പല്ലവി ശേഷയ്യർ
(Pallavi Seshayyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജന്റെ പാരമ്പര്യങ്ങൾ പിന്തുടർന്ന കർണാടകസംഗീതജ്ഞനായിരുന്നു പല്ലവി ശേഷയ്യർ (1842–1909). മൈസൂർ രാജാവിന്റെ കൊട്ടാരത്തിലെ ഗായകനായിരുന്ന ശേഷയ്യർ, കർണാടകസംഗീതത്തിലെ സവിശേഷമായ രാഗം-താനം-പല്ലവിയുടെ സാങ്കേതിക വിദ്യകളിൽ വിദഗ്ധനായിരുന്നു. ഈ വൈദഗ്ദ്ധ്യം അദ്ദേഹത്തിന് പല്ലവി ശേഷയ്യർ എന്ന വിശേഷണം നൽകി.[1][2]
തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള നെയ്ക്കരപ്പട്ടി എന്ന ഗ്രാമത്തിലാണ് ശേഷയ്യർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ത്യാഗരാജന്റെ ശിഷ്യനായിരുന്നു. ത്യാഗരാജൻ രചിച്ച പല ഗാനങ്ങളും പിതാവിൽ നിന്ന് ശേഷയ്യർ പഠിച്ചു.
പ്രധാനമായും സംസ്കൃതത്തിലും തെലുങ്കിലുമാണ് ശേഷയ്യർ കൃതികൾ രചിച്ചിട്ടുള്ളത്.[3]
അവലംബം
തിരുത്തുക- ↑ "Pallavi Seshayyar" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-07-23.
- ↑ "Pallavi Seshayyar". Retrieved 2021-07-23.
- ↑ "Pallavi Seshayyer". Retrieved 2021-07-23.