കടുവയുടെ കൂട് (ടൈഗേഴ്സ് നെസ്റ്റ്) എന്നറിയപ്പെടുന്ന തക്ത്സാങ് പാൽഫഗ് മൊണാസ്റ്ററിയുടെ സാധാരണയായി വിളിക്കപ്പെടുന്ന പേരാണ് പാറൊ തക്ത്സാങ് (ദ്സോങ്ഖ: སྤ་གྲོ་སྟག་ཚང་ spa phro stag tshang / spa gro stag tshang).[1] ഹിമാലയൻ ബുദ്ധമതത്തിലെ ഒരു പ്രധാന പുണ്യസ്ഥലവും ക്ഷേത്രസമുച്ചയവുമാണിത്. ഭൂട്ടാനിലെ പാറൊ താഴ്വരയിലെ ഒരു മലഞ്ചരിവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിൽ ഗുരു പദ്മസംഭവ മൂന്ന് വർഷവും മൂന്ന് മാസവും മൂന്ന് ആഴ്ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും ധ്യാനിച്ചതായി കരുതപ്പെടുന്ന തക്സങ് സെൻഗെ സംഡപ് എന്ന ഗുഹ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രസമുച്ചയം ആദ്യമായി പണിഞ്ഞത് 1692-ലാണ്. ഭൂട്ടാനിൽ ബുദ്ധമതം സ്ഥാപിച്ചതായി കരുതപ്പെടുന്ന വ്യക്തിയാണ് പദ്മസംഭവ. ഇദ്ദേഹം ഭൂട്ടാനിലെ പ്രധാന ആരാധനാമൂർത്തിയാണ്. ഇദ്ദേഹം ധ്യാനിച്ചതായി കരുതപ്പെടുന്ന പതിമൂന്ന് കടുവമടകളിൽ ഏറ്റവും പ്രശസ്തമാണ് പാറൊ തക്ത്സാങ്.

തക്ത്സാങ് മൊണാസ്റ്ററി
തക്ത്സാങ് ("കടുവയുടെ കൂട്")
പാറൊ തക്ത്സാങ് is located in Bhutan
പാറൊ തക്ത്സാങ്
പാറൊ തക്ത്സാങ്
ഭൂട്ടാനിലെ സ്ഥാനം
Coordinates:27°29′30.88″N 89°21′48.56″E / 27.4919111°N 89.3634889°E / 27.4919111; 89.3634889
Monastery information
Locationപാറൊ താഴ്വര, പാറൊ ജില്ല, ഭൂട്ടാൻ
Foundedഎട്ടാം നൂറ്റാണ്ടിൽ ധ്യാനിക്കാനായുള്ള ഗുഹ എന്ന നിലയിൽ നിലവിൽ വന്നു (1692-ൽ മൊണാസ്റ്ററി നിലവിൽ വന്നു)
Date renovated1958, 2005
TypeTibetan Buddhist
Sectഡ്രുക്പ കാഗ്യു, ന്യിങ്മ
Dedicated toഗുരു പദ്മസംഭവ
Architectureഭൂട്ടാനിലെ വാസ്തുശൈലി

ഭൂമിശാസ്ത്രം തിരുത്തുക

 
ക്ഷേത്രസമുച്ചയത്തിനു ചുറ്റുമുള്ള മേഘങ്ങൾ

പാറൊ നഗരത്തിന് 10 kilometres (6.2 mi) വടക്കാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിന് 3120 മീറ്റർ മുകളിലാണ് ക്ഷേത്രസമുച്ചയം. മലയുടെ താഴ്വാരത്തിൽ നിന്ന് 900 മീറ്റർ മുകളിൽ പാറൊ നദിയുടെ വലതുവശത്തായാണ് ഇത്.[2]]).[3] മൊണാസ്റ്ററിയിലേയ്ക്ക് പല വഴികളുണ്ട്. പല ദിവസങ്ങളിലും കെട്ടിടസമുച്ചയം മേഘാവൃതമായിരിക്കും.[3][4]

അവലംബം തിരുത്തുക

  1. Lopen Kunzang Tinley (2008). Seeds of Faith: A Comprehensive Guide to the Sacred Places of Bhutan. Vol. V1. Thimphu: KMT Publishers. pp. 121–130. ISBN 99936-22-42-7.
  2. "Bumthang Cultural (14 Days)". Day 3 Paro-Thimpu. Archived from the original on 2012-07-28. Retrieved 2016-09-26.
  3. 3.0 3.1 "Druk Path Trek". Retrieved 2010-03-07.
  4. "In The Kingdom Of Bhutan". Global Sapiens. October 6, 2002. Retrieved 2010-03-07.

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാറൊ_തക്ത്സാങ്&oldid=3970540" എന്ന താളിൽനിന്ന് ശേഖരിച്ചത്