്ചത്. അഞ്ച് നിലയുള്ള ഈ കെട്ടിടം നൂറ്റാണ്ടുകളോളം ടിബറ്റിൽ നിന്നുള്ള അധിനിവേശശ്രമങ്ങളെ ചെറുത്തുനിൽക്കാൻ സഹായകമായി.[2]
1907-ൽ ഒരു തീപ്പിടുത്തത്തിൽ നശിച്ചുപോയ ഈ കെട്ടിടം[2] പിന്നീട് പുനർനിർമ്മിക്കപ്പെട്ടു. ധാരാളം വിശുദ്ധ വസ്ത്രങ്ങളും മുഖം മൂടികളും ഇവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
സോങ്ങിന് മുകളിലുള്ള കുന്നിൽ ഒരു പുരാതന നിരീക്ഷണഗോപുരം സ്ഥിതിചെയ്യുന്നുണ്ട്. ട സോങ് എന്നാണ് ഇതിന്റെ പേര്. 1967 മുതൽ ഇവിടെയാണ് ഭൂട്ടാന്റെ ദേശീയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സോങ്ങിന് കീഴെയുള്ള ഒരു പുരാതന പാലത്തിനപ്പുറം ഉഗ്യേൻപ്ലേരി കൊട്ടാരം സ്ഥിതിചെയ്യുന്നു. പെൻലോപ് ത്ഷെറിംഗ് പെൻജോർ ആണ് ഇത് നിർമിച്ചത്.[2]
വാസ്തുശൈലി
തിരുത്തുകപ്രധാന തെരുവിനിരുവശവും പരമ്പരാഗത വാസ്തുശിൽപ്പശൈലിയിലുള്ള അലങ്കരിച്ച കെട്ടിടങ്ങളുണ്ട്. ചെറിയ കടകളും ഭക്ഷണശാലകളും സ്ഥാപനങ്ങളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.[3]
പുതിയ പാലത്തിന് സമീപമുള്ള പതിനഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്ഷേത്രമാണ് ദുങ്സേ ലഖാങ്. ഉഗ്യേൻ പേർലി കൊട്ടാരം ഇവിടെനിന്ന് കാണാൻ സാധിക്കും. രാജകുടുംബാംഗങ്ങൾ ഇവിടെ തങ്ങാറുണ്ട്.[3] റിൻപങ് സോങ്ങിനടുത്ത് പഴയ പാലമുണ്ട്.
ഓലതാങ് ഹോട്ടൽ എഴുപതുകളിൽ പണികഴിപ്പിച്ചതാണ്.[3] നാലാമത്തെ രാജാവായ ജിഗ്മേ സിങ്യേ വാങ്ചുക്കിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സന്ദർശിക്കാനെത്തുന്ന വിദേശ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർക്ക് താമസിക്കുവാനുള്ള സൗകര്യം ഭൂട്ടാനിൽ എഴുപതുകളുടെ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രത്തലവന്മാർക്കും സംഘങ്ങൾക്കും താമസിക്കുവാനുള്ള സൗകര്യത്തിനായാണ് രാജ്ഞിയുടെ നിർദ്ദേശാർത്ഥം ഈ ഹോട്ടൽ പണികഴിപ്പിച്ചത്.
പാറോ നഗരത്തിന് ഏകദേശം 10 കിലോമീറ്റർ പുറത്താണ് പ്രസിദ്ധമായ തക്ത്സാങ് (കടുവയുടെ കൂട്) സന്യാസാശ്രമം. 1,000 മീറ്റർ ഉയരത്തിലുള്ള ഒരു മലയിലാണ് ഈ ആശ്രമം പണിതിട്ടുള്ളത്. ഭൂട്ടാനിലെ ബുദ്ധമതസ്ഥാപകനായ ഗുരു റിമ്പോച്ചെ ഇവിടെ ഒരു പറക്കുന്ന പെൺകടുവയുടെ പുറത്തുകയറി പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. ഇവിടേയ്ക്കുള്ള യാത്ര ഏകദേശം മൂന്ന് മണിക്കൂറെടുക്കും. ഇവിടെനിന്നുള്ള പാറൊ നഗരത്തിന്റെ വിഹഗവീക്ഷണം സുന്ദരമായ ദൃശ്യമാണ്.[3] 16 കിലോമീറ്റർ റോഡ് യാത്ര ചെയ്താൽ 1951-ൽ തീപ്പിടുത്തത്തിൽ ഭാഗികമായി നശിച്ച ഡുക്യെൽ സോങ് എന്ന സന്യാസാശ്രമത്തിലെത്താം.[3]
പാറൊ അന്താരാഷ്ട്ര വിമാനത്താവളം
തിരുത്തുകകുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വാണിജ്യ വിമാനത്താവളമായാണ് ഇത് കണക്കാക്കപ്പെടുന്നത്[4] ഒരു റൺവേ മാത്രമാണ് ഈ വിമാനത്താവളത്തിലുള്ളത്. ഹിമാലയത്തിലെ 5,500 മീറ്റർ ഉയരമുള്ള മലനിരകൾക്ക് മുകളിലൂടെയാണ് വിമാനങ്ങൾ ഈ വിമാനത്താവളത്തിലെത്തുന്നത്. 1,980 മീറ്റർ നീളമുള്ള റൺവേയിൽ വിമാനമിറക്കുക എന്നതും ഒരു വെല്ലുവിളിയാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലമായതുകാരണം വായൂമർദ്ദം കുറഞ്ഞതും ഒരു വെല്ലുവിളിയാണ്. വളരെക്കുറച്ച് പൈലറ്റുമാർക്ക് മാത്രമേ ഈ വിമാനത്താവളത്തിൽ വിമാനമിറക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. എല്ലാ വർഷവും 30,000 ആൾക്കാർ ഈ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്.
-
Paro
-
River
-
Dzong
-
Dzong
-
Downtown Paro
-
Taktshang
അവലംബം
തിരുത്തുക- ↑ National Geospatial Intelligence Agency
- ↑ 2.0 2.1 2.2 "Paro - the beautiful valley". East-Himalaya.com. Archived from the original on 2022-08-17. Retrieved 11 July 2008.
- ↑ 3.0 3.1 3.2 3.3 3.4 "In The Kingdom Of Bhutan". Global Sapiens. 6 October 2002. Retrieved 11 July 2008.
- ↑ [1] Paro Airport, atlas obscura (website), accessed 3 December 2014