ഡ്രൂറി

ചെടിയുടെ ഇനം
(Paphiopedilum druryi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപൂർവ്വമായ ഓർക്കിഡേസീയിലെ ഒരു ഓർക്കിഡ് സസ്യമാണ് ഡ്രൂറി.അഗസ്ത്യവനത്തിലെ തനതുസ്പീഷ്യസായ ലേഡീസ് സ്ളിപ്പർ എന്ന പാഫിയോപെഡിലം ഡ്രൂറി കടുത്ത വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഓർക്കിഡ് സ്പീഷ്യസ് ആണ്. ആഗസ്ത്യമലയിൽ 1300 മുതൽ 1600 മീറ്റർവരെ ഉയരത്തിലാണ് ഇത് കണ്ടുവരുന്നത്. ഐ.യു.സി.എന്നിന്റെ റെഡ് ഡേറ്റ ബുക്കിൽ 1980ൽ സ്ഥനംപിടിച്ചിട്ടുള്ള ഈ ഓർക്കിഡ് സാധാരണ ഓർക്കിഡുകളിൽനിന്നും വ്യത്യസ്തമായി മണ്ണിൽ വളരുന്ന ഒന്നാണ്. സ്വർണവർണ നിറമുള്ള പുഷ്പങ്ങളോടുകൂടിയ ഇവ മുന്തിയതരം സങ്കരയിനങ്ങൾ വികസിപ്പിച്ചെടുക്കാൻ പറ്റുന്നവയാണ്.

Paphiopedilum druryi
Flower of Paphiopedilum druryi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
P. druryi
Binomial name
Paphiopedilum druryi
Synonyms
"https://ml.wikipedia.org/w/index.php?title=ഡ്രൂറി&oldid=3633480" എന്ന താളിൽനിന്ന് ശേഖരിച്ചത്