ശിലാഭൂതമനുഷ്യവിജ്ഞാനീയം

(Paleoanthropology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവാശ്മങ്ങളിൽ നിന്നും ലഭിച്ച മനുഷ്യപൂർവികരും മനുഷ്യനും അടങ്ങുന്ന ജന്തുവർഗ്ഗങ്ങളുടെ ശരീരാവശിഷ്ടങ്ങളെ കുറിച്ചുള്ള പഠനമാണ് പാലിയോആന്ത്രപോളജി[1] അഥവാ ശിലാഭൂതമനുഷ്യവിജ്ഞാനീയം. [2]. ഇത് നരവംശശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ്‌.

ജീവാശ്മങ്ങളിൽ നിന്നും ലഭിച്ച ആദിമ മനുഷ്യരുടെ അസ്ഥികൾ

നിരുക്തം തിരുത്തുക

ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്. പുരാതനം എന്ന് അർഥം വരുന്ന പാലിയോ ( παλαιός (palaeos)),മനുഷ്യൻ എന്ന് അർഥം വരുന്ന anthrōpos (ἄνθρωπος), പഠനം എന്ന് അർഥം വരുന്ന -logia (-λογία), "discourse" or "study") എന്നീ വാക്കുകൾ ചേർന്നാണ് പാലിയോആന്ത്രപോളജി എന്ന വാക്ക് ഉണ്ടായത്.

ചരിത്രം തിരുത്തുക

18ആം നൂറ്റാണ്ട് തിരുത്തുക

കാൾ ലിനേയസ് ന്റെ കാലം മുതൽക്ക് തന്നെ ഗറില്ല,ചിമ്പാൻസി തുടങ്ങിയ വാലില്ലാക്കുരങ്ങുകളെ മനുഷ്യരുടെ പൂർവ്വികർ ആയി കണക്കാക്കിയിരുന്നു. ആഫ്രിക്കയിലെ വലിയ വാലില്ലാക്കുരങ്ങുകൾക്കും മനുഷ്യർക്കും പൊതുവായി ഒരു പൂർവികർ ഉണ്ടായിരിക്കാം എന്നും അവ ആഫ്രിക്കയിൽ ഉടലെടുത്തവ ആയിരിക്കാം എന്നും പൊതുവായ നിഗമനങ്ങൾ ഉണ്ടായി.[3]

19ആം നൂറ്റാണ്ട് തിരുത്തുക

 
ചാൾസ് ഡാർവിൻ

പരിണാമത്തെ കുറിച്ച് പഠനങ്ങൾ നടക്കാൻ തുടങ്ങിയത് ഇക്കാലത്തായിരുന്നു. ജർമ്മനിയിൽ വച്ച് നിയാണ്ടർത്താൽ മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും ചാൾസ് ഡാർവിൻ മനുഷ്യന്റെ ഉല്പത്തിയെ പറ്റിയുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചതും ആദ്യകാല പാലിയോ ആന്ത്രപോളജി ഗവേഷണങ്ങൾ ആയി കണക്കാക്കുന്നു.

അവലംബം തിരുത്തുക

  1. http://dictionary.reference.com/browse/Paleoanthropology?s=t
  2. http://olam.in/Dictionary/en_ml/palaeoanthropology
  3. Kerry Bright, sponsored by the National Science Foundation at the University of Montana. "Human Evolution: Background Information". Evolution Education website, evoled.org. Archived from the original on 2003-12-26. Retrieved 2014-12-02.