പാർക്കർ (കായികം)

(Parkour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഫ്രാൻസിലെ പട്ടാളക്കാർക്കു തടസ്സങ്ങളെ നേരിടാൻ പഠിപ്പിച്ചിരുന്ന Obstacle Course എന്ന പരിശീലന രീതി വിപുലീകരിച് രൂപപെടുത്തിയ ഒരു തരം ചലനാത്മകമായ കായിക ഇനം ആണ് പാർക്കർ.

പാർക്കർ
Also known as PK, Art of Movement [1][2][3]
Focus Obstacle passing
Hardness Non-competitive
Country of origin  France
Creator David Belle
Olympic Sport No

നിർവചനം

തിരുത്തുക

A എന്ന പൊയന്റിൽ നിന്നും B എന്ന പൊയന്റിലെക്കു ഒരാൾ സ്വന്തം ശരീരം മാത്രം ഉപയൊഗിചു ഏറ്റവും കുറഞ സമയം കൊണ്ട് തടസ്സങ്ങളെ നേരിട്ട് പലവിധത്തിലുള്ള ചലന രീതികൾ സ്വീകരിച്, ചലനാത്മകത കൈവിടാതെ മുന്നേറുന്നതിനെ നമുക്ക് പാർക്കർ എന്ന് വിളിക്കാം.

ചലന രീതികൾ

തിരുത്തുക

കുട്ടിക്കാലം മുതല്ക്കേ നമ്മൾ ചെയ്യുന്ന എല്ലാ വിധ ചലന രീതികളും ഉൾപ്പെടുന്നതാണ്‌ പാർക്കെർ.

  • ഓട്ടം ,
  • അള്ളിപ്പിടിച്ചു കയറൽ ,
  • തൂങ്ങിയാടൽ ,
  • എടുത്തു ചാടൽ (മതിൽ),
  • ഉരുണ്ടു മറിയൽ ( safety rolling )
  • കൂടാതെ ഫ്രീ സ്പോര്ട്സ് എന്ന നിലയിൽ ഒരാൾക്ക്‌ സ്വന്തമായി രീതികൾ ഉണ്ടാക്കവുന്നതുമാണ് .

മരങ്ങൾ കൊണ്ടോ കെട്ടിടങ്ങളും മതിലുകളും കൊണ്ടോ ഇടുങ്ങിയ പ്രദേശങ്ങളിൽ ആണ് പൊതുവെ പാർക്കെർ പരിശീളിക്കുനന്ത്. കാരണം ഇത് പരിശീലിക്കാൻ അതുപോലെ ഉള്ള തടസ്സങ്ങൾ അത്യാവിശ്യമാണ്. ഒരാൾക് ഒറ്റയ്ക്കോ കുറച്ചധികം ആളുകള്ക്ക് ഒന്നിച്ചോ പരിശീലിക്കാവുന്നതാണ് . എന്നാൽ ഇതിന്റെ കൂടിയ അപകട സാധ്യത കണ്ടു ഗ്രൂപ്പ് ആയി ചെയ്യുന്നതാണ്‌ .

ഇന്ത്യയിലടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും പാർക്കർ ജിം എന്ന പേരിൽ indoor ആയി പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്.

ഇതിന്റെ മറ്റൊരു പ്രതേകത ഇത് ഒരു മത്സര ഇനം അല്ല എന്നുള്ളതാണ്. സ്വന്തം മനസ്സിന്റെ ഉന്മേഷത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനും വേണ്ടി ഉള്ളതാണ് ഈ കായിക ഇനം. ഇതിന്റെ ഉപന്ജതാക്കൾ ഇത് ഉപയോഗിച്ചുള്ള പ്രദർശനങ്ങൾ നിരുൽസാഹപെടുതുന്നു. എന്നാൽ അടുത്ത ടെലിവിഷൻ പരിപാടികളിലും മറ്റും മത്സരയിനം ആയി പ്രോഗ്രാമുകൾ നടത്തി വരുന്നു. ഉദാഹരണത്തിന് Jump London.

ചരിത്രം

തിരുത്തുക

1980 ഉകളുടെ അവസാനത്തിൽ ഫ്രാൻ‌സിൽ ആണ് ഇത് വികസിച്ച് തുടങ്ങിയത്. ഡേവിഡ്‌ ബെല്ലെ, റെയ്മണ്ട് ബെല്ലെ , സെബാസ്റ്റ്യൻ ഫോകാൻ എന്നിവരാണ് പ്രധാനമായും ഇതിന്റെ വളർച്ചയിൽ മുഖ്യ പങ്കു വഹിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിനിമകളിലൂടെയും ഡോകുമെന്ററികളിലൂടെയും ഒരു മത്സര ഇനമായും പ്രദര്ശന ഇനമായും ഇപ്പോൾ ഈ അടുത്ത കാലത്ത് നല്ല രീതിയിൽ ഈ രീതി വളരുന്നു വരുന്നു . Distric B13 , Yamakasi (film), Brick_Mansions തുടങ്ങിയവ ഈ ഇനത്തിൽ ഉള്ള സിനിമകൾ ആണ്. ഒട്ടനവധി ഇന്ത്യൻ സിനിമകളിലും പാർക്കർ തീം വന്നിട്ടുണ്ട്. ആദി എന്ന മലയാള ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രം പാർക്കർ ചെയ്യുന്നുണ്ട്. Heropanti എന്ന പുതിയ സിനിമയിൽ Tiger shroff ആറു മിനിറ്റ് ദൈര്ഘ്യമുള്ള പാർക്കർ ചെയ്തു പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്[4] .

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. David Belle. "Actor David Belle Biography, Yamakasi and co-founded Parkour* | David Belle - 大卫·贝尔". David Belle. Archived from the original on 2014-10-20. Retrieved 2014-05-22. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "3RUN Story". 3run.co.uk. 2012-12-06. Archived from the original on 2014-03-06. Retrieved 2014-05-22.
  3. "About the Tapp Brothers". Learn More Parkour. Archived from the original on 2014-03-31. Retrieved 2014-05-22.
  4. http://epaper.timesofindia.com/Default/Scripting/ArticleWin.asp?From=Archive&Source=Page&Skin=TOINEW&BaseHref=TOIM/2014/05/12&PageLabel=23&EntityId=Ar02300&ViewMode=HTML. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=പാർക്കർ_(കായികം)&oldid=4084249" എന്ന താളിൽനിന്ന് ശേഖരിച്ചത്