പാലയൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Palayoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പാലയൂർ. പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ് പാലയൂർ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. AD 52 ൽ ക്രിസ്തു ശിഷ്യനായ മാർതോമാശ്ലീഹാ ഇവിടെ വന്നു എന്നും കൊടുങ്ങല്ലൂരിൽ കപ്പൽ മാർഗ്ഗം വന്ന അദ്ദേഹം പാലയൂരിൽ വന്നു ആദ്യത്തെ പള്ളി സ്ഥാപിക്കുകയായിരുന്നു എന്നുമാണ് വിശ്വാസം. (അന്ന് അതൊരു കുരിശ് മാത്രമായിരുന്നു). ഇതിനുശേഷം കേരളത്തിൽതന്നെ ഏഴു പള്ളി]കൾ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.