പള്ളൂർ രയരപ്പൻ നായർ

(Pallur Rayrappan Nayar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാടിന്റെ അധികാരികളായിരുന്ന ഏമാൻ നായർ വംശത്തിലെ പ്രമുഖനായിരുന്ന പള്ളൂർ ഏമാന്റെ മൂത്ത സഹോദരനാണ് പള്ളൂർ രയരപ്പൻ നായർ. പഴശ്ശിരാജാവിനെ സഹായിച്ചവരിൽ ഒരാളായിരുന്ന അദ്ദേഹം 1806 ൽ കൊല്ലപ്പെടുകയാണുണ്ടായത്.[1] 300 പഗോഡ ആയിരുന്നു ബ്രിട്ടീഷുകാർ രയരപ്പന്റെ തലയ്ക്കിട്ട വില. പഴശ്ശിരാജായ്ക്ക് ഒപ്പമായിരുന്നു രയരപ്പനും തലയ്ക്ക് വിലയിട്ടത്. 3000 പഗോഡയായിരുന്നു പഴശിയുടെ വില. പഴശ്ശിയോടൊപ്പം 12 പേർക്കാണ് ഒരുമിച്ച് ബ്രിട്ടീഷ് സർക്കാർ വിലയിട്ടത്. അതിൽ ഒന്ന് രയരപ്പനായിരുന്നു. സഹോദരനായ എമ്മൻ നായർക്ക് 1000 പഗോഡയായിരുന്നു തലയ്ക്കിട്ട വില [2]

  1. "Pazhassi Raja - List of Raja's Supporters | List Raja Supporters". Retrieved 2020-11-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-10. Retrieved 2020-11-05.
"https://ml.wikipedia.org/w/index.php?title=പള്ളൂർ_രയരപ്പൻ_നായർ&oldid=3805952" എന്ന താളിൽനിന്ന് ശേഖരിച്ചത്